ബസ് ഡ്രൈവറുടെ ഒഴിവ്
ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ബസ് ഡ്രൈവറുടെ ഒഴിവിലേയ്ക്കായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. പ്രായപരിധി 50 -65
ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ബസ് ഡ്രൈവറുടെ ഒഴിവിലേയ്ക്കായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. പ്രായപരിധി 50 -65
ചിറയിൻകീഴ്: കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി രാജിവച്ചു.
ഇടത് പക്ഷജനാധിപത്യമുന്നണിയുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുൻധാരണ പ്രകാരം രണ്ടര വർഷം സിപിഐ യ്ക്ക് പ്രസിഡന്റ് പദവിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎംലെ ആർ മനോന്മണി രാജിവെച്ചത്. 14 ആം വാർഡിൽ നിന്നും ജയിച്ച
ആർ. രജിതയാകും പഞ്ചായത്ത് പ്രസിഡന്റ്‌യി ചുമതലയേൽക്കാൻ പോകുന്നത്.
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ സ്വകാര്യബസ് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയും കാർ നീങ്ങി വന്ന് ഒരു ഓട്ടോയിലും സ്കൂട്ടിയിലും ഇടിച്ചു. കാറിലും ഓട്ടോയിലും സ്കൂട്ടിയിലും ആൾക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ബസ്സിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്ന് രണ്ട് പേർക്ക് നിസ്സാരപരിക്ക് മാത്രമാണുള്ളത്. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ സ്ഥിരം ആണെന്ന് നാട്ടുകാർ പറയുന്നു.
കൊല്ലം: കുഴത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുടെ വിറ്റ ദമ്പതികള്‍ പിടിയില്‍. കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യം സ്വീറ്റി പകര്‍ത്തുകയായിരുന്നു.
പണം നല്‍കുന്നവര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ദൃശ്യം നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി. 1,500 രൂപ വരെ ഈടാക്കിയാണ് ഇവര്‍ പീഡന ദൃശ്യങ്ങള്‍ വിറ്റിരുന്നത്. ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ വാങ്ങിയവരെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രഹ്മാകുമാരീസിന്റെ ആഭിമുഖ്യത്തിൽ നവരാത്രിയോടനുബന്ധിച്ചു ഒക്ടോബർ 20 മുതൽ 24 വരെ നടക്കുന്ന ദ്വാദശ ജ്യോതിർലിംഗ മേളയുടെ സ്വാഗതസംഘ രൂപീകരണ യോഗം സംഘടപ്പിച്ചു. ബ്രഹ്മാകുമാരീസിന്റെ ഊരുപോയ്ക ബ്രാഞ്ചിലായിരിയിരുന്നു യോഗം. ബ്രഹ്മാകുമാരീസിന്റെ ജില്ലാ കോർഡിനേറ്റർ ബ്രഹ്മാകുമാരി മിനി സിസ്റ്റർ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ തോന്നക്കൽ രവി കുടപൂർ, ഷൈനി, ബിജു, ഊരുപോയ്ക എസ്എൻഡിപി, എൻഎസ്എസ് അംഗങ്ങളും, സാമൂഹ്യ പ്രമുഖരും പങ്കെടുത്തു.
ജൂലൈ 31 തിങ്കളാഴ്ച മുരുക്കുംപുഴയിൽ നടക്കേണ്ട സമ്മേളനം ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, അടൂർ പ്രകാശ് എംപി എന്നിവർ എഐസിസി അടിയന്തിരമായി വിളിച്ചുചേർത്ത സുപ്രധാന മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനാൽ ആണ് പ്രോഗ്രാം മാറ്റേണ്ടി വന്നത്. ഓഗസ്റ്റ് മൂന്നിന് പ്രതിപക്ഷ നേതാവ് തിരിച്ചെത്തിയാൽ താമസിയാതെ മുരുക്കുംപുഴയിൽ വെച്ച് സമ്മേളനം ഉദ്ഘാടനവും അഡ്വക്കേറ്റ് സി. മോഹനചന്ദ്രൻ സ്മാരക പുരസ്കാരസമർപ്പണവും നടത്തുന്നതായിരിക്കും.
ജൂലൈ 30 ഞായറാഴ്ച സി. മോഹന ചന്ദ്രൻ സ്മൃതി ദിനത്തിൽ നിശ്ചയിച്ച പരിപാടിയിൽ ഒരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല. രാവിലെ 10 മണിക്ക് മുരുക്കുംപുഴ ജംഗ്ഷനിൽ മൗന പ്രാർത്ഥനയും മോഹനചന്ദ്രന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരിക്കുന്നതാണ്.
Recent Comments