by Midhun HP News | Oct 11, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി കൺവെൻഷൻ ഡി. സി. സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. കൺവെൻഷനിൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റായിയിരുന്ന തോട്ടവാരം ഉണ്ണികൃഷ്ണൻ സ്ഥാനം ഒഴിയുകയും ആർ. എസ്. പ്രശാന്ത് പുതിയ വെസ്റ്റ് മണ്ഡലം പ്രസിഡന്റായി ചുമതല യേൽക്കുകയും ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. ബിഷ്‌ണു, മുൻ ബ്ലോക്ക് പ്രസിഡന്റ് റ്റി. പി. അംബിരാജ, ബ്ലോക്ക് വൈസ് പ്രസഡന്റ് പി. ജയചന്ദ്രൻ നായർ, ബ്ലോക്ക് സെക്രട്ടറി പ്രിൻസ് രാജ്, മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആലംകോട് നാസിം, കൗൺസിലർമാരായ രമാ ദേവി, കെ. ജെ. രവികുമാർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ എ. സതി, എസ്.ദീപരവി,കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്മാർ ,മഹിള കോൺഗ്രസ് പ്രവർത്തകർ, മുതിർന്ന കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ മണ്ഡലം കൺവെഷനിൽ പങ്കെടുത്തു.

by Midhun HP News | Oct 11, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി മൂലം കേരളത്തിലെ മഴ സാഹചര്യം മാറ്റം. മധ്യ, വടക്കൻ കേരളത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ട്. ഉച്ചയോടെ തന്നെ സംസ്ഥാനത്തെ തീരമേഖലകളിലും മലയോര മേഖലകളിലും ശക്തമായ മഴ ആരംഭിച്ചു.
രാത്രിയോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത.

by Midhun HP News | Oct 11, 2023 | Latest News, ജില്ലാ വാർത്ത
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ നവരാത്രി മഹോത്സവം സംഘടിപ്പിച്ചിരുന്നു .15 ന് വൈകുന്നേരം 6 .30 ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഭദ്ര ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പ്രഭാഷണം.രാത്രി 7 ന് നവരസാ ക്രീയേഷൻസ് അവതരിപ്പിക്കുന്ന നവരസാ സെവൻ സ്റ്റാർസ് ഗാനമേള. 16 ന് വൈകുന്നേരം 6 .45 ന് ചിറയിൻകീഴ് ചന്ദ്രകാന്തം അവതരിപ്പിക്കുന്ന ഗാനസന്ധ്യ.

17 ന് വൈകുന്നേരം 6 ന് ചേമ്പുംമൂല ചേമ്പ്‌സ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്. 7 ന് വെഞ്ഞാറമൂട് ജീവകലാ സാംസ്‌കാരിക മണ്ഡലം നടത്തുന്ന ഡാൻസ്. 18 ന് വൈകുന്നേരം
6 .45 ന് കൊടുമൺ ഗൗരീ ശങ്കരം നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന ഡാൻസ്.
19 ന് വൈകുന്നേരം 6 .45 ന് മുട്ടപ്പലം സപ്തശ്രീ സ്കൂൾ ഓഫ് മ്യൂസിക് നടത്തുന്ന കീർത്തനാലാപനം. 20 ന് വൈകുന്നേരം 6 .45 ന് തിരുവനന്തപുരം സിംഗിൾസ് ബീറ്റ്സ് അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള.
രാത്രി 8 ന് തിരുവനന്തപുരം സങ്കീർത്തനയുടെ നാടൻ പാട്ട്. 21 ന് വൈകുന്നേരം 6 .45 ന് ചിറയിൻകീഴ് സപ്തസ്വരയുടെ കരോക്കെ ഗാനമേള. ദുർഗ്ഗാഷ്ടമി ദിവസമായ 22 ന് വൈകുന്നേരം 5 മുതൽ പൂജ വയ്പ്പ്, 6 .45 ന് മേജർ സെറ്റ് കഥകളി.
കഥ :കിരാതം,
മഹാനവമി ദിവസമായ 23 ന് വൈകുന്നേരം 5 മുതൽ ആയുധ പൂജ, വാഹന പൂജ വയ്പ്പ്,
6 .45 ന് ചിറയിൻകീഴ് ശ്രീ ശർക്കരേശ്വരി ട്രൂപ് അവതരിപ്പിക്കുന്ന തിരുവാതിരക്കളി.
രാത്രി 7 മുതൽ ചിറയിൻകീഴ് ശ്രുതിലയയുടെ കരോക്കെ ഗാനമേള, 8 ന് വിശേഷാൽ പാഠ പുസ്തക പൂജ, ആയുധ പൂജ. തുടർന്ന് വിളക്ക്.
24 ന് രാവിലെ 7 ന് പൂജയെടുപ്പ്, 7 .30 മുതൽ വിദ്യാരംഭം.
സഹൃദയൻ തമ്പി.എം.ആർ, ഡോ.ആനന്ദ്.എസ് എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും.
6 .45 ന് മുടപുരം കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഡാൻസ്.
എല്ലാദിവസവും രാത്രി 8 ന് ലളിതാസഹസ്ര നാമ ജപവും സരസ്വതി പൂജയും 8 .15 ന് പ്രസാദവിതരണവും ഉണ്ടായിരിക്കും.
by Midhun HP News | Oct 11, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ഡി.വൈ.എഫ്.ഐ ആൽത്തറമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻ എം എൽ എ ആനത്തലവട്ടം ആനന്ദന്റെ സ്മരണാർത്ഥം എല്ലാമാസവും രണ്ടാംശനിയാഴ്ച ഏർപ്പെടുത്തിയിട്ടുള്ള പൊതിച്ചോർ വിതരണം14 ന് . ആദ്യ വിതരണോദ്ഘാടനം ചിറയിൻകീഴ് താലൂക്കാശുപത്രി അങ്കണത്തിൽ വച്ച് ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ് നിർവ്വഹിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ഗൗതംഷാ, സെക്രട്ടറി ധനേഷ് ജി.ടി എന്നിവർ അറിയിച്ചു.

