‘പുതുവൽ ഭൂമി കർഷകത്തൊഴിലാളികൾക്ക് പതിച്ച് നൽകുക’: കെ.എസ്.കെ.റ്റി.യു

‘പുതുവൽ ഭൂമി കർഷകത്തൊഴിലാളികൾക്ക് പതിച്ച് നൽകുക’: കെ.എസ്.കെ.റ്റി.യു

സംസ്ഥാനത്തെ പുതുവൽ ഭൂമി കർഷകത്തൊഴിലാളികൾക്ക് പതിച്ചു നൽകണമെന്ന് കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏര്യ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എ എബ്രഹാം ഉദ്ഘാടനം ചെയ്തു. ഏര്യ പ്രസിഡന്റ് സി . എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ എ. നജാം സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം ഏര്യ ട്രഷറർ ജി സന്തോഷും അനുശോചന പ്രമേയം ഏര്യ വൈസ് പ്രസിഡന്റ് എസ്. സതീഷ് കുമാറും അവതരിപ്പിച്ചു.

കെ.എസ്.കെ.റ്റി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ് അംബിക എം.എൽ.എ, സംസ്ഥാന കമ്മറ്റി അംഗം ബി.പി.മുരളി, ജില്ലാ സെക്രട്ടറി കെ ശശാങ്കൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ ഷാജഹാൻ, ജില്ലാ കമ്മിറ്റി അംഗം റ്റി .എൻ വിജയൻ, സി.പി.ഐ എം ആറ്റിങ്ങൽ ഏര്യ സെക്രട്ടറി അഡ്വ. എസ് ലെലിൻ, ഏര്യാകമ്മിറ്റി അംഗങ്ങളായ പ്രശോഭന, സുൽഫിക്കർ, സതീഷ് ശർമ്മ, ഏര്യ സെക്രട്ടറി ആർ രാജു എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറി ആർ രാജു, പ്രസിഡന്റ് സി.എസ് അജയകുമാർ എന്നിവരെ തെരഞ്ഞെടുത്തു.

‘പവിഴ ദ്വീപിലെ അറ്റിങ്ങല്‍ക്കാര്‍’ ഓണാഘോഷം സംഘടിപ്പിച്ചു

‘പവിഴ ദ്വീപിലെ അറ്റിങ്ങല്‍ക്കാര്‍’ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്റൈനിലെ ആറ്റിങ്ങല്‍ക്കാരുടെ കൂട്ടായ്മായായ ‘പവിഴ ദ്വീപിലെ അറ്റിങ്ങല്‍ക്കാര്‍’ ഇന്ത്യന്‍ ഡിലൈറ്റ് ഹോട്ടലില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ട്, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി, കരോക്കെ ഗാനമേള എന്നിവ അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.

തസസ സംഘടിപ്പിക്കുന്ന മൂന്നാമത് അഖിലകേരള വടംവലി മത്സരം ഇന്ന്

തസസ സംഘടിപ്പിക്കുന്ന മൂന്നാമത് അഖിലകേരള വടംവലി മത്സരം ഇന്ന്

ആറ്റിങ്ങൽ മയക്കുമരുന്നിനെതിരെ യുവാക്കളെ ബോധവത്കരിക്കാൻ തച്ചൂർക്കുന്ന് സാംസ്കാരിക സമിതി(തസസ) മൂന്നാമത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഇന്ന്‌ വൈകുന്നേരം ആറ്റിങ്ങൽ തച്ചൂർക്കുന്ന് ജംഗ്ഷനിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പൊതുജനങ്ങൾക്ക് ഇരുന്ന് മത്സരം വീക്ഷിക്കുന്നതിനായി പ്രത്യേകം ഗ്യാലറിയും സംഘാടകസമിതി തയ്യാറാക്കിയിട്ടുണ്ട്. ഒരു ടീംമിൽ നിന്നും പങ്കെടുക്കുന്നവരുടെ പരമാവധി ഭാരം 480 കിലോഗ്രാം ആണ്. 500 രൂപയാണ് ടീമിന്റെ രജിസ്ട്രേഷൻ ഫീസ്. മത്സരത്തിൽ 38 ടീമുകൾ പങ്കെടുക്കും മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന ആദ്യ 16 ടീമുകൾക്ക് സമ്മാനങ്ങൾ നൽകും.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിന് എതിരെ അഖിലേന്ത്യാ വ്യാപകമായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു. പദ്ധതി വിഹിതം വെട്ടി കുറച്ചും, അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിച്ചും പദ്ധതി യെ തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് എതിരെയാണ് തൊഴിലാളികൾ ദേശ വ്യാപകമായി സമരം സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ചിറയിൻകീഴിൽ സംഘടിപ്പിച്ച ധർണ്ണ യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ആർ. സരിത, സിപിഐഎം ലോക്കൽ സെക്രട്ടറി രവീന്ദ്രൻ, യൂണിയൻ സെക്രട്ടറി സജിത്ത് ഉമ്മർ, പ്രസിഡന്റ്‌ സൗമ്യ, ട്രഷറർ അനീഷ്, ഹീസമോൻ, അജി തോപ്പിൽ എന്നിവർ പങ്കെടുത്തു.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാകാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാകാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തായ നാവായിക്കുളം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ മുന്നൂറിൽ അധികം രോഗികളാണ് ദിവസവും ചികിത്സയ്ക്കായി എത്തുന്നത്. മഴക്കാലമായതോടെ പകർച്ചവ്യാധികളും, പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വലിയ തിരക്കാണ് ഹോസ്പിറ്റലിൽ ഉള്ളത്. ഒന്നിലധികം ഡോക്ടരുടെ സേവനം ആവശ്യമായിരിക്കേ സാഹചര്യത്തിൽ നാവായിക്കുളം പി എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ആറ് മാസത്തെ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്.

