by Midhun HP News | Sep 25, 2023 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ മാരക ലഹരി മരുന്നുകൾ വില്പന നടത്തി വന്ന മൂന്ന് പ്രതികൾ പിടിയിൽ. കല്ലമ്പലം പ്രസിഡന്റ് ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ്(22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നായി 17.500 ഗ്രാമിൽ കൂടുതൽ എംഡിഎംഎയും നാലു ഗ്രാം ഹാഷിഷും പിടികൂടി.
by Midhun HP News | Sep 25, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീര സ്മരണകൾ ഉണർത്തി ആറ്റിങ്ങൽ കലാപത്തിന്റ 302-)0 വാർഷികവും 1938 കന്നി 5-ലെ ആറ്റിങ്ങൽ വെടിവെയ്പ്പിന്റെ 85-)0വാർഷികാചാരണവും എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേനാലുമുക്കിലുള്ള വക്കംജി സ്‌ക്വയറിൽ നടന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രക്തസാക്ഷികളായ ധീര സേനാനികളോടുള്ള ആദരസൂചകമായി പബ്ലിക് സ്‌ക്വയറിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ അടൂർ പ്രകാശ് എം. പി ആദ്യ ദീപം തെളിച്ചു കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വിശിഷ്ട വ്യക്തികളും ഫൗണ്ടേഷൻ ഭാരവാഹികളും പുഷ്പാർപ്പണം നടത്തി.
തുടർന്ന് വക്കംജി സ്‌ക്വയറിൽ നടന്ന വാർഷികാചാരണ സമ്മേളനം അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ആറ്റിങ്ങലിലെ ജനത വഹിച്ച പങ്ക് അവിസ്മരണീയമാണ്. 1721 ഏപ്രിൽ മാസത്തിലെ വിഷു ദിനത്തിൽ ആണ് വൈദേശിക ശക്തികൾക്കെതിരെ ഉള്ള ആദ്യ കലാപം ഭാരതത്തിൽ അരങ്ങേറിയത്. കച്ചവടത്തിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചുതെങ്ങിൽ കോട്ടകെട്ടി പടക്കോപ്പുകൾ ശേഖരിച്ചത് രാജ്യ ഭരണം ഏറ്റെടുക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം സൂചിപ്പിച്ചു. ഹരിഹരയ്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022-23 വർഷത്തെ കർമ്മ ശ്രേഷ്ട അവാർഡ് ഡോ. എം. രവീന്ദ്രൻ നായർക്ക് എം. പി നൽകുകയുണ്ടായി.
സമ്മേളനത്തിൽ ഫെഡറേഷൻ ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി മലയാളിയും ഫൗണ്ടേഷൻ ഭാരവാഹിയുമായ ആർ. അനിൽ ലാൽ എല്ലാവർഷവും നൽകി വരുന്ന ചികിത്സ ധനസഹായവും വൃക്ക തകരാറിലായ സുനിതയുടെ ചികിത്സയ്ക്ക് വേണ്ടി ഫൗണ്ടേഷൻ സമാഹരിച്ച പതിനായിരം രൂപയും കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ: സുബോധൻ വിതരണം ചെയ്തു. ബി. ജെ. പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തോട്ടയ്ക്കാട് ശശി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്‌ണു, മുൻ നഗരസഭാ ചെയർമാൻ സി. ജെ രാജേഷ് കുമാർ, ചരിത്രപുസ്തക രചയിതാവ് ആറ്റിങ്ങൽ മോഹൻലാൽ, എസ്. ശ്രീരംഗൻ, ജെ. ശശി,കെ. എസ് ശ്രീരഞ്ജൻ, കെ. ജയപാൽ, ആറ്റിങ്ങൽ സുരേഷ് എന്നിവർ സംസാരിച്ചു.
by Midhun HP News | Sep 25, 2023 | Latest News, ജില്ലാ വാർത്ത
കൊളംബിയൻ സാംസ്ക്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ “മഹാത്മാ ഗാന്ധി ലോക സമാധാന സമ്മാനം, “നാഷണൽ പൊയട്രി പ്രൈസ് ലെറ്റേഴ്സ് ഓഫ് പസിഫിക്” എന്നീ ബഹുമതികൾക്ക് ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർ അർഹനായി. വിവിധ ഭാഷാകവിയായ ഇദ്ദേഹത്തിന്റെ കവിതകൾ എഴുപതിലേറെ ലോക ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. തെലങ്കാന, ഗുജറാത്ത് സാഹിത്യ അക്കാദമി അവാർഡുകൾക്കു പുറമെ ഒട്ടുമിക്ക ലോക രാഷ്ട്ട്രങ്ങളിൽ നിന്നുമുള്ള ബഹുമതികൾക്കു പുറമെ സാഹിത്യത്തിൽ മൂന്നു ലോക റെക്കോഡുകളിലും ഇദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.


