by Midhun HP News | Oct 12, 2023 | Latest News, ജില്ലാ വാർത്ത
കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് ദീപിക ദിനപത്രത്തിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടറായ റിച്ചാര്‍ഡ് ജോസഫ് അര്‍ഹനായി.
2022 ജനുവരി 16ന് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച പ്രശാന്തവിസ്മയം എന്ന സ്റ്റോറിയാണ് പരിഗണിക്കപ്പെട്ടത്. സെറിബ്രല്‍ പാള്‍സിക്കു പുറമേ, കാഴ്ചയും കേള്‍വിയും സംസാരവും പരിമിതമായ പ്രശാന്ത് ചന്ദ്രന്‍ യുവാവിന്റെ ജീവിതനേട്ടങ്ങള്‍ വിവരിക്കുന്നതാണ് ഈ സ്റ്റോറി. പദ്മശ്രീ ജി. ശങ്കര്‍, റോസ് മേരി, കെ.എ. ബീന എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.

by Midhun HP News | Oct 12, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കോമഡി താരം അറസ്റ്റില്‍. ടിവി സ്റ്റേജ് കോമഡി താരം ബിനു ബി കമാല്‍ (40) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വെച്ചാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.
യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കൊല്ലം കടയ്ക്കല്‍ സ്വദേശിനിയാണ് പരാതിക്കാരി. വട്ടപ്പാറ ഭാഗത്തു വെച്ച് വൈകീട്ടാണ് സംഭവം. ശല്യം സഹിക്കാനാകാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചു.ഇതോടെ ബസ് നിര്‍ത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടി.
യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കില്‍നിന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വട്ടപ്പാറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

by Midhun HP News | Oct 12, 2023 | Latest News, ജില്ലാ വാർത്ത
നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ നജീബ് അൽ അമാനയ്ക്ക് നൽകി പ്രകാശനം ചെയ്തു.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷോർട്ട് ഫിലീമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ്. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .

