by Midhun HP News | Oct 5, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു.

കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്കോർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെന്‍റ ർ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ.
സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി.
അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ലും കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.
കേന്ദ്രസർക്കാരിന്റെ കയർമിത്ര പുരസ്കാരം, കയർ മില്ലനിയം പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ കയർ അവാർഡ്, സി കേശവൻ സ്മാരക പുരസ്കാരം, എൻ ശ്രീകണ്ഠൻ നായർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
by Midhun HP News | Oct 5, 2023 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും അപകടം. തിരയിൽപ്പെട്ട് അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ്ന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. മത്സ്യബന്ധനശേഷം ഹാർബറിലേക്ക് മടങ്ങിവരുകയായിരുന്ന വള്ളമാണ് അഴിമുഖ ചാലിലെ ശക്തമായ തിരയിൽപ്പെട്ട് അപകടം സംഭവിച്ചത്.
അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി ജെയിംസിന്റെ ഉടമസ്ഥതയിലുള്ള ഇമ്മാനുവൽ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ മത്സ്യതൊഴിലാളികളായ ഹുസൈൻ (40) അനിൽ (42) അനി (35) സുനിൽ (40) എന്നിവരയായിരുന്നു വള്ളത്തിലുണ്ടായിരുന്നത്.
അപകടത്തിൽ കടയിലേക്ക് തെറിച്ചുവീണ മത്സ്യത്തൊഴിലാളികളെ ഉടൻ തന്നെ മറൈൻ എൻഫോഴ്സ്മെന്റ്ന്റെ നേതൃത്വത്തിൽ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിയ്ക്കുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മത്സ്യങ്ങൾ നഷ്ടപ്പെട്ടതായും, മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പറയപ്പെടുന്നു.

by Midhun HP News | Oct 5, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുതലപ്പൊഴിയിലെ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് പരിക്കേറ്റിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
by Midhun HP News | Oct 4, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ അഡ്വ. സി. ജെ. രാജേഷ് കുമാർ മികച്ച പൊതു പ്രവർത്തനത്തിനുള്ള പുരസ്‌കാരവും വക്കം പ്രബോധിനി യൂ. പി. എസ് ലെ അധ്യാപികയും മുൻ ബി. ആർ. സി. ട്രെയിനറുമായ അജിത ടീച്ചർ ജീവകാരുണ്യ സാമൂഹ്യ സേവന മേഖലകളിലെ സജീവ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരവും മുൻ എം. പി. പന്ന്യൻ രവീന്ദ്രനിൽ നിന്നും സ്വീകരിച്ചു.
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ നന്ദാവനം കൃഷ്ണപിള്ള ഫൌണ്ടേഷൻ ഹാളിൽ വൈകുന്നേരം നാല് മണിക്ക് ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാം കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതം പറഞ്ഞു.
മുൻ എം. പി. പന്ന്യൻ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജിലൻസ് എസ്. പി.മുഹമ്മദ് ഷാഫി ഉപഹാര സമർപ്പണം നിർവഹിച്ചു. കവി കാര്യവട്ടം ശ്രീകുമാർ, സി. ജി. എൽ. എസ്. ഡയറക്ടർ റോബർട്ട് സാം എന്നിവർ ആശംസകൾ അർപ്പിച്ചു. ദേശീയ അദ്ധ്യാപകഅവാർഡ് ജേതാവ് ജോസ്. ഡി. സുജീവ്നെ ചടങ്ങിൽ ആദരിച്ചു. മലയാളസാഹിതീ പുരസ്‌കാരവും ചടങ്ങിന്റെ ഭാഗമായി നടന്നു. വിദ്യാഭ്യാസ പൊതു പ്രവർത്തന സാഹിത്യ സാമൂഹിക ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ വ്യക്തിത്വങ്ങളെയാണ് അവാർഡിനായി പരിഗണിച്ചത്.
by Midhun HP News | Oct 4, 2023 | Latest News, ജില്ലാ വാർത്ത
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച രണ്ടു പ്രതികൾ പിടിയിൽ. മുദാക്കൽ സ്വദേശിയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി വീട്ടുകാരുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയ രാത്രിയിൽ സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ മുഹമ്മദ് മിൻഷാദ്, കൊല്ലം സ്വദേശിയായ ആദർശ് എന്നിവർ ചേർന്ന് ചെമ്പൂർ ഭാഗത്തു നിന്നും കൊട്ടിയം ഭാഗത്തേക്ക് കടത്തികൊണ്ട് പോയി. മിൻഷാദ് പെൺകുട്ടിയെ ശരീരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

by Midhun HP News | Oct 4, 2023 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ അച്ഛനെയും മകനെയും ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തിയിൽ രവികുമാറിന്റെ മകൻ റപ്പായി എന്ന ശ്രീജിത്തി(25)നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വക്കം പാട്ടുവിളാകം വടക്കേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളായ വിജയൻപിള്ളയെയും മകൻ വിപിൻകുമാറിനെയുമാണ് പ്രതി ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം.
വൈകിട്ട് 7 മണിയോടെ വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുൻവശത്ത് വച്ചായിരുന്നു പ്രതി നാടൻ ബോംബെറിഞ്ഞ് വിജയൻപിള്ളയെയും വിപിൻകുമാറിനെയും കൊല്ലാൻ ശ്രമിച്ചത് പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്ക് അടിച്ചു തകർക്കുകയും ചെയ്തിരുന്നു വർക്കല സബ് ഡിവിഷൻ എ.എസ്.പിയുടെ നിർദേശപ്രകാരം കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ സജിൻ.എൽ. കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ സജിത്ത് എസ്, എ.എസ്.ഐമാരായ ശ്രീകുമാർ, രാജീവ്, ജയപ്രസാദ്, സ്പെഷ്യൽ സിവിൽ പോലീസ് ഓഫീസർ സിയാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Recent Comments