പഞ്ചായത്ത് താല്ക്കാലികമായി നിയമിച്ച ഡോക്ടർ കുട്ടികളുടെ കുത്തിവയ്പ്പ് ഉള്ള ദിവസങ്ങളിൽ സബ് സെൻ്ററുകളിലേയ്ക്ക് പോവുകയും ചെയ്യുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഇതോടെ നാവായിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒ പി സേവനം ലഭ്യമാകാതിരിക്കുകയാണ്. ഈ ഒരാഴ്ചയ്ക്ക് ഇടയിൽ മൂന്ന് ദിവസമാണ് ഡോക്ടറിൻ്റെ സേവനം ഹോസ്പിറ്റലിൽ ലഭിക്കാത്തത്. ഇതിനെ തുടർന്നാണ് ബി.ജെ.പി.നാവായിക്കുളം സൗത്ത്.നോർത്ത് ഏര്യാ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.

സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു, ബി.ജെ.പി നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി യും പാർലമെൻ്ററി പാർട്ടി ലീഡറും ആയ പൈവേലിക്കോണം ബിജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നാവായിക്കുളം മണ്ഡലം സെക്രട്ടറി രാജീവ് ഐ. ആർ, നാവായിക്കുളം സൗത്ത് ഏര്യാ പ്രസിഡൻ്റ് രാജീവ് ചിറ്റായിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാവായിക്കുളം അശോകൻ, കുമാർ ജി, ജിഷ്ണു എസ് ഗോവിന്ദ്, ബി.ജെ.പി.നോർത്ത് ഏര്യാ പ്രസിഡൻ്റ് പത്മകുമാർ, ജനറൽ സെക്രട്ടറി വിജയൻ പിള്ള
സൗത്ത് ഏര്യാ ജനറൽ സെക്രട്ടറി പ്രകാശ് ചിറ്റായിക്കോട്, ബി.ജെ.പി നേതാക്കളായ
ബാബു പല്ലവി, സണ്ണി പറകുന്ന്, മണികണ്ഠൻ, കൃഷ്ണൻകുട്ടി നായർ, വിജയ സേനൻ.എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അടിയന്തിരമായി എല്ലാ ദിവസവും പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുവാൻ വേണ്ട നടപടി സ്വീകരിച്ചില്ല എങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു

ഹൈവേ നിർമാണത്തിനിടെ തടസ്സപ്പെട്ട മണമ്പൂർ-പുത്തൻകോട് പ്രദേശത്തെ  ശുദ്ധജലവിതരണം ഉടൻ പുനസ്ഥാപിക്കും

ഹൈവേ നിർമാണത്തിനിടെ തടസ്സപ്പെട്ട മണമ്പൂർ-പുത്തൻകോട് പ്രദേശത്തെ  ശുദ്ധജലവിതരണം ഉടൻ പുനസ്ഥാപിക്കും

കല്ലമ്പലം: സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രവർത്തകരുടെ നിരന്തര ശ്രമഫലമായി മണമ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ പുന്നവിള പ്രദേശത്തു പുതിയ ഹൈവേ  നിർമാണം മൂലം 6 മാസമായി 83 വീടുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നത് പരിഹരിക്കുവാൻ തുടക്കമായി.

പൈപ്പ്‌ലൈൻ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന്  വേണ്ടി നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, വർക്കല വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ തുടങ്ങിയ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് ബോധ്യപ്പെടുത്തുവാൻ സൗഹൃദ അസോസിയേഷൻ പ്രവർത്തകർക്ക് കഴിഞ്ഞു. വിഷയത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ഹൈവേ കോൺട്രാക്ടർ എഞ്ചിനീയറും ഉറപ്പു നൽകിയിട്ടുണ്ട്.