by Midhun HP News | Sep 8, 2023 | Latest News, ജില്ലാ വാർത്ത
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ബിഷ്‌ണു വക്കം, മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഡിസിസി മെമ്പർ പി. വി. ജോയ്, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ആസാദ്, രഘുറാം, പ്രശാന്ത്, അഷറഫ്, ഐഎൻടിയൂ സി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Sep 8, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐയ്ക്ക് മുന്നിൽ വാഹനാപകടം. ഇന്ന് രാവിലെ 11മണിയോടെ ആയിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിനു പിറകിൽ ഇടിയ്ക്കുകയും കാർ തൊട്ട് മുന്നിൽ വന്ന സ്കൂട്ടറിൽ ഇടിയ്ക്കുകയുമായിരുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു. സ്കൂട്ടറും തകർന്നു. സ്കൂട്ടർ യാത്രികൻ യുടേൺ എടുക്കാൻ നിൽക്കുന്നത് കണ്ട് കാർ ബ്രേക്ക് ഇടുകയും തൊട്ട് പുറകെ വന്ന കെഎസ്ആർടിസി ബസ് കാറിന്റെ പുറകിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മുന്നോട്ട് നീങ്ങി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികൻ തെറിച്ചു വീഴുകയും ചെയ്തു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല.
by Midhun HP News | Sep 8, 2023 | Latest News, ജില്ലാ വാർത്ത
എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ വലിയകുന്നിൽ ആർ കെ വി ബസ് തടഞ്ഞു നിർത്തി. കോളേജ്, സ്കൂൾ സമയങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർ വശത്തുള്ള സ്റ്റോപ്പിൽ നിന്ന് വിദ്യാർത്ഥികൾ കയറാതിരിക്കാൻ ബസ് മാറ്റി നിർത്തുന്നത് ഇവരുടെ പതിവാണെന്നാണ് പരാതി. സ്റ്റോപ്പിൽ നിന്നും മാറ്റി നിർത്തിയ ബസ്സിൽ കയറുന്നതിനു വേണ്ടി വിദ്യാർത്ഥികൾ ഓടി എത്തുമ്പോൾ ബസ് കണ്ടക്ടർ ഡോർ വലിച്ച് അടയ്ക്കുകയും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നുവെന്നും ആണ് ആരോപിയ്ക്കുന്നത്. ആർടിഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്തിട്ടും യാതൊരുവിധ നടപടി ഉണ്ടായിട്ടില്ല. തുടർന്നാണ് വിദ്യാർഥികൾ എസ്എഫ്ഐ നേതൃത്വത്തിൽ ബസ് തടഞ്ഞ് സമരം നടത്തിയത്.
സ്ഥലത്തെത്തിയ പോലീസ് വിദ്യാർഥി നേതാക്കന്മാരുമായി സംസാരിച്ചതിനെത്തുടർന്ന് ബസ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ, എസ് എഫ് ഐ ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്കൽ, ജോയിന്റ് സെക്രട്ടറി ആരോമൽ കല്ലിങ്കൽ, സംഗീത്, അശ്വിൻ, നിതിൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. അടിയന്തരമായി ഈ വിഷയം അവസാനിപ്പിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ പ്രൈവറ്റ് ബസ്റ്റാൻഡ് ഉപരോധം അടക്കമുള്ള സമരപരിപാടികൾക്ക് എസ്എഫ്ഐ നിർബന്ധിതമാകും എന്ന് കേരളസർവലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ അറിയിച്ചു.
by Midhun HP News | Sep 8, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാമം രാധാസിൽ (സി.റ്റി.ആർ.എ :144) പരേതനായ പി ശശിധരൻ നായരുടെ സഹധർമ്മിണി റിട്ടയേർഡ് എൽ.ഐ.സി ഓഫീസർ എം.ബി സുജ (63) നിര്യാതയായി. മക്കൾ എസ്.എസ് ശരൺ(ന്യൂസിലൻഡ്)എസ്.എസ് ശരണ്യ. മരുമക്കൾ എം മുകേഷ് കുമാർ (യൂണിയൻ ബാങ്ക്), അഞ്ജു എസ് കുമാർ (ന്യൂസിലൻഡ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്
by Midhun HP News | Sep 8, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതില്‍ കാസര്‍കോട് ജില്ലവരെയാണ് യെല്ലോ അലര്‍ട്ട്.
ശനിയാഴ്ച ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയും ഞായറാഴ്ച ഇടുക്കി മുതല്‍ കാസര്‍കോട് വരെയും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ്് പ്രതീക്ഷ.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ശനിയാഴ്ച മുതല്‍ ഞായറാഴ്ച വകെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Sep 8, 2023 | Latest News, ജില്ലാ വാർത്ത
ഫ്രീഡം 50 യുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപക ദിനാഘോഷവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ആണ് പരിപാടികൾ നടന്നത്. ചടങ്ങിൽ സാമൂഹ്യ രംഗത്തെ മികവിന് നൽകിയ കർമ്മ രത്ന പുരസ്കാരത്തിന്
പൊതുപ്രവർത്തകനായ എം. എച്ച് അഷ്‌റഫ് ആലംകോട് അർഹനായി.
Recent Comments