ചൂട്ടയിൽ കോളനി നവീകരണ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് എം എൽ എ

ചൂട്ടയിൽ കോളനി നവീകരണ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് എം എൽ എ

സംസ്‌ഥാന സർക്കാരിന്റെ പട്ടിക ജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ
അംബേക്കർ ഗ്രാമം സമഗ്ര കോളനി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ചിലവഴിച്ച് കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ ചൂട്ടയിൽ കോളനി നവീകരിക്കുന്നത്തിന്റെ പ്രവർത്തനോദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ ഒ .എസ്. അംബിക നിർവഹിച്ചു.

കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ എസ്.ജോഷി സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗിരിജ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീദ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ഉഷാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം ഗീത, ജില്ലാ നിർമിതി സൈറ്റ് എൻജിനീയർ നിഖിൽ എന്നിവർ ആശംസകൾ അറിയിച്ചു. പട്ടികജാതി വികസന ഓഫീസർ മുരളീധരൻ നായർ. എസ്.കൃതജ്ഞത രേഖപ്പെടുത്തി.

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർദ്ധിപ്പിക്കാൻ കാരണമെന്നാണ് മന്ത്രി പറയുന്നത്.

പുതിയ എഎവൈ കാര്‍ഡുകള്‍; 15,000 കുടുംബങ്ങൾക്ക് അർ​ഹത; വിതരണം ഇന്ന് മുതൽ

പുതിയ എഎവൈ കാര്‍ഡുകള്‍; 15,000 കുടുംബങ്ങൾക്ക് അർ​ഹത; വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് വൈകീട്ട് നാലിന് മന്ത്രി ജിആർ അനിൽ വിതരണോദ്ഘാടനം നിർവഹിക്കും. ഒഴിവുള്ള എഎവൈ കാർഡുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറ്റവും അർഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തിയാണ് വിതരണം. മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ വീഡിയോ പ്രദര്‍ശനവും ഡിജിറ്റൽ പോസ്റ്റര്‍ പ്രദര്‍ശനവും നടക്കും. റേഷന്‍ കാര്‍ഡുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ‘തെളിമ’ പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. പെണ്‍കുട്ടിക്ക് നല്‍കിയ മരുന്നിന്റെ ബാച്ച് നമ്പര്‍ പരിശോധിക്കും.

അതേസമയം പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഡോക്ടര്‍ കുറിച്ച വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്. ആരോഗ്യ നില വഷളായ വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിവന്ന ചടയംമംഗലം സ്വദേശിയായ പതിനെട്ടുകാരിക്കാണ് മരുന്നുമാറി നല്‍കിയത്. ഡോക്ടര്‍ കുറിച്ച് നല്‍കിയ വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗികള്‍ക്ക് വേണ്ടിയുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന പെണ്‍കുട്ടിക്ക് നല്‍കിയത്.

കോഴിക്കോട്ട് എന്‍ട്രസ് കോച്ചിംഗിന് പഠിക്കുന്ന കുട്ടി മരുന്നുമാറിയത് അറിയാതെ 45 ദിവസം ഇത് കഴിക്കുകയും ചെയ്തു. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് മരുന്നു മാറിയ കാര്യം തിരിച്ചറിഞ്ഞത്. ഫാര്‍മസിയില്‍ നിന്നുണ്ടായ ഗുരുതരമായ പിഴവില്‍ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കി. ഒപ്പം ആശുപത്രിയില്‍ നിന്നുണ്ടായ വീഴ്ചയില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും കുടുംബത്തിന്റെ ആവശ്യം.

ബി ആർ സി തല ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ബി ആർ സി തല ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. സ്കൂൾ തല വിജയികളായ 70 കുട്ടികൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. ചിൽഡ്രൺ ഓഫ് ഹെവൻ ചിത്രം പ്രദർശിപ്പിച്ചു.സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ് ജവാദ് ചലച്ചിത്രോത്സവം ഉദ്ഘാടനം നിർവഹിച്ചു. അനക്ക് എന്തിന്റെ കേടാ ഫീലിം ഡയറക്ടർ ഷമീർ ഭരതന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ഡോക്കുമെന്ററി സംവിധായകനും അധ്യാപകനുമായ സനു കുമ്മിൾ ഓപ്പൺ ഫോറം നയിച്ചു.

