ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ കേസ്; രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന

ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ കേസ്; രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന.

നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എം ആര്‍ ഐ സ്കാനിംഗ് മെഷ്യന്‍ കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിംഗിൽ ശരീരത്തില്‍ ലോഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

ലഹരിക്കച്ചവടക്കാര്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രധാന പ്രതികൾ ഉടൻ പിടിയിലാകുമെന്നു പോലീസ്

ലഹരിക്കച്ചവടക്കാര്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രധാന പ്രതികൾ ഉടൻ പിടിയിലാകുമെന്നു പോലീസ്

ആറ്റിങ്ങല്‍: ലഹരിക്കച്ചവടക്കാര്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികൾ ഉടൻ പിടിയിലാകുമെന്നു പോലീസ് പറയുന്നു. ലഹരിക്കച്ചവട സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

മങ്കാട്ടുമൂല സ്വദേശികളായ വിനീത് (കുരിയന്‍), പ്രണവ് (കുമ്പിടി), കോടാലിക്കോണം സ്വദേശികളായ ശ്രീജിത്ത് (ജിത്തു), വിജിത്ത് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശി ശ്രീജിത്ത് (അപ്പു-25) അടിയേറ്റ് മരിച്ചത്. പ്രധാനപ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകളുള്‍പ്പെടെ നിരവധിപ്പേരെ പോലീസ് ചോദ്യംചെയ്തുവരികയാണ്. പ്രതികളുടെയും സഹായികളുടെയുമെല്ലാം മൊബൈല്‍ഫോണ്‍ വിളികളും ഇടപാടുകളുമെല്ലാം നിരീക്ഷിച്ച് വരികയാണ്.

ഓണക്കാലത്ത് അളവുതൂക്ക തട്ടിപ്പ് നടത്തുന്നവരെ പിടിക്കാൻ ലീ​ഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന തുടങ്ങി

ഓണക്കാലത്ത് അളവുതൂക്ക തട്ടിപ്പ് നടത്തുന്നവരെ പിടിക്കാൻ ലീ​ഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന തുടങ്ങി

കൊച്ചി: ഓണക്കാലത്ത് അളവുതൂക്ക തട്ടിപ്പ് നടത്തുന്നവരെ പിടിക്കാൻ ലീ​ഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന തുടങ്ങി. വ്യാപാര കേന്ദ്രങ്ങളിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനാണ് വ്യാപക പരിശോധന. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. പരാതി ലഭിച്ചാൽ അന്വേഷണം നടത്തി പിഴ ചുമത്തും.

അളവുതൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിക്കാതെ ഉപയോ​ഗിക്കുക, പാക്കേജ് കമ്മോഡിറ്റീസ് നിയമം അനുശാസിക്കുന്ന പ്രഖ്യാപനങ്ങൾ ഇല്ലാത്ത പാക്കറ്റുകൾ വിൽപ്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വിൽപ്പന നടത്തുക, എം ആർ പി തിരുത്തി അമിത വില ഈടാക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിൽ അറിയിക്കാം. നിർമാതാവ്, പായ്ക്കർ, പേര്, ഉത്പന്നത്തിന്റെ പേര്, അളവ്, തൂക്കം, എണ്ണം, പാക്കറ്റ് ഇറക്കുമതി ചെയ്ത തിയതി, എം ആർ പി അഥവാ എല്ലാ നികുതികളും ഉൾപ്പെട്ട ചില്ലറ വിൽപ്പന വില, ഭക്ഷണ പദാർഥമാണെങ്കിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന കാലാവധി, തിയതി, ഉപഭോക്താവിന് പരാതിപ്പെടാനുള്ള മേൽവിലാസം എന്നിവ ഇല്ലാത്തത് കുറ്റകരമാണ്.

ഡിക്ലറേഷൻ ഇല്ലാത്ത പാക്കേജിന് നിർമാതാവിന് 25,000രൂപയും ‍ഡീലർക്ക് 5000രൂപയും പിഴ ചുമത്തും. അളവ് കുറഞ്ഞാൽ നിർമാതാവിന് 50,000രൂപയും ഡീലർക്ക് 10,000രൂപയും പിഴ ചുമത്തും. ലീ​ഗൽ മെട്രോളജി വിഭാ​ഗം അളവുതൂക്ക ഉപകരണങ്ങളിൽ അടിക്കുന്ന സീലിൽ കൃത്രിമം കാണിച്ചാൽ ജയിൽ ശിക്ഷയാകും ലഭിക്കുക. ഉപഭോക്താക്കൾ ജാ​ഗ്രത കാണിച്ചാൽ മിക്ക തട്ടിപ്പുകളും തടയാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.