ക്ലാസിൽ ഇരുന്ന് അഞ്ചന ടീച്ചറുടെ പാട്ടിനൊത്ത് ബെഞ്ചിൽ കൊട്ടി വൈറലായ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കട്ടപ്പാടത്തെ മാന്ത്രികൻ.
അഞ്ചന ടീച്ചർ ഇതിൽ മനോഹരമായ ഗാനം ആലപിക്കുന്നുണ്ട്.
വി.പി.ശ്രീകാന്ത് നായരും,നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ
സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു.
പ്രോജക്റ്റ് കോഡിനേറ്റർ -സലാം ലെൻസ് വ്യൂ,
സ്റ്റിൽസ് – അനിൽ ജനനി,
പി.ആർ.ഒ -സുഹാസ് ലാംഡ,
ലൊക്കേഷൻ മാനേജർ -ഷരീഫ് അണ്ണാൻ തൊടി ,ജംഷിദ്
പോസ്റ്റർ ഡിസൈൻ – അഖിൽ ദാസ്,
നൃത്ത സംവിധാനം -അദുൽ കമാൽ,
മേക്കപ്പ് – അനീഷ് പാലോട്
പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
by Midhun HP News | Oct 11, 2023 | Latest News, ജില്ലാ വാർത്ത
പണം നൽകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഗൃഹനാഥനായ കിഴുവിലം വലിയകുന്ന് ദേശത്ത് ഗസ്റ്റ് ഹൗസിന്റെ സമീപം സരോജം വീട്ടിൽ നിഷാന്തിനെ തട്ടിക്കൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ. ബിസിനസ് സംബന്ധമായ തർക്കത്തെ തുടർന്ന് നിഷാന്ത് പ്രതികൾക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞാണ് പ്രതികൾ നിഷാദിനെ തട്ടിക്കൊണ്ടുപോയത്.
തുടർന്നു പോലീസ് പ്രതികൾക്കായി വ്യാപകമായ അന്വേഷണം നടത്തുകയും പ്രതികൾ സഞ്ചരിച്ചു വന്ന വാഹനത്തിലെ ജിപിഎസ് സംവിധാനം വഴി പ്രതികളുടെ സങ്കേതം മനസ്സിലാക്കുകയും കാസർകോട്ട് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ് ഐ അഭിലാഷ്, എസ് ഐ രാജീവൻ പോലീസ് ഉദ്യോഗസ്ഥരായ റിയാസ് സൈദലി നന്ദൻ എന്നിവർ ചേർന്ന സംഘമാണ് കാസർകോട്ടിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശി റോയ് സി ആന്റണി (47), കോഴിക്കോട് സ്വദേശികളായ ഷംനാദ് (33), ഹർഷാദ് വയസ്സ് (32), ആലപ്പുഴ സ്വദേശി ഫ്രെഡി എന്ന് വിളിക്കുന്ന നെൽസൺ (33) എന്നിവരാണ് അറസ്റ്റിൽ ആയത്.
by Midhun HP News | Oct 11, 2023 | Latest News, ജില്ലാ വാർത്ത
ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാദമി പത്താം വാർഷികാഘോഷം ഒക്ടോബർ 12 13 തിയ്യതികളിൽ ദാറുൽ ഇർഷാദ് ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതാക ഉയർത്തൽ വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ്, സ്വലാത്ത് സമർപ്പണം, മദ്ഹുൽ റസൂൽ പ്രഭാഷണം, സ്നേഹാദരം, സാന്ത്വന വിതരണം, ദുആ മജ്‌ലിസ് തുടങ്ങിയ വിവിധ പദ്ധതികൾ രണ്ടു നാൾ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സമ്മേളന പ്രചരണാർത്ഥം ഒക്ടോബർ 9, 10 തിങ്കൾ ചൊവ്വാ ദിവസങ്ങളിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ വാഹന പ്രചരണ ജാഥ, 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10 കേര വൃക്ഷത്തൈ നടല്‍ എന്നിവ നടന്നു.
നഗരിയിൽ ഉയർത്താനുള്ള പതാക ആലംകോട് സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങൾ മക്കാം സിയാറത്ത് ചെയ്തു ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ദാറുൽ ഇർഷാദ് ക്യാമ്പസിലേക്ക് ആനയിച്ചു. അസ്സയ്യിദ് മുഹ്സിൻ കോയ തങ്ങൾ ഹൈദറൂസി സിയാറത്ത് ദുആക്ക് നേതൃത്വം നൽകി. അൽ ഉസ്താദ് ഹാഫിസ് അബ്ദുൽ ലത്തീഫ് മൗലവി പതാക ഉയർത്തി.
ഏഷ്യയിലെ ഏറ്റവും വലിയ ഹൃദ്രോഗ ആതൂരാലയമായ നെയ്യാറ്റിൻകര നൂറുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (നിംസ്) ദാറുൽ ഇർഷാദും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച രാവിലെ 8. 30ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഷൈലജ ബീഗത്തിന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും. ജാമിഅ മന്നാനിയ ശൈഖുല്‍ ഹദീസ് സയ്യിദ് മുസ്തഫ ഹസ്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.
തുടർന്ന് പ്രമുഖ പ്രഭാഷകൻ അൽ ഹാഫിള് ഇ പി അബൂബക്കർ ഖാസിമി പത്തനാപുരം മദ്ഹുറസൂൽ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ദാറുൽ ഇർഷാദ് വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറും. വൈകിട്ട് 4 30 മുതൽ വാർഷിക പൊതുസമ്മേളനം നടക്കും. കേരള ഹജ്ജ് വഖഫ് ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് നൂറുൽ ഉലമ കെ പി അബൂബക്കർ ഹസ്രത്ത് വിശിഷ്ടാതിഥിയാകും.
ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ കടക്കൽ അബ്ദുൽ അസീസ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വക്കേറ്റ് എ എ റഹീം എംപി പ്രമുഖരെ ആദരിക്കും. അഡ്വക്കേറ്റ് വി ജോയ് എംഎൽഎ ജീവകാരുണ്യ വിതരണം നടത്തും. വി ശശി എംഎൽഎ ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും. ന്യൂനപക്ഷ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ റഷീദ് സ്കോളർഷിപ്പ് വിതരണം നടത്തും. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആര്‍ രാമു അവാർഡ് വിതരണം നടത്തും. മുൻ എംഎൽഎ വർക്കല കഹാർ ഭക്ഷ്യ കിറ്റ് വിതരണം നടത്തും. തിരുവനന്തപുരം എ സി പി നിയാസ് കലാ മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തും.
രാത്രി 8:30ന് നടക്കുന്ന ദുആ സമ്മേളനത്തിൽ അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ ബാഫഖി കന്യാകുളങ്ങര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
ഹാഫിസ് ഷാഹിദ് മന്നാനി
തൊളിക്കോട് സിദ്ദീഖ് മന്നാനി
എം ഐ ഫസിലുദ്ദീൻ
യുഎ റഷീദ് അസ്ഹരി
എ കെ എസ് സുലൈമാൻ
എച്ച് ഷിഹാബുദ്ദീൻ
നൗഷാദ് തൊട്ടിക്കല്ല്
നസീർ മൗലവി
ഷാനവാസ് സഖാഫി
by Midhun HP News | Oct 11, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ബ്ലോക്ക് ക്ഷീരസംഗമത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 14- 10 – 23 ഉച്ചകഴിഞ്ഞ് 2 മണി മുതൽ 7ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കും, എട്ടാം ക്ലാസ്സുമുതൽ ഹയർ സെക്കന്ററി വിഭാഗം വരെയുള്ളവർക്കുമായി രണ്ടു വിഭാഗമായി മത്സരം നടത്തുന്നതാണ്. ജനറൽ ചോദ്യങ്ങളും ക്ഷീരമേഖല ബന്ധപ്പെട്ട ചോദ്യങ്ങളും ഉണ്ടാകും –
ചിത്രരചന, ക്വിസ്, ഉപന്യാസരചന, എന്നിവയ്ക്കാണ് മത്സരം നടത്തുന്നത്.
വിജയികൾക്ക് 21-10-23 ന് രാവിലെ 11 മണിയ്ക്ക് മേൽ കടയ്ക്കാവൂർ ഗവ: എൽ പി എസ്സിൽ നടക്കുന്ന ക്ഷീരസംഗമ ഉദ്ഘാടന വേദിയിൽ ക്ഷീരവികസന വകുപ്പ് മന്ത്രി
ജെ ചിഞ്ചു റാണി സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
വിശദമായ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9447249316, 9400759455

Recent Comments