by Midhun HP News | Aug 19, 2023 | Latest News, ജില്ലാ വാർത്ത, മരണം
കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയില്‍ പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ ശേഷം ആത്മഹത്യ ചെയ്തു. പിതൃസഹോദരനാണ് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയെ കണ്ടെത്താന്‍ പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.
പ്രതിക്കെതിരെ കഴിഞ്ഞ വര്‍ഷം പൊലീസ് പോക്‌സോ കേസ് എടുത്തിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയിലായിരുന്നു കേസ്.
by Midhun HP News | Aug 19, 2023 | Latest News, ജില്ലാ വാർത്ത
വർക്കല നഗരസഭയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മുനിസിപ്പൽ എൻജിനീയറിങ് വിഭാഗത്തിലാണ് പരിശോധന നടന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നടക്കുന്ന അനധികൃത നിർമ്മാണങ്ങളെക്കുറിച്ചുള്ള പരാതിയിൻമേലാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം.
by Midhun HP News | Aug 19, 2023 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിച്ചു. 2023 ജനുവരി ഒന്നിന് യോഗ്യത തീയതിയായി നിശ്ചയിച്ച ശേഷമുള്ള പുതുക്കലാണ് ആരംഭിച്ചത്. യോഗ്യത തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ, അതിന് മുൻപോ 18 വയസ് തികഞ്ഞ വ്യക്തികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഓണ്‍ലൈനായി സെപ്റ്റംബര്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാൻ സാധിക്കും. അതേസമയം, സെപ്റ്റംബര്‍ 8ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം നാലിലും, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫോറം ആറിലും, ഒരു വാര്‍ഡില്‍ നിന്നോ പോളിംഗ് സ്റ്റേഷനില്‍ നിന്നോ സ്ഥാനമാറ്റം വരുന്നതിന് ഫോറം ഏഴിലുമാണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈനായി അപേക്ഷ അയക്കുമ്പോള്‍ അപേക്ഷകര്‍ക്ക് കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിംഗ് നോട്ടീസ് ലഭിക്കുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ചും, പേര് ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ഫോറം അഞ്ചിലാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് അപേക്ഷയുടെ പ്രിന്റൗട്ടില്‍ പ്രേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം തപാല്‍ മുഖാന്തരമോ, നേരിട്ടോ ഇലക്‌ട്രല്‍ രജിസ്ട്രേഷൻ ഓഫീസര്‍ക്ക് ലഭ്യമാക്കണം.
ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതാത് സെക്രട്ടറിമാരും, മുൻസിപ്പല്‍ കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്‌ട്രല്‍ രജിസ്ട്രേഷൻ ഓഫീസര്‍മാര്‍.
by Midhun HP News | Aug 19, 2023 | Latest News, ജില്ലാ വാർത്ത
വാമനപുരം ഫാർമർ പ്രോഡ്യുസർ കമ്പനിയുടെ ഓഫീസ് ഉദ്‌ഘാടനം നടന്നു. വാമനപുരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത ഉദ്‌ഘാടനം ചെയ്തു. കൂടാതെ ലോഗോ പ്രകാശനവും നിർവഹിച്ചു. ചെയർമാൻ വി ആർ രതീഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ സന്ദേശം ഡയറക്ടർ പാലോട് സുരേഷ് വായിച്ചു.
സി ഇ ഒ ആകാശ് കൃഷ്ണൻ, സിസ്സ ജനറൽ സെക്രട്ടറി ഡോ.സുരേഷ്‌കുമാർ, കുറ്ററ അനിൽ കുമാർ, ഡയറക്ടർമാരായ പുല്ലമ്പാറ ശശിധരൻ, കോലിയക്കോട് ശശിധരൻ, സ്വപ്ന, ഡയറക്ടർ ബോർഡ് മെമ്പർ അഖില, മറ്റ് വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളായ ഷീജ രാമചന്ദ്രൻ, പി ടി രാജേഷ്, ശൈലജൻ, വിപിൻ, ഗീതകുമാരി, ബിന്ദു സുരേഷ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 19, 2023 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസിലെ തിരുവല്ലം ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. നേരത്തെ അത് 120 രൂപയായിരുന്നു.
മിനിബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും ബസ്, ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതൽ 970 രൂപ വരെയും ടോൾ നൽകണം. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലും ജൂണിലും നിരക്ക് കൂട്ടിയിരുന്നു. ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
by Midhun HP News | Aug 19, 2023 | Latest News, ജില്ലാ വാർത്ത
പി കൃഷ്ണ പിള്ള എഴുപത്തഞ്ചാം ചരമദിനം സി.പി.എം ആറ്റിങ്ങൽ ഏര്യാകമ്മിറ്റി ഓഫീസിൽ നടന്നു. ഏര്യാകമ്മിറ്റി സെക്രട്ടറി അഡ്വ എസ് ലെനിൻ പതാക ഉയർത്തി.
പാർട്ടി ഏര്യാകമ്മിറ്റി അംഗങ്ങളായ എം പ്രദീപ്, സി.ജി വിഷ്ണു ചന്ദ്രൻ, ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ് സതീഷ് കുമാർ, വിഷ്ണു ആർ, പി സന്തോഷ്, കിഴുവിലം പഞ്ചായത്ത് അംഗം രഘു, ഓഫീസ് സെക്രട്ടറി ചന്തു എന്നിവർ പങ്കെടുത്തു.
Recent Comments