ലഹരിക്കച്ചവടക്കാര്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവം: അഞ്ചുപേര്‍ അറസ്റ്റില്‍

ലഹരിക്കച്ചവടക്കാര്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവം: അഞ്ചുപേര്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: ലഹരിക്കച്ചവടസംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാളക്കാട് സംഗീതാഭവനില്‍ രാഹുല്‍ (26), ഊരുപൊയ്ക കാട്ടുവിളപുത്തന്‍വീട്ടില്‍ രാഹുല്‍ദേവ് (26), കിഴുവിലം മുടപുരം പ്ലാവിളപുത്തന്‍വീട്ടില്‍ അറഫ്ഖാന്‍ (26), വാമനപുരം കാട്ടില്‍വീട്ടില്‍ അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
മങ്കാട്ടുമൂല സ്വദേശികളായ വിനീത് (കുരിയന്‍), പ്രണവ് (കുമ്പിടി), കോടാലിക്കോണം സ്വദേശികളായ ശ്രീജിത്ത് (ജിത്തു), വിജിത്ത് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് മുമ്പും ശേഷവും ഇവരെ സഹായിച്ചവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശി ശ്രീജിത്ത് (അപ്പു-25) അടിയേറ്റ് മരിച്ചത്.

പ്രധാനപ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകളുള്‍പ്പെടെ നിരവധിപ്പേരെ പോലീസ് ചോദ്യംചെയ്തുവരികയാണ്. പ്രതികളുടെയും സഹായികളുടെയുമെല്ലാം മൊബൈല്‍ഫോണ്‍ വിളികളും ഇടപാടുകളുമെല്ലാം നിരീക്ഷിച്ച് വരികയാണ്. മുഴുവന്‍ പ്രതികളെയും ഉടനെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

ഭരതനാട്യം പഠിക്കുന്നത് നാലാം വയസ്സുമുതല്‍; ജാപ്പനീസ് കലാകാരി കനാമേ ടോമിയാസു ശാന്തിഗിരിയില്‍ ചുവടുവെയ്ക്കും

ഭരതനാട്യം പഠിക്കുന്നത് നാലാം വയസ്സുമുതല്‍; ജാപ്പനീസ് കലാകാരി കനാമേ ടോമിയാസു ശാന്തിഗിരിയില്‍ ചുവടുവെയ്ക്കും

തിരുവനന്തപുരം: ജാപ്പനീസ് നര്‍ത്തകി കനാമേ ടോമിയാസുവും ശാന്തിഗിരിയില്‍ നവപൂജിതം ആഘോഷങ്ങള്‍ക്ക് എത്തുന്നു. 2023 ഓഗസ്റ്റ് 22 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് കനാമേ ഭരതനാട്യം അവതരിപ്പിക്കും. ഭാരതീയ സംസ്‌കാരത്തിന്റെ ഊഷ്മളതയോടുളള ഇഷ്ടമാണ് കനാമേയെ ഭരതനാട്യം പഠിക്കാന്‍ പ്രേരിപ്പിച്ചത്. തായ്ലന്റിലാണ് ജനിച്ചതെങ്കിലും കനാമേ പഠിച്ചതും വളര്‍ന്നതും ന്യൂഡല്‍ഹിയിലാണ്.

2018 മാര്‍ച്ച് വരെ ന്യൂഡല്‍ഹി ജാപ്പനീസ് സ്‌കൂളില്‍ പഠിച്ചു. നാലു വയസ്സുളളപ്പോള്‍ മുതല്‍ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. പതിനൊന്നാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഡല്‍ഹിയിലെ ഗണേശ നാട്യാലയ എന്ന പെര്‍ഫോമിങ് ആര്‍ട്സ് സ്ഥാപനത്തിന്റെ സ്ഥാപകയായ സരോജ വൈദ്യനാഥനാണ് ഗുരു.

ഇന്ത്യയുടെയും ജപ്പാന്റെയും സംസ്‌കാരങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എംബസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും കനാമേ സജീവമാണ്. ഡല്‍ഹിയില്‍ വെച്ച് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ പരിചയപ്പെട്ടതിലൂടെയാണ് ആശ്രമത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും കൂടുതല്‍ അറിയുന്നത്. ഗുരുവിന്റെ മണ്ണില്‍ ഭരതനാട്യം അവതരപ്പിക്കണമെന്ന കനാമേയുടെ ആഗ്രഹമാണ് നവപൂജിതദിനത്തില്‍ നിറവേറുന്നത്.