ബാ​ഗിൽ ബോംബെന്ന് യുവതി; നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി

ബാ​ഗിൽ ബോംബെന്ന് യുവതി; നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി

കൊച്ചി: ​യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞത്. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി.

പെരുമ്പാവൂരില്‍ ബാലവേല; 10 കുട്ടികളെ മോചിപ്പിച്ചു

പെരുമ്പാവൂരില്‍ ബാലവേല; 10 കുട്ടികളെ മോചിപ്പിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ബാലവേല ചെയ്ത പത്ത് കുട്ടികളെ പൊലീസ് മോചിപ്പിച്ചു. കീന്‍പടിയിലെ കൊക്കാടന്‍ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നാണ് കുട്ടികളെ മോചിപ്പിച്ചത്. സംഭവത്തില്‍ പ്ലൈവുഡി ഫാക്ടറി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള അസം സ്വദേശികളായ കുട്ടികളെയാണ് മോചിപ്പിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്.

5540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 44,560 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു

മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു

പാലക്കാട്; പാലക്കാട് സിപിഐയില്‍ കൂട്ടരാജി. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ ജില്ലാ കൗണ്‍സില്‍ നിന്ന് രാജിവച്ചു. മുഹമ്മദ് മുഹസിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

സമ്മേളനങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് മുഹസിന്‍, ജില്ലാ കമ്മിറ്റി അംഗം കോടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടെ സിപിഐ തരംതാഴ്ത്തിയിരുന്നു.

പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുഹസിനെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റി അംഗം കോടിയില്‍ രാമകൃഷ്ണനെയും പട്ടാമ്പി മണ്ഡലം സെക്രട്ടറി പികെ സുഭാഷിനെയും ബ്രാഞ്ചിലേക്കുമാണു തരംതാഴ്ത്തിയത്. ബ്രാഞ്ച് മുതല്‍ ജില്ലാ സമ്മേളനം വരെയുണ്ടായ വിഭാഗീയതയില്‍ മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിലും കുറ്റക്കാരനാണെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. മുന്‍ ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ഥന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെആര്‍ മോഹന്‍ദാസ്, ജില്ലാ കമ്മിറ്റി അംഗം പി രാധാകൃഷ്ണന്‍ എന്നിവരായിരുന്നു അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍. എന്നാല്‍ മുഹമ്മദ് മുഹസിന്റെ രാജി കിട്ടിയിട്ടില്ലെന്ന് സിപിഐ ജില്ലാ നേതൃത്വം പറഞ്ഞു.

വക്കം പുരുഷോത്തമന്റെ ഭൗതികശരീരം കച്ചേരി ജംഗ്ഷനിൽ പൊതുദർശനത്തിന് വയ്ക്കും

വക്കം പുരുഷോത്തമന്റെ ഭൗതികശരീരം കച്ചേരി ജംഗ്ഷനിൽ പൊതുദർശനത്തിന് വയ്ക്കും

ആറ്റിങ്ങലിന്റെ വികസനനായകൻ വക്കം ബി പുരുഷോത്തമന്റെ ഭൗതികശരീരം നാളെ ഉച്ചക്ക് 2:മണിക്ക് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അദ്ദേഹത്തിന്റെ ജന്മദേശ മായ വക്കത്തെ കുടുംബവീട്ടിൽ പൊതുദർശനത്തിനായി കൊണ്ട് പോകുകയും 2/8/2023 രാവിലെ 11 മണിക്ക് കുടുംബവീട്ടിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിക്കും.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അറസ്റ്റിൽ

ജ്വല്ലറികളിൽ നിന്നും വ്യക്തികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തി ഒളിവിൽ പോയ പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ പ്രവർത്തിക്കുന്ന രണ്ട് ജൂലറുകളിൽ നിന്നും പല വ്യക്തികളിൽ നിന്നുമായി ഒരു കോടിയിൽ രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ആറ്റിങ്ങൽ പാട്ടിക്ക വിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനമനുഷ്ഠിച്ചു വന്ന പഴയ കുന്നുമ്മേൽ വില്ലേജിൽ കുന്നുമ്മൽ അരുൺ നിവാസിൽ അരുൺകുമാർ, ചേർത്തല വില്ലേജിൽ നാഗം കുളങ്ങര നീലാട്ട് ഹൗസിൽ ആദ്യ സൂര്യ നാരായണ വർമ്മ എന്ന് വിളിക്കുന്ന സുമേഷ് എന്നിവരെയാണ് മൈസൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ പ്രതികൾ കർണാടകം തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ മൈസൂരിൽ ഉണ്ട് എന്ന് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ.ടി യുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ് ഐ അഭിലാഷ്, എ എസ് ഐ രാജീവൻ, സിപിഒ റിയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.