ആറ്റിങ്ങലിലെ പ്രമുഖ ലാബിലേയ്ക് നഴ്സിനെ ആവശ്യമുണ്ട്
ആറ്റിങ്ങൽ മെട്രോ ലാബിലേയ്ക് നഴ്സിനെ (ഫിമെയിൽ) ആവശ്യമുണ്ട്. ജി എൻ എം or എ എൻ എം കഴിഞ്ഞവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മൊബൈൽ നമ്പർ: 9544843664
ആറ്റിങ്ങൽ മെട്രോ ലാബിലേയ്ക് നഴ്സിനെ (ഫിമെയിൽ) ആവശ്യമുണ്ട്. ജി എൻ എം or എ എൻ എം കഴിഞ്ഞവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മൊബൈൽ നമ്പർ: 9544843664
നമ്മുടെ സംസ്ഥാനത്തു തെരുവ് നായ ശല്യം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് കുട്ടികളടക്കം നിരവധി പേര്‍ ഇതിനകം ആക്രമിക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ ഒരു കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം അതേ പ്രദേശത്തു വെച്ച് മറ്റൊരു കുട്ടി തെരുവ് നായകളുടെ ക്രൂരമായ അക്രമത്തിന്നിരയായി. മനുഷ്യജീവന് കടുത്ത ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
1. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് തെരുവു നായകളെ
നിയന്ത്രിക്കാനാവശ്യമായ പരമാവധി കാര്യങ്ങള്‍ ചെയ്യുക.
2. മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ അക്രമകാരികളായ തെരുവ് നായകളെ കൊല്ലാനുള്ള അധികാരം
ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
പ്രമേയം പാസ്സാക്കി സംസ്ഥാന സര്‍ക്കാറിന് നല്‍കുക.
3. സന്നദ്ധ സംഘടനകളുടെയും പോലീസിന്റെയും സഹകരണത്തോടെ തെരുവ്
നായശല്യമുള്ള പ്രദേശങ്ങളില്‍ കുട്ടികള്‍ക്കാവിശ്യമായ സുരക്ഷയൊരുക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുക.
4. തെരുവ് നായ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവശ്യ ഘട്ടത്തില്‍
ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനാവശ്യമായ ജനകീയ ഇടപെടല്‍
സാധ്യമാക്കണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജനകീയ
ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്
എസ്സ് വൈ എസ്സ് കണിയാപുരം സോൺ കമ്മിറ്റി പ്രസിഡന്റ് ഹബീബുല്ലാഹ് സഖാഫി യുടെ നേതൃത്വത്തിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ നിവേദനം നൽകി
തിരുവനന്തപുരം: വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. 15 മുതല്‍ ഹസ്രത് നിസ്സാമുദീന്‍ – എറണാകുളം മംഗള പ്രതിദിന എക്‌സ്പ്രസ്(12618) കൊയിലാണ്ടി സ്റ്റേഷനില്‍ നിര്‍ത്തും.
15 മുതല്‍ പുനെ ജംഗ്ഷൻ – കന്യാകുമാരി പ്രതിദിന എക്‌സ്പ്രസിന് (16318) ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചു. 16മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ പ്രതിദിന എക്‌സ്പ്രസ് കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും പ്രതിദിന അമൃത എക്‌സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിലും തിരുവനന്തപുരം- സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ പ്രതിദിന എക്‌സ്പ്രസ് (16347) ചാലക്കുടി സ്റ്റേഷനിലും നിര്‍ത്തും. മംഗലൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി പ്രതിദിന എക്‌സ്പ്രസിന് അമ്പലപ്പുഴ സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചു.
17മുതല്‍ നാഗര്‍കോവില്‍ – മംഗലൂരു സെന്‍ട്രല്‍ പ്രതിദിന ഏറനാട് എക്‌സ്പ്രസ് കുഴിത്തുറയിലും നെയ്യാറ്റിന്‍കരയിലും നിര്‍ത്തും. 18മുതല്‍ പാലക്കാട് ജംഗ്ഷന്‍ – തിരുനെല്‍വേലി ജംഗ്ഷൻ പാലരുവി പ്രതിദിന എക്‌സ്പ്രസിന് കുണ്ടറ സ്റ്റേഷനിലും 19 മുതല്‍ തിരുനെല്‍വേലി – പാലക്കാട് പാലരുവി പ്രതിദിന എക്‌സ്പ്രസിന് (16791) കൊല്ലം കുണ്ടറയിലും സ്റ്റോപ്പ് അനുവദിച്ചു. പുനലൂര്‍- മധുര പ്രതിദിന എക്‌സ്പ്രസ് (16730) 19 മുതല്‍ തമിഴ്‌നാട്ടിലെ വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തും.