സിനിമയുടെ സാങ്കേതിക വശങ്ങൾ പരിചയപ്പെടുന്നതിനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. സിനിമാ നിരൂപണത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ജില്ലാ തലത്തിലേക്ക് അവസരം നൽകും. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായ ചലച്ചിത്രം ഭാഷാപഠനത്തിന്റെ ഭാഗമായി കുട്ടികളിൽ വളരെ സ്വാധീനം ചെലുത്തുന്നു.
ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ നവാസ് കെ അധ്യക്ഷതവഹിച്ചു. ബി ആർ സി ട്രെയിനർ വൈശാഖ് കെ എസ് സ്വാഗതവും വിനോദ് ടി നന്ദിയും പറഞ്ഞു. കോ ഓർഡിനേറ്റർമാർ, രക്ഷകർത്താക്കൾ അധ്യാപകർ തുടങ്ങി നൂറിലധികം പേർ പങ്കെടുത്തു.

തപാൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി അഞ്ചലോട്ടക്കാരൻ പോസ്റ്റോഫീസിൽ

തപാൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി അഞ്ചലോട്ടക്കാരൻ പോസ്റ്റോഫീസിൽ

ആറ്റിങ്ങൽ: തപാൽ വാരാചരണത്തിന് തുടക്കം കുറിച്ചു കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി എസ്സ്. സഞ്ചിയും തൂക്കി മണി മുഴക്കി കത്തുമായി അഞ്ചലോട്ടക്കാരൻ കടന്നുവന്നത് പോസ്റ്റോഫിസ് ജീവനക്കാരിൽ കൗതുകവും ആവേശവും ഉളവാക്കി. ലോക തപാൽ ദിനത്തോടനുബന്ധിച്ച് കീഴാറ്റിങ്ങൾ വൈ.എൽ.എം.യു.പി.സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും തപാൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി കടയ്ക്കാവൂർ പോസ്റ്റോഫീസിലേയ്ക്ക് എത്തിയതാണ് ജീവനകാർക്ക് ആവേശമുണർത്തിയത്.

തപാലാഫീസിലെ പ്രവർത്തനരീതികൾ കണ്ട് മനസ്സിലാക്കുവാനും പോസ്റ്റ്മാസ്റ്റർ നൽകിയ പോസ്റ്റ്കാർഡിലൂടെ തങ്ങളുടെ പ്രീയപ്പെട്ടവർക്ക് തപാൽ ദിനാശംസകൾ അറിയിക്കുവാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.

പോസ്റ്റ് ബോക്സ് നിർമ്മാണം, വിവിധ സ്റ്റാമ്പുകളുടെ പ്രദർശനം, തപാൽദിന പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം, തപാൽ ചരിത്ര വിവരണം എന്നിങ്ങനെ വിവിധ പരിപാടികളോടെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. സ്കൂളിൽ സ്ഥാപിച്ച തപാൽപ്പെട്ടിയിൽ വിദ്യാർത്ഥികൾ പ്രഥമ അധ്യാപികയ്ക്കും, മറ്റ് അധ്യാപകർക്കും, കൂട്ടുകാർക്കും കത്തെഴുതി നിക്ഷേപിക്കുകയും തെരഞ്ഞെടുക്കപ്പെട്ട കത്തുകൾ വിദ്യാർത്ഥി പോസ്റ്റ്മാൻ തന്നെ മേൽവിലാസം നോക്കി ക്ലാസ്സുകളിൽ എത്തിച്ചു കൊണ്ട് തപാൽ വാരാചരണത്തിന് തുടക്കം കുറിച്ചു.

വാട്സാപ്പും, ഫെയ്സ്ബുക്കും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരന്റെ വാർത്താവിനിമയ ഉപാധിയായ തപാൽ സംവിധാനത്തിന് ഇന്നും നിറം മങ്ങിയിട്ടില്ല എന്ന സന്ദേശം കുട്ടികളിലേയ്ക്ക് എത്തിക്കുകയാണ് ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യം. അദ്ധ്യാപകരായ ജമീൽ.ജെ, നിസി, ലുബിന, സജിത് എന്നിവർ തപാൽ ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.