by Midhun HP News | Aug 24, 2023 | Latest News, ജില്ലാ വാർത്ത
മുംബൈ: ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമായുള്ള സന്നാഹ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് മത്സരങ്ങൾ നടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ പത്ത് സന്നാഹ മത്സരങ്ങളാണ് അരങ്ങേറുന്നത്. തിരുവനന്തപുരം, ഗുവാഹത്തി, ഹൈദരാബാദ്, എന്നിവിടങ്ങളാണ് വേദികൾ.
ഇന്ത്യയുടെ ഒരു മത്സരവും ഗ്രീൻഫീൽഡിൽ അരങ്ങേറും. ഒക്ടോബർ മൂന്നിനു നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ ഗ്രീൻഫീൽഡിലെ സന്നാഹ മത്സരം. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാൻ, 30നു ഓസ്ട്രേലിയ- നെതർലൻഡ്സ്, ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക പോരാട്ടങ്ങളാണ് ഗ്രീൻഫീൽഡിൽ അരങ്ങേറുന്ന മറ്റ് മൂന്ന് പോരാട്ടങ്ങൾ.
by Midhun HP News | Aug 24, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും.

by Midhun HP News | Aug 24, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റുകൾ ഭാഗികമായി ലഭിക്കും. ഈ മാസം 28 വരെ വിതരണമുണ്ടാകും.
അതേസമയം കിറ്റിൽ ഉൾപ്പെടുത്തേണ്ട കശുവണ്ടി പരിപ്പ്, മിൽമ ഉത്പന്നങ്ങൾ എന്നിവ എല്ലാ ജില്ലകളിലും പൂർണമായി എത്തിയിട്ടില്ല. അതിനാൽ നാളെ മുതൽ മാത്രമേ പൂർണ തോതിലുള്ള വിതരണം നടക്കുകയുള്ളുവെന്നു മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

by Midhun HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
കരവാരം ഗ്രാമപഞ്ചായത്തിൽ രണ്ട് മൂന്ന് വാർഡുകളിൽ ഒ.എസ്സ് അംബിക എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച തലവള -കോട്ടമല റോഡ്, എതുക്കാട് – കല്ലാലുംമൂട് റോഡ് പുതുശ്ശേരിമുക്ക് – കാഞ്ഞിരംവിള റോഡ് എന്നിവയുടെ ഉദ്ഘാടനം ഒ .എസ്സ് അംബിക എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർമാരായ സജീർ രാജകുമാരി, ലോകേഷ്, ഗ്രാമപഞ്ചായത്ത് മുൻ അംഗം താജുദ്ദീൻ പൊതുപ്രവർത്തകരായ അഡ്വക്കേറ്റ് എസ്. എം റഫീഖ്, എസ്. മധുസൂദനക്കുറുപ്പ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
മുടപുരം: ഓണാഘോഷത്തിന്റെ ഭാഗമായി കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം വിപണന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സ്വപ്ന അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സുനിൽ.ടി,വിനിത, മെമ്പർ സെക്രട്ടറി ശ്രീകുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.രഘു, ജി.ഗോപകുമാർ,സൈജ നാസർ , അനീഷ് .ജി.ജി,ജയചന്ദ്രൻ,കുടുംബശ്രീ ഭാരവാഹികളായ സുനീതി, ദീപം, ഷുമി, ബിന്ദു, വിനീത, ഷീല, രേഖ, ഹേമലത, സുജ, അജിത ലാൽ,അനൂഷ, ഷീബ, എം.ഇ.സി മീന ,അക്കൗണ്ടന്റ് ദിജി, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശ്രീദേവി സ്വാഗതവും സി.ഡി.എസ് അംഗം ശ്രീലത നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മുടപുരം ജംഗ്ഷനിൽ നിന്ന് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ കുടുംബശ്രീ കഫെ, പച്ചക്കറി,തുണിത്തരങ്ങൾ,അച്ചാറുകൾ ,മൂല്യവർധിത ഉത്പന്നങ്ങൾ,പുഷ്പങ്ങൾ തടങ്ങിയവ വില്പനക്കുണ്ട് .25 ന് സമാപിക്കും .അന്ന് ഓണാഘോഷവും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
by Midhun HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
മംഗലാപുരം കാരമൂട് ജംഗ്ഷനിൽ നിർമ്മിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് നിർവഹിച്ചു.

Recent Comments