ചിറയിൻകീഴ്: ട്രെയിനിൽ നിന്ന് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്കനെ സ്കൂള്‍ അധികൃതര്‍ പിടികൂടി റെയില്‍വെ പൊലീസില്‍ ഏല്‍പ്പിച്ചു. ശ്രീകാര്യം സ്വദേശിയായ വിമുക്ത ഭടൻ സുരേഷ്കുമാറാണ് പിടിയിലായത്. കൊല്ലത്ത് ജോലി ചെയ്യുന്ന സുരേഷ്കുമാര്‍ ട്രെയിനില്‍ മടങ്ങുമ്പോള്‍ ചിറയന്‍കീഴ് സ്റ്റേഷനില്‍ വെച്ചാണ് സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നത്. റെയില്‍വെ ട്രാക്കിന് സമീപത്ത് കൂടി നടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു അശ്ലീല പ്രദര്‍ശനം. സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ഇയാള്‍ ആഴ്ചകളായി ഇത് തുടര്‍ന്നതോടെ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാൽ ഫലമുണ്ടായില്ല.
ട്രെയിൻ ചിറയിന്‍കീഴ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ശുചിമുറിയില്‍ കയറുന്ന ഇയാൾ ഗ്ലാസ് ജനല്‍ അഴിച്ചുമാറ്റിയാണ് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത കാണിച്ചിരുന്നത്. കഴിഞ്ഞദിവസം സ്കൂളിലെ അധ്യാപകരും മറ്റു ജീവനക്കാരും ട്രെയിനില്‍ കയറി ഇയാളെ പിടിക്കുകയായിരുന്നു. പിന്നീട് റെയില്‍വെ പൊലീസിന് കൈമാറി.
ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ എട്ട് റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 87ന് എല്ലാവരും പുറത്താവുകയായിരുന്നു. അവസാന ഓവറില്‍ പത്ത് റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് വിക്കറ്റ് നേടി ഷെഫാലി വര്‍മ ആതിഥേയരെ പരാജയത്തിലേക്ക് തള്ളിവിട്ടു. മലയാളി താരം മിന്നു മണി നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട്് വിക്കറ്റ് നേടി.
38 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. 30 റണ്‍സിനിടെ നാല് വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. ഇതില് രണ്ടും മിന്നുവിനായിരുന്നു. ഷമീമ സുല്‍ത്താന (5), റിതു മോനി (4) എന്നിവരെയാണ് മിന്നു പുറത്താക്കിയത്. ഷതി റാണി (5), മുര്‍ഷിദ ഖതുന്‍ (4) എന്നിവരാണ് പുറത്തായ മറ്റുരണ്ട് പേര്‍. സുല്‍ത്താനയുടെ ഇന്നിംഗ്‌സ് ബംഗ്ലാദേശിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
എന്നാല്‍ ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നു. ഷോര്‍ണ അക്തര്‍ (7), റബേയ ഖാന്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ സുല്‍ത്താനയും മടങ്ങി. നഹിദ അക്തര്‍ (6), ഫഹിമ ഖതുന്‍ (0), മറൂഫ അക്തര്‍ (0) എന്നിവരെ ഷെഫാലി അവസാന ഓവറില്‍ മടക്കി. റബേയ ഖാന്‍ അതേ ഓവറില്‍ (0) അതേ ഓവറില്‍ റണ്ണൗട്ടുമായതോടെ ബംഗ്ലാ വനിതകള്‍ തോല്‍വി സമ്മതിച്ചു.
നേരത്തെ, മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥാന (13) – ഷെഫാലി സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി നഹിദ അക്തര്‍ ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ തുടരെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി. ഷെഫാലിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (0) തൊട്ടടുത്ത പന്തുകളിലും മടങ്ങി. ജമീമ റോഡ്രിഗസ് (8), യഷ്ടിക ഭാട്ടിയ (11), ഹര്‍ലീന്‍ ഡിയോള്‍ (6), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മിന്നുവിനൊപ്പം പൂജ വസ്ത്രകര്‍ പുറത്താവാതെ നിന്നു. നേരിട്ട ആദ്യ പന്ത് തന്നെ മിന്നു ബൗണ്ടറി നേടിയിരുന്നു.
സംരക്ഷിക്കുവാൻ ആരും ഇല്ലാതെ ചായിപ്പിൽ കിടന്ന വയോധികയ്ക്ക് സംരക്ഷണം ഒരുക്കി.
ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പെട്ട പുളിമ്പള്ളി കോണം പ്രദേശത്ത് കൗസല്യ എന്ന സ്ത്രീ ഉറ്റവരും ബന്ധുക്കളും ഇല്ലാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു. ഈ വിവരം പ്രദേശവാസികളിൽ ചിലർ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബികയെയും, മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചറിനെയും ടെലിഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ എംഎൽഎ സ്ഥലത്ത് എത്തി വയോധികയെ വെഞ്ഞാറമൂട് സ്നേഹ സ്പർശം എന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു.

Recent Comments