by Midhun HP News | Sep 24, 2023 | Latest News, ജില്ലാ വാർത്ത
സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ,ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ‌്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. എംബിബിഎസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികളാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്.അവസാന തീയതി സെപ്റ്റംബർ 30.
by Midhun HP News | Sep 24, 2023 | Latest News, ജില്ലാ വാർത്ത
കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലന ഷെഡ്യൂളായി. ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ പ്രാക്ടീസ് ഗ്രൗണ്ട്, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് ടീമുകൾ പരിശീലനം നടത്തുക. ചൊവ്വ രാവിലെ ദക്ഷിണാഫ്രിക്കൻ ടീം എത്തും. 26 മുതൽ 28 വരെ ദക്ഷിണാഫ്രിക്കൻ ടീം ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം. 28ന് വൈകിട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ നെതർലൻഡ്‌സ്, അഫ്‌ഗാൻ ടീമുകൾ ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും.
29ന് രാവിലെ 10 മുതൽ നെതർലൻഡ്‌സും പകൽ രണ്ടുമുതൽ ഓസ്‌ട്രേലിയയും സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തും. അന്നുതന്നെ സെന്റ്‌സേവ്യേഴ്‌സിൽ ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിൽ സൗഹൃദമത്സരമുണ്ട്. 30നു ദക്ഷിണാഫ്രിക്കൻ ടീം സെന്റ് സേവ്യേഴ്‌സിൽ പരിശീലനം നടത്തും. അന്നേദിവസം ഓസ്‌ട്രേലിയയും നെതർലൻഡ്‌സ് ടീമും ഇതേ സ്‌റ്റേഡിയത്തിൽ സന്നാഹമാച്ച് കളിക്കും. ഒക്ടോബർ ഒന്നിന് ഗ്രീൻഫീൽഡിൽ രാവിലെ പത്തിന് നെതർലൻഡ്‌സും പകൽ രണ്ടിന് ന്യൂസിലൻഡും വൈകിട്ട് ആറിന് ദക്ഷിണാഫ്രിക്കയും പരിശീലനം നടത്തും.
ഒക്ടോബർ രണ്ടിന് രാവിലെ പത്തിന് നെതർലൻഡ്‌സും പകൽ രണ്ടിന് ഇന്ത്യയും സെന്റ് സേവ്യേഴ്‌സിൽ പരിശീലനം നടത്തും. അന്നേദിവസം ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സൗഹൃദമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 29 മുതൽ ഒക്ടോബർ രണ്ടുവരെ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലാണ് സന്നാഹമത്സരങ്ങൾ. ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ആദ്യമത്സരം അരങ്ങേറുക.
by Midhun HP News | Sep 23, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭയുടെ സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻറ് പദ്ധതിയിൻ മേൽ ജനങ്ങളുടെ വലിയതോതിലുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി, ജനങ്ങളോടൊപ്പം എന്നും കൂടെ നിൽക്കുന്ന ആറ്റിങ്ങൽ നഗരസഭ കൗൺസിലർ വി എസ് നിതിൻ നഗരസഭ സെക്രട്ടറിയ്ക്ക് നിവേദനം നൽകി. ആറ്റിങ്ങൽ നഗരസഭ ഈ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ, അതിനു മുന്നോടിയായി ജനങ്ങൾക്ക് ബോധവൽക്കരണം നടത്തണമെന്ന് നിവേദനത്തിൽ പറയുന്നുണ്ട്. അതോടൊപ്പം ഈ പ്രദേശത്ത് പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാവൂ എന്നും നിതിൻ നിവേദനത്തിൽ പറയുന്നുണ്ട്.
Recent Comments