by Midhun HP News | Jul 19, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജ് ഓഫീസിനു പുതിയ സ്മാർട്ട് കെട്ടിടം വരുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസ് താൽക്കാലികമായി സി എസ് ഐ ജംഗ്ഷനിൽ നല്ല ഇടയൻ പള്ളിക്കു പുറകിൽ കുന്നമ്പള്ളി ലെയിനിൽ മാറ്റിയിരിയ്ക്കുന്നു.
by Midhun HP News | Jul 19, 2023 | Latest News, ജില്ലാ വാർത്ത
പാലക്കാട്: ചിത്രീകരണത്തിന് മുന്നേ തന്നെ വാർത്തകളിൽ ഇടം പിടിക്കുകയും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികൻ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം മണ്ണാർക്കാട് എം.എൽ.എ. എൻ.ഷംസുദ്ധീൻ നിർവ്വഹിച്ചു. പാലക്കാട് ജില്ലയിലെ തച്ചനാട്ടുക്കര പഞ്ചായത്തിലെ അണ്ണാൻ തൊടി എൽ.പി.സ്കൂളിലായിരുന്നു ചടങ്ങ്.
തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലിം മുഖ്യാത്ഥിതിയായി. ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികന്റെ നിർമ്മാണം സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ജെ.മോസസ്സ് ആണ്. ക്ലാസ് റൂമിൽ ഇരുന്ന് അഞ്ജന ടീച്ചറുടെ പാട്ടിനൊപ്പം
അദ്ഭുതകരമായി ബെഞ്ചിൽ കൊട്ടിയുള്ള താളം അഭിജിത്തിനെ വൈറലാക്കിയിരുന്നു. ഇത് ഈ സിനിമയുടെ അണിയറ പ്രവർത്തകർ കാണുകയും അഭിജിത്തിനെ ഈ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ചെറുപ്രായത്തിലെ അഭിജിത്ത് പ്രകടിപ്പിച്ച അസാമാന്യ താളബോധം അത്ഭുതത്തോടെയാണ് സംഗീത പ്രേമികൾ നോക്കി കണ്ടത്. വൈറൽ വീഡിയോയിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന അഞ്ചന ടീച്ചറും ഈ സിനിമയിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.
by Midhun HP News | Jul 19, 2023 | Latest News, ജില്ലാ വാർത്ത
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പൈതൃക രത്നം ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. രാമായണ പ്രയാണം, ശ്രീരാമ പൂജ, ഔഷധക്കഞ്ഞി വിതരണം എന്നിവയും ഉണ്ടായിരുന്നു. രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം 31 വരെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും രാമായണപാരായണവും വൈകിട്ട് 5.30 മുതൽ 7 വരെ തത്വവിചാരവും 7 മുതൽ ശ്രീരാമ പൂജയും തുടർന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.
by Midhun HP News | Jul 19, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ആറ്റിങ്ങൽ, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കുട്ടികൾക്കായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിവരുന്ന ഇന്റർ സ്കൂൾ സ്പേസ് ക്വിസ് ഈ വർഷവും 2023 ജൂലൈ 21 (ചാന്ദ്രദിനം) വെള്ളി രാവിലെ 10 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്ന് ഒരു കുട്ടിക്ക് പങ്കെടുക്കാം.
രജിസ്ട്രേഷൻ രാവിലെ 9 ന്.
കൂടുതൽ വിവരങ്ങൾക്ക് :
8590866133
9847930628
7025907473
by Midhun HP News | Jul 19, 2023 | Latest News, ജില്ലാ വാർത്ത
കല്ലിൻമൂട് ബാലസഭയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയുടെ നിര്യാണത്തിൽ ഉമ്മൻ ചാണ്ടി സ്നേഹാജ്‌ഞലി സംഘടിപ്പിച്ചു. കേരളത്തിന്റെ പൊതുരംഗത്ത് കാലം വരുത്തിയ നഷ്ടം കനത്തതാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വാർഡുമെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അനുശോചിച്ചു. ബാലസമിതി പ്രസിഡന്റ് വൃന്ദ വിനോദ്, ബാലസഭ ഇൻചാർജ് ശിവഗംഗ, ഷിനു ബാലസഭ ഭാരവാഹികൾ, വാർഡു സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ രേഖാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും സംഘടിപ്പിച്ചു.

by Midhun HP News | Jul 18, 2023 | Latest News, ജില്ലാ വാർത്ത
മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഹരിതാമൃതത്തിന് നൽകിയ സാക്ഷ്യപത്രം മാനേജിംഗ് ഡയറക്ടർ വീണാസുനുവും സി ഇ ഒ ബിനു വി കുട്ടനും ചേർന്ന് ഏറ്റുവാങ്ങി. മണ്ണുത്തി വെറ്റർണറി & അനിമൽ സയൻസിന്റെ മീറ്റ് ടെക്നോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോ ഇർഷാദിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ മീറ്റ് ടെക്നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സാതുവിൻ്റെ സാന്നിധ്യത്തിൽ മീറ്റ് ടെക്നോളജി വിഭാഗത്തിൻറെ തലവനും കെ വി എ എസ് യു അസോസിയേറ്റ് പ്രൊഫസറുമായ ഡോക്ടർ വി എൻ വാസുദേവൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ചടങ്ങിൽ ഹരിതാമൃതത്തിന്റെ ഡയറക്ടർമാരായ ശ്രീകല, ഷെല്ലി, ശരത്ചന്ദ്രൻ, കായിക്കര സുനു എന്നിവർ ഓൺലൈൻ വഴി പങ്കെടുത്തു. ശാസ്ത്രീയമായ രീതിയിൽ ഇറച്ചി കട്ട് ചെയ്ത് പാക്ക് ചെയ്ത് മാർക്കറ്റിൽ ഇറക്കുന്നതിന് കേരള വെറ്റ്റർണറി ആൻഡ് അനിമൽ സയൻസിൻ്റെ മീറ്റ് ടെക്നോളജി വിഭാഗം, ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയെ പരിശീലിപ്പിച്ചു.
ഒരു വിഷ രഹിത ഭക്ഷണ സംസ്കാരം രൂപപ്പെടുത്താനുള്ള ഹരിതാമൃതത്തിൻറെ കഠിന പ്രയത്നത്തിന് കേരള വെറ്റർണറി യൂണിവേഴ്സിറ്റിയുടെ കൈത്താങ്ങ്.
ഇറച്ചി ഉൽപാദന മേഖലയിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കേരള, കേന്ദ്ര സർക്കാരിൻറെ വിവിധ വിഭാഗത്തിലുള്ള എല്ലാ ലൈസൻസോടും കൂടി നൂതന രീതിയിലുള്ള യന്ത്രവൽകൃത അറവുശാലയും കെ വി എ എസ് യു യിൽ പരിശീലനം ലഭിച്ച അറവുകാരന്റെ മേൽനോട്ടത്തിൽ കട്ടിങ്ങും പാക്കിംഗും ചെയ്താണ് ഹരിതാമൃതം മീറ്റ് പ്രോഡക്ടുകൾ വിപണിയിൽ എത്തിക്കുന്നത്. ഭാവിയിൽ ഉള്ള എല്ലാവിധ സാങ്കേതിക സഹായങ്ങളും ഹരിതാമൃതത്തിന് യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്തു. വരും നാളുകളിൽ ചിക്കനിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിൽ ഇറക്കുമെന്ന് തദവസരത്തിൽ ഹരിദാമൃതം ഫാർമർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വീണാസുനൂ അറിയിച്ചു.
Recent Comments