by Midhun HP News | Oct 11, 2023 | Latest News, ജില്ലാ വാർത്ത
അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വളരെ തിരക്കുള്ള സമയത്ത് പോത്തൻകോട് നിന്നും മംഗലാപുരം വഴി മുരുക്കുംപുഴയിലേക്ക് സ്പെഷ്യൽ ബസ് സർവീസ് നടത്തണമെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി ഗതാഗത വകുപ്പ് മന്ത്രിക്കും ഗതാഗത വകുപ്പ് എം.ഡി യ്ക്കും കത്ത് നൽകി. പോത്തൻകോട് പ്രദേശത്തെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലക്ഷ്മി വിലാസം ഹൈസ്കൂളിലെ കുട്ടികൾ വൈകുന്നേരങ്ങളിൽ വലിയ യാത്രാദുരിതം അനുഭവിക്കുന്നതായും വൈകുന്നേരം സ്കൂൾ വിടുന്ന സമയത്ത് പോത്തൻകോട് നിന്നും മംഗലാപുരത്തേക്ക് ഒരു ബസ് മാത്രമാണുള്ളതെന്നും ഈ ബസ് തന്നെ പല ദിവസങ്ങളിലും കുട്ടികളെ കയറ്റാതെ പോകുന്ന അവസ്ഥയാണ് ഉള്ളതെന്നും എം. പി അഭിപ്രായപ്പെട്ടു.
സ്കൂൾ വിടുന്ന സമയത്ത് വരുന്ന ഈ ബസ്സിൽ കുട്ടികൾ ഫുട്ബോഡിൽ നിന്ന് യാത്ര ചെയ്ത് ഒരു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണ് അപകടം ഉണ്ടായ സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ആയതിനാൽ വൈകുന്നേരം സ്കൂൾ വിടുന്ന സമയത്ത് പോത്തൻകോട് നിന്ന് കൊയ്ത്തൂർക്കോണം മംഗലാപുരം വഴി മുരുക്കും പുഴയിലേക്ക് സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ പ്രത്യേക ബസ്സുകളുടെ സർവീസ് വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എം.പി യുടെ ഇടപെടൽ ഉണ്ടായത്.

by Midhun HP News | Oct 11, 2023 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വഞ്ചിയൂർ, പുല്ലു തോട്ടം, ശ്രീ നന്ദനത്തിൽ ശിവദാസൻ (71) ആണ് മറിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു അപകടം. ശിവദാസൻ സഞ്ചരിച്ച സ്കൂട്ടിയിൽ ആലംകോട് പള്ളിമുക്കിന് സമീപം വെച്ച് അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ശിവദാസനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ചികിത്സയിൽ ഇരിക്കുകയും ആയിരുന്നു. ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: വസന്ത.
മക്കൾ: അതിര, അഖിൽ.
മരുമക്കൾ: അരുൺ
Recent Comments