പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മട്ടന്നൂർ: പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചാവശ്ശേരിപ്പറമ്പിലെ ഐസിൻ ആദമാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് പി കെ മുബഷീറയെ (23) ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെ ആണ് അപകടം.
ചാവശ്ശേരിപ്പറമ്പിൽ നിന്ന് പത്തൊൻപതാം മൈലിലേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും എതിരെ വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മുബഷീറയെയും ഐസിനെയും ഉടനെ തന്നെ മട്ടന്നൂരിലെ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഐസിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു; ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു

തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു; ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം: അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജാ​ഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് നടപടി. കനത്ത മഴ കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ കലക്ടർ നിർദേശിച്ചു. തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

വർക്കല കല്ലമ്പലത്ത് വൻ കഞ്ചാവ് വേട്ട

വർക്കല കല്ലമ്പലത്ത് വൻ കഞ്ചാവ് വേട്ട

നാവായിക്കുളം പ്രദേശങ്ങളിൽലഹരി ഉപയോഗവും വില്പനയും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആ പ്രദേശം എക്സ്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. വർക്കല എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് നാവായിക്കുളംഭാഗത്ത് നടത്തിയ റെയ്ഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്നുമാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്.

KL.21A.8084 നമ്പർ ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 kg ഗഞ്ചാവുമായി ചിറയിൻകീഴ് സ്വദേശിയായ പരുത്തിവിള പുത്തൻവീട്ടിൽ 48 വയസ്സുള്ള ടിപ്പർ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണി, വർക്കല സ്വദേശിയായ റീത്താമണി നിവാസിൽ 23 വയസ്സുള്ള മണികണ്ഠൻ എന്ന് വിളിക്കുന്ന വിമൽ എന്നിവരെയാണ് ഇന്നലെ രാത്രി 10 മണിയോടെ വർക്കല എക്സൈസ് ഇൻസ്പെക്ടർ സഹീർ ഷായുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് രാവിലെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഗവൺമെന്റ് എൽ.പി.എസ് മുള്ളറം കോട് പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം നടന്നു

ഗവൺമെന്റ് എൽ.പി.എസ് മുള്ളറം കോട് പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം നടന്നു

കല്ലമ്പലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആറ്റിങ്ങൽ നിയോജക മണ്ഡലം എം എൽ എ ഒ.എസ്. അംബിക നിർവഹിച്ചു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബീന അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി, ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ്, വർക്കല ബ്ലോക്ക് മെമ്പർ ഡി.എസ്. പ്രദീപ്, ഒറ്റൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ, പി.ഡബ്ല്യൂ.ഡി എ ഇ ആർഷ, ഡോ. ശ്രീകുമാർ, രാജലാൽ, മുൻ എച്ച്. എം ബിന്ദു ജി.ബി, എച്ച്.എം സുനിത ബീഗം,എസ് ആർ ജി കൺവീനർ ഷൈന എന്നിവർ സംസാരിച്ചു.

മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി ഐ ടി യു

മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി ഐ ടി യു

ആറ്റിങ്ങൽ: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് കർഷക കൂട്ടക്കൊലക്ക് എതിരെയും ജനദ്രോഗ നടപടികൾക്ക് എതിരെ സി ഐ ടി യു, കേരള കർഷകസംഘം, കേരള കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി കരി ദിനം ആചരിക്കുകയും കേന്ദ്രസർക്കാർ സ്ഥാപനമായ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ധർണയുടെ ഉദ്ഘാടനം സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ എസ് ലെനിൻ നിർവഹിച്ചു. സി.ഐ.ടി.യു ആറ്റിങ്ങൽ എര്യാ പ്രസിഡന്റ് എം മുരളി അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജി സുഗുണൻ, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റി സെക്രട്ടറിബി ആർ രാജു, കർഷകസംഘം ഏരിയ സെക്രട്ടറി സി ദേവരാജൻ, സിപിഐഎം ഏര്യാകമ്മിറ്റി അംഗം എം പ്രദീപ്, വി വിജയകുമാർ , കർഷകസംഘം നേതാവ് അഡ്വ എൻ മോഹനൻ നായർ, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സതീഷ് കുമാർ, കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് എൽ.സി സെക്രട്ടറി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

രാഷ്ട പിതാവ് മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി

രാഷ്ട പിതാവ് മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി

രാഷ്ട പിതാവ് മഹാത്മജിയുടെ 154ാം ജന്മദിനം, അവനവഞ്ചേരി 156-ാം ബൂത്തു കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബൂത്തു പ്രസിഡന്റും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജന. സെക്രട്ടറിയുമായ എച്ച് ബഷീർ, കോൺ: മണ്ഡലം സെക്രട്ടറി ആർ വിജയകുമാർ, മുൻ കൗൺസിലർമാരായ എം.ഇ. എ.സത്താർ, സെയ്ഫുദ്ദീൻ, മുരളീധരൻ നായർ, മുതിർന്ന കോൺ: നേതാവ് സത്താർ, വലിയ കുന്ന് സുര, രതീഷ്, ഒ.ഐ.സി.സി. സലിം, അവനവഞ്ചേരിയിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്തു .