ലോട്ടറി വില്പനയിൽ കൃത്രിമ ക്രമക്കേട്; പ്രതികൾ പിടിയിൽ

ലോട്ടറി വില്പനയിൽ കൃത്രിമ ക്രമക്കേട്; പ്രതികൾ പിടിയിൽ

ആലപ്പുഴയിൽ കേരളം സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി വില്‍പ്പന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. വലിയമരം സ്വദേശി ഫസലുദ്ദീൻ, മണ്ണഞ്ചേരി സ്വദേശി നൗഫൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ ടൗൺ, അമ്പലപ്പുഴ, പുറക്കാട് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആലപ്പുഴ സൗത്ത് പൊലീസിന് മൂന്നക്ക നമ്പർ ലോട്ടറി വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു.

തുടന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അതാത് ദിവസം ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിലെ അവസാന മൂന്നക്കത്തിന് സമാനമായി മൂന്നക്ക നമ്പർ ഒത്തുവന്നാൽ ഒന്നാം സമ്മാനമായി 5000 രൂപ ഇവർ സമ്മാനമായി നൽകിയിരുന്നു. ഓരോ മൂന്നക്ക നമ്പറിനും 50 രൂപ എന്ന നിരക്കിലാണ് ഇവർ ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

കേരളീയം : ഓണ്‍ലൈന്‍ മെഗാ ക്വിസ് ഒക്ടോബര്‍19 ന് ; പൊതുജനങ്ങൾക്കും പങ്കെടുക്കാം

കേരളീയം : ഓണ്‍ലൈന്‍ മെഗാ ക്വിസ് ഒക്ടോബര്‍19 ന് ; പൊതുജനങ്ങൾക്കും പങ്കെടുക്കാം

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയോട് അനുബന്ധിച്ച് ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ മെഗാ ക്വിസ് സംഘടിപ്പിക്കുന്നു. സ്‌കൂള്‍, കോളേജ്, പ്രൊഫണല്‍ കോളേജ് വിദ്യാര്‍ത്ഥികൾക്കും പൊതുജനങ്ങൾക്കും മെഗാക്വിസില്‍ പങ്കെടുക്കാം.

മെഗാക്വിസില്‍ പങ്കെടുക്കാനായി https://keraleeyam.kerala.gov.in – ല്‍ രജിസ്റ്റര്‍ ചെയ്യണം. 2023 ഒക്ടോബര്‍19 ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഗ്രാന്റ് ഫിനാലെ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും, കൂടാതെ മെമന്റോ, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും സമ്മാനിക്കും.

ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് എം പി

ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് എം പി

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത്‌ കരിക്കകംകുന്ന് ജംഗ്ഷനിൽ എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ന് ആറ്റിങ്ങൽ എം.പി. അഡ്വ. അടൂർ പ്രകാശ് നിർവഹിച്ചു. പഞ്ചായത്ത്‌ മെമ്പർ സി. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ കോൺ. വാർഡ് പ്രസിഡന്റ് കെ. ആർ. പ്രസന്നരാജ്, ബാലൻ കരിക്കകംകുന്ന്, രാംജിത് കൈപ്പറ്റിമുക്ക്, ജയപ്രകാശ്, അനിൽ വലിയവിള, സതി, സിന്ധുകുമാരി, ഗോപാലൻ, മോഹനൻ എന്നിവർ സംസാരിച്ചു.

ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്ക് വിജയം

ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്ക് വിജയം

ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ. എതിരല്ലാതെ എല്ലാ സീറ്റുകളിലും വിജയിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ കോളേജ് യൂണിയൻ എല്ലാ സ്ഥാനങ്ങളിലും എസ്എഫ്ഐക്ക് എതിരില്ലാതെ ജയിക്കാൻ സാധിച്ചു.

ചെയർമാൻ- ആര്യൻ രാകേഷ്
വൈസ് ചെയർപേഴ്സൺ – അശ്വതി
ആർട്സ് ക്ലബ്‌ സെക്രട്ടറി – ഇമ്രാൻ
ജനറൽ സെക്രട്ടറി – അഭിനവ്
മാഗസിൻ എഡിറ്റർ – സാരഗ്
കൗൺസിലർ – ലീബരാജ്
സ്പോർട്സ് സെക്രട്ടറി- ഋതിക്
വനിതാപ്രതി നിധി -ഇൻഷാ ഇഖ്ബാൽ എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്.
എസ്എഫ്ഐയെ എതിരില്ലാതെ വിജയിപ്പിച്ച എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക് എസ്എഫ്ഐ ഏരിയ കമ്മിറ്റി നന്ദി രേഖപ്പെടുത്തി

വർക്കല കുരയ്ക്കണ്ണി ജംഗ്ഷന് സമീപം വാഹനാപകടം

വർക്കല കുരയ്ക്കണ്ണി ജംഗ്ഷന് സമീപം വാഹനാപകടം

വർക്കല: വർക്കല കുരയ്ക്കണ്ണി ജംഗ്ഷന് സമീപം മാരുതി കാർ മതിലിൽ ഇടിച്ച് അപകടം. 4 അംഗ സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിലും മതിലിലും ഇടിച്ചാണ് അപകടം നടന്നത്. ഇവർ മദ്യപിച്ചാണ് കാർ ഓടിച്ചിരുന്നതെന്നു ദൃസാക്ഷികൾ പറയുന്നു. ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് കാർ മാറ്റിയത്. രണ്ടു പേര് വർക്കല താലൂക്ക് ആശുപത്രിയിലും ബാക്കി രണ്ടു പേർ കാറിൽ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

വക്കം: അഞ്ചുതെങ്ങ് കടപ്പുറത്തു മൽസ്യ ബന്ധനത്തിനിടെ അഞ്ചുതെങ്ങ് മൂപ്പക്കുടി വീട്ടിൽ റെച്ചൻസ്(71) കുഴഞ്ഞുവീണു തൽക്ഷണം മരണമടഞ്ഞു. ഇന്നു രാവിലെ 10 മണിയോടെ മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ തീരത്താണ് സംഭവം. കമ്പവല ഉപയോഗിച്ചു മീൻ പിടിച്ച ശേഷം വല വലിച്ചു കയറ്റുന്നതിനിടെ കടപ്പുറത്തു കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ചേർന്നു ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: മേരി
മക്കൾ: അലോഷ്യസ്, ടൈറ്റസ്
മരുമകൾ: മേഴ്സി