by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
കോട്ടയം: പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക നല്‍കുന്നത് മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സിഒടി നസീറിന്റെ ഉമ്മ. കണ്ണൂരില്‍ വച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ വച്ച് തുക കൈമാറും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിപിഎം സിഒടി നസീറിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി പിന്തുണയോടെ തലശേരിയില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
ചാണ്ടി ഉമ്മന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പാമ്പാടി ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം രാവിലെ 11.30ന് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്‌ഡെവലപ്പ്‌മെന്റ് ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. പത്രികാ സമര്‍പ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും പ്രചാരണം നടത്തും. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ഇന്ന് രാവിലെ 11 മണിയോടെ പത്രിക സമര്‍പ്പിക്കും.

ഇന്നലെ രാവിലെ പതിനൊന്നരയോടെ ആര്‍ഡിഒയ്ക്ക് മുന്‍പാകെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളില്‍ മത്സരിക്കുന്നത്. ജെയ്ക്കിന് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ഡിവൈഎഫ്‌ഐ ആയിരുന്നു.
by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
മുംബൈ: പ്രണയം നിരസിച്ച 12 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈ കല്യാണ്‍ ഈസ്റ്റിലാണ് സംഭവം. പ്രണിത ദാസ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 20 കാരന്‍ ആദിത്യ കാംബ്ലെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സ്‌റ്റെയര്‍കേസ് കയറുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി അമ്മയെ തള്ളിമാറ്റി പെണ്‍കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു.
പ്രതിയുടെ ആക്രമണത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നെഞ്ചിലടക്കം എട്ടോളം കുത്തേറ്റ പെണ്‍കുട്ടി സ്റ്റെയര്‍കേസില്‍ തന്നെ കുഴഞ്ഞു വീണു. അമ്മയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍രണ്ടു വട്ടവും പെണ്‍കുട്ടി നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. 21ന് ചേരുന്ന ബോര്‍ഡ് യോഗം പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ എല്ലാവരും തയ്യാറാവണം. ലോഡ് ഷെഡിങ് ഇല്ലെങ്കില്‍ ഉയര്‍ന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. വൈദ്യുതി ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നും പ്രതിസന്ധി രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഡാമുകളില്‍ വെള്ളമില്ലാത്ത സാഹചര്യത്തില്‍ അധികവില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയതും വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയായി. തിങ്കളാഴ്ച കെഎസ്ഇബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി.

by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങലില്‍ യുവാവിനെ അടിച്ചു കൊന്നു. വക്കം സ്വദേശി അപ്പു എന്ന് വിളിക്കുന്ന ശ്രീജിത്ത്(25) നെ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ലഹരി മാഫിയകൾ തമ്മിലുള്ള കുടിപ്പക ആണ് കൊലപാതകത്തിൽ കാലാശിച്ചതെന്നു പോലീസ് പറയുന്നു സംഭവത്തിൽ 4 പേർ ആറ്റിങ്ങൽ പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.
by Midhun HP News | Aug 17, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 62മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ച് നടക്കും. ശാസ്ത്രമേള തിരുവന്തപുരത്ത് ഡിസംബറില്‍ നടത്തും. 61മത് സ്‌കൂള്‍ കലോത്സവം കോഴിക്കോട് വെച്ചാണ് നടന്നത്.
by Midhun HP News | Aug 16, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗര ഹൃദയത്തിൽ പ്രവർത്തിയ്ക്കുന്ന സൂര്യ ഹോട്ടലിൽ റൂഫ് ടോപ്പിന്റെ ഉദ്ഘാടനം നാളെ. ഇതിനോടനുബന്ധിച്ച് ലൈവ് ലൈറ്റ് മ്യൂസിക് നൈറ്റ്സ് സംഘടിപ്പിയ്ക്കുന്നു. നാളെ വൈകുന്നേരം 4 മണി മുതൽ 11 മണി വരെയാണ് പരിപാടി നടക്കുക. ഫാമിലി റസ്റ്റോറൻറ്, മൾട്ടി ക്വിസിൻ റസ്റ്റോറൻറ്, ബോർഡ് റൂം, ബാങ്കറ്റ് ഹാൾ, കോഫി ഷോപ്പ് എന്നിവയെല്ലാം ഹോട്ടൽ സൂര്യയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
7511160011, 7511130011
website: www.hotelsoorya.in
mail id: reservation@hotelsoorya.in
Recent Comments