ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡിൽ കോൺവെക്സ് മിററിന്റെ  ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡിൽ കോൺവെക്സ് മിററിന്റെ ഉദ്ഘാടനം നടന്നു

ശ്രീ മഹാദേവ റസിഡന്റ് സ് അസോസിയേഷന്റെ നേത്യത്വത്തിൽ വിളയിൽ മൂല മാർക്കറ്റിന് എതിർ വശം ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡിൽ നിരന്തരം ഉണ്ടാകുന്ന വാഹന അപകടത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സ്ഥാപിച്ച കോൺവെക്സ് മിററിന്റെ
ഉദ്ഘാടന കർമം ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള നിർവ്വഹിച്ചു. എസ് എം ആർ എ പ്രസിഡന്റ് രാജേന്ദ്രൻ നായർ, സെക്രട്ടറി സതീഷ് കുമാർ, മറ്റ് കുടുംബാംഗങ്ങൾ, സ്പോൺസർ സാന്തിഷ് (അലീന ഫർണിച്ചർ, ആറ്റിങ്ങൽ) സമീപ വാസികൾ എന്നിവർ സന്നിഹിതരായി. എസ് എം ആർ എ പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.

ഷാബു കിളിത്തട്ടിലിന്റെ ‘രണ്ടു നീലമൽസ്യങ്ങൾ’ പ്രകാശനം ചെയ്തു

ഷാബു കിളിത്തട്ടിലിന്റെ ‘രണ്ടു നീലമൽസ്യങ്ങൾ’ പ്രകാശനം ചെയ്തു

ഷാബു കിളിത്തട്ടിൽ എഴുതിയ നോവൽ രണ്ടു നീലമൽസ്യങ്ങൾ പ്രകാശനം ചെയ്തു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സാഹിത്യനിരൂപകൻ പി കെ രാജശേഖരൻ ഗോപിനാഥ് മുതുകാടിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മലയാള നോവലിന്റെ വസന്തകാലമാണ് ഇപ്പോഴെന്ന് പി കെ രാജശേഖരൻ പറഞ്ഞു. 1995 മുതൽ 2009 വരെ മലയാള നോവൽ ശാഖയിൽ വരൾച്ചയായിരുന്നു. 2010 നു ശേഷം പുതിയ എഴുത്തുകാരുടെ നോവലുകൾ ജനപ്രിയമായി.

ലോകമെമ്പാടും ഭിന്നശേഷി മേഖലയിൽ സമൂലമായ മാറ്റമുണ്ടാവുന്ന കാലമാണിതെന്ന് പുസ്തക സ്വീകരിച്ചുകൊണ്ട് ഗോപിനാഥ് മുതുകാട് പറഞ്ഞു. രണ്ടു നീല മൽസ്യങ്ങൾ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. നമ്പി നാരായണൻ മുഖ്യാതിഥിയായിരുന്നു. തന്റെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചില സന്ദർഭങ്ങൾ നോവലിൽ പ്രതിപാദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി കെ അനിൽകുമാർ പുസ്തകം പരിചയെപ്പെടുത്തി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് അസ്സോസിയേറ്റ് എഡിറ്റർ അനിൽ എസ്, മാതൃഭൂമി റീജിയണൽ മാനേജർ മുരളി ആർ , മാതൃഭൂമി ബുക്ക്സ് ഡെപ്യൂട്ടി മാനേജർ പ്രവീൺ വി ജെ എന്നിവർ പ്രസംഗിച്ചു. ഷാബു കിളിത്തട്ടിൽ മറുപടി പ്രസംഗം നടത്തി.

കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപയും പിഴയും ശിക്ഷയും

കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപയും പിഴയും ശിക്ഷയും

കൊച്ചി: കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപയും പിഴയും ശിക്ഷ. എന്‍ആര്‍ രവിന്ദ്രനെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2011ല്‍ അമ്പലപ്പാറ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു

അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു

വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം വനിത ഐടിഐ ൽ 2023 അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും തിരുവനന്തപുരം നഗരസഭ കൗൺസിലർ കവിത എൽ എസിന്റെ അധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സ്വാഗതം ഐടിഐ പ്രിൻസിപ്പൽ എസ് വി അനിൽകുമാറും വ്യവസായിക പരിശീല വകുപ്പ് ജോയിൻറ് ഡയറക്ടർ ബിന്ദു ജെ.എസ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണവും ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് ഷമ്മി ബേക്കർ, പിടിഎ പ്രസിഡൻറ് സുന്ദരേശൻ നായർ, വൈസ് പ്രിൻസിപ്പൽ സജീവ് വി ആർ, സീനിയർ സൂപ്രണ്ട് നജിമുനീസ എ, ഗ്രൂപ്പ് ഇൻസ്പെക്ടർ രജികുമാർ വി എസ് സ്റ്റാഫ് സെക്രട്ടറി പ്രീതകുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രൂപ്പ് ഇൻസ്പെക്ടർ ഷീബ എ നന്ദി പ്രകാശിപ്പിച്ചു.

ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ദിന ആഘോഷങ്ങൾ ഒക്ടോബർ 15 മുതൽ 24 വരെ

ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ദിന ആഘോഷങ്ങൾ ഒക്ടോബർ 15 മുതൽ 24 വരെ

അവനവഞ്ചേരി ശ്രീ ഇണ്ട്ളയപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ദിന ആഘോഷങ്ങൾ 2023 ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ 9 ദിവസവും അവതാര ചാർത്ത്, സാരസ്വത ഹോമം, ഗണപതിഹോമം, ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കും.

നവരാത്രി സന്ധ്യകളിൽ ദീപാരാധനയ്ക്കുശേഷം എല്ലാ ദിവസവും വൈകുന്നേരം 7. 30 മുതൽ ദേവാങ്കണത്തിലെ നടന മണ്ഡപത്തിൽ വിവിധങ്ങളായ ദേവ കലകളുടെ അവതരണം ആരംഭിക്കും. ഒക്ടോബർ 24 ഞായറാഴ്ച രാവിലെ 7 മണി മുതൽ വിദ്യാരംഭം.
റിട്ടയേഡ് ഹെഡ്മിസ്ട്രസ് ലളിതാബായി ക്ഷേത്ര സന്നിധിയിലും റിട്ടയേഡ് പ്രൊഫസറും സാഹിത്യകാരനുമായ ഡോക്ടർ ഭാസി രാജ് മാമ്പഴക്കോണം ദേവീക്ഷേത്ര സന്നിധിയിലും വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നവരാത്രി മഹോത്സവത്തിന് എല്ലാ ദിവസവും വൈകുന്നേരം 5. 30 മുതൽ അവതാര ചാർത്ത് ദർശനവും ഉണ്ടായിരിക്കും.

മാലിന്യം വലിച്ചെറിഞ്ഞാൽ ഒരു വർഷം വരെ തടവ്; 50000 രൂപ പിഴ

മാലിന്യം വലിച്ചെറിഞ്ഞാൽ ഒരു വർഷം വരെ തടവ്; 50000 രൂപ പിഴ

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി കടുത്ത ശിക്ഷ. പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50,000 രൂപവരെ പിഴയും ആറു മാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും. ഇതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു.

മാലിന്യശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ 3 മാസം കഴിയുമ്പോൾ 50 ശതമാനം പിഴയോടു കൂടി ഈടാക്കാനുള്ള വ്യവസ്ഥയും കേരള മുനിസിപ്പാലിറ്റി ഭേദഗതി കരട് ഓർഡിനൻസിലും കേരള പഞ്ചായത്ത് രാജ് ഭേദഗതി കരട് ഓർഡിനൻസിലും ഉണ്ട്. ഗവർണറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇവ നിലവിൽ വരും.

വിസർജ്യവും ചവറും ഉൾപ്പെടെയുള്ള മാലിന്യം ജലാശയത്തിലോ ജലസ്രോതസ്സിലോ തള്ളുന്നവർക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നവർക്കും 10,000 മുതൽ 50,000 രൂപ വരെ പിഴയും ആറുമുതൽ ഒരുവർഷംവരെ തടവും ലഭിക്കും. ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇത്. കെട്ടിടം പൊളിച്ച മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പൊതുസ്ഥലത്തു തള്ളിയാലുള്ള പിഴ 10,000 രൂപയാക്കി. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5,000 രൂപ ഈടാക്കും.

കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരത്ത് മാലിന്യം വലിച്ചെറിയരുതെന്നും വ്യവസ്ഥയുണ്ട്. മാലിന്യ നിക്ഷേപം സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. വിവരം തെറ്റാണെങ്കിൽ 10,000 രൂപ പിഴ ഒടുക്കേണ്ടിവരും.

പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടി പരിസ്ഥിതിപ്രശ്നം ഉണ്ടായാൽ തദ്ദേശസ്ഥാപന സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ശിക്ഷാനടപടി നേരിടേണ്ടി വരും. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ പിഴ ചുമത്തും.