by Midhun HP News | Oct 6, 2023 | Latest News, ജില്ലാ വാർത്ത
സ്കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത് വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ സ്കൂള്‍ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി.
വിവിധ കാരണങ്ങളാല്‍ 81 കടകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടകള്‍ക്ക് നോട്ടീസ് നല്‍കി. 124 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 110 കടകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ നിറങ്ങളും ഗുണനിലവാരമില്ലാത്ത സാഹചര്യങ്ങളില്‍ നിര്‍മ്മിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും.

സംസ്ഥാനത്തെ സ്‌കൂള്‍ പരിസരങ്ങളില്‍ ധാരാളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടയുടമകളെല്ലാവരും തന്നെ വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. പരിശോധനയില്‍ കടകളില്‍ ലഭ്യമായ ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയാല്‍ ഭക്ഷണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, മൊത്തവില്‍പനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കെതിരെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. ഉപഭോക്താക്കള്‍ കുട്ടികളായതിനാല്‍ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
by Midhun HP News | Oct 6, 2023 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം തകധിമി – 2023ന് തിരുസന്നിധി ഓഡിറ്റോറിയത്തിൽ തുടക്കമായി. ഒക്ടോബർ 5,6,9 തീയതികളിലായി നടക്കുന്ന കലോൽസവത്തിൽ സ്കൂളിലെ എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള 500 ഓളം കുട്ടികൾ മാറ്റുരയ്ക്കും. പ്രശസ്ത സംഗീത സംവിധായകൻ കെ. പാർത്ഥസാരഥി തകധിമി – 2023 ഉദ്ഘാടനം ചെയ്തു.
ദേശീയ സെൻസർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ യോഗത്തിൽ സ്കൂളിന്റെ ആദരവ് നൽകി. പിറ്റിഎ പ്രസിഡന്റ് റ്റി.എൽ. പ്രഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ രമ്യ സുധീർ, എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, ജി.ആർ. ജിബി, എ. ജഗ്‌ഫറുദീൻ, ആർ.എസ്. സുജാറാണി എന്നിവർ പ്രസംഗിച്ചു.



by Midhun HP News | Oct 6, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഇന്ന് രാവിലെയോടെ ആറ്റിങ്ങൽ പാലസ് റോഡിൽ വച്ച് നഷ്ടപെട്ട പേഴ്‌സ് ഉടമയ്ക്കു തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഓട്ടോ റിക്ഷാ തൊഴിലാളിയായ മോഹനൻ. കാഞ്ഞിരം കോണം സ്വദേശിയായ ഇദ്ദേഹം പാലസ് റോഡിലെ ഓട്ടോ റിക്ഷാ സ്റ്റാൻഡിലെ തൊഴിലാളിയാണ്.

by Midhun HP News | Oct 6, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ബാങ്ക് രേഖകളും ഐഡി കാർഡുകളും അടങ്ങിയ ഒരു പേഴ്‌സ് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിലോ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്. പേർസ് തിരിച്ചു നൽകുന്നവർക്ക് ആകർഷകമായ സമ്മാനവും നൽകും. ആറ്റിങ്ങൽ പാലസ് റോഡിൽ വച്ച് ഇന്ന് രാവിലെയാണ് പേഴ്‌സ് നഷ്ട്ടമായത്.
മൊബൈൽ നമ്പർ: 9447655071
by Midhun HP News | Oct 5, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രായപൂർത്തിയാക്കാത്ത അവനവഞ്ചേരി സ്വദേശിയായ പെൺകുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെടുകയും വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് ഈ പെൺകുട്ടി ഗർഭിണിയാകുകയും ചെയ്ത കേസിലെ ചെയ്ത പ്രതി അറസ്റ്റിൽ. വെയിലൂർ കുറക്കട ആലപ്പുറംകുന്നു വടക്കുംകര വീട്ടിൽ പ്രേമകുമാർ മകൻ(23) വയസുള്ള ചിക്കു എന്ന് വിളിക്കുന്ന പ്രശാന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
by Midhun HP News | Oct 5, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അന്തരിച്ച മുൻ എം.എൽ.എയും പ്രമുഖ സി.പി.എം നേതാവുമായ ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാത്രിയോടെ ചിറയിൻകീഴ് ആനത്തല വട്ടത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു വന്നു. കർമ്മമണ്ഡലമായ ചിറയിൻകീഴിൽ തൊഴിലാളി പ്രസ്താനത്തിന്റെ അതികായന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒരുക്കങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്.
നാളെ രാവിലെ 9 ന് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലും 11 മണി മുതൽ തിരുവനന്തപുരം എ.കെ.ജി സെൻ്ററിലും 2 മണി മുതൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊതുദർശനം ഉണ്ടാകും. തുടർന്ന് വൈകുന്നേരം 5.00 മണിക്ക് തിരുവനന്തപുരം ശന്തികവാടത്തിൽ സംസ്കാരം നടക്കും.
Recent Comments