വനിതാ ഡോക്ടറെ ശല്യപ്പെടുത്തി; ചോദ്യം ചെയ്ത ഹൗസ് സര്‍ജന് ക്രൂരമര്‍ദനം; എറണാകുളത്ത് രണ്ടുപേര്‍ പിടിയില്‍

വനിതാ ഡോക്ടറെ ശല്യപ്പെടുത്തി; ചോദ്യം ചെയ്ത ഹൗസ് സര്‍ജന് ക്രൂരമര്‍ദനം; എറണാകുളത്ത് രണ്ടുപേര്‍ പിടിയില്‍

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. വനിത ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍. ജോസനില്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

രോഗിയെ കാണാനെത്തിയ രണ്ടുപേര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇത് സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇവര്‍ ഡോക്ടറെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. നേരത്തെ കളമശേരി മെഡിക്കല്‍ കോളജിലും ഡോക്ടറെ മര്‍ദിച്ചിരുന്നു.

അമ്മയെയും അമ്മൂമ്മയും ആക്രമിച്ച യുവാവ് പിടിയിൽ

അമ്മയെയും അമ്മൂമ്മയും ആക്രമിച്ച യുവാവ് പിടിയിൽ

കടയ്ക്കാവൂർ: ജേഷ്ഠന്റെ വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരന്‍റെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ. വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെ (31)യാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർധന

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർധന

കേരള ആഭരണ വിപണിയിൽ ഇന്ന് സ്വർണ വിലയിൽ നേരിയ വർധന. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിൽ 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,320 രൂപയായി ഉയർന്നു. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന് 5,415 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസം 43,160 രൂപയായിരുന്നു ഒരു പവന്റെ വില. മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലാവരത്തിന് സമീപമാണ് സ്വർണ വിലയുള്ളത്.

മുതിർന്നവർക്കും ഇനി ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാം; അനുവദിക്കുക ഒറ്റത്തവണ മാത്രം

മുതിർന്നവർക്കും ഇനി ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാം; അനുവദിക്കുക ഒറ്റത്തവണ മാത്രം

തിരുവനന്തപുരം; ജനന സർട്ടിഫിക്കറ്റിലെ പേര് ഇനി മുതിർന്ന ശേഷവും മാറ്റാം. സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും തിരുത്തൽ വരുത്താൻ സർക്കാർ അനുവാദം നൽകി. ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ.

നിലവിൽ 5 വയസ്സു വരെയാണു ജനന രജിസ്റ്ററിൽ പേരു തിരുത്താൻ അനുവാദമുള്ളത്. പിന്നീട് ഗസറ്റ് വിജ്ഞാപനപ്രകാരം പേരു തിരുത്തിയാലും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ അനുവദിച്ചിരുന്നില്ല. എന്നാൽ, വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എസ്എസ്എൽസി, ജനന സർട്ടിഫിക്കറ്റുകളിൽ പേരു വ്യത്യസ്തമായിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു കണ്ടാണ് സർക്കാർ തീരുമാനം മാറ്റിയത്. ഇങ്ങനെ തിരുത്തിനൽകുന്ന പുതിയ ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ ഈ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്തും.

നിലവിലെ പേരിൽ അക്ഷരത്തെറ്റു മാത്രമാണു മാറ്റേണ്ടതെങ്കിൽ അതു നേരിട്ട് ജനന സർട്ടിഫിക്കറ്റിൽ തിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ രേഖയിലും ഒറ്റത്തവണ തിരുത്തൽ വരുത്താം. അതിന് ഗസറ്റിൽ പേരു തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ല. നിലവിലുള്ള നടപടിക്രമം വഴി ചെയ്യാം.

പാരിപ്പള്ളിയിൽ 14 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

പാരിപ്പള്ളിയിൽ 14 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

കൊല്ലം: ചാത്തന്നൂർ കെഎസ്‌ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 14 കിലോ കഞ്ചാവുമായി മൂന്നുപേർ എക്‌സൈസ്‌ പിടിയിൽ. കൊല്ലം ചിന്നക്കടയിൽ ചിന്നക്കട ഉണ്ണി എന്നറിയപ്പെടുന്ന അനിൽകുമാർ (57), നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽനിന്ന്‌ കൊല്ലം ആണ്ടാമുക്കം അഖിൽ ഭവനത്തിൽ താമസിക്കുന്ന സുരേഷ് (52), കൊല്ലം പട്ടത്താനം അഖിലേഷ് നിവാസിൽ ദർശന നഗർ -182ൽ സുനു എന്ന ആകാംശ് (41) എന്നിവരാണ് അറസ്റ്റിലായത്‌.

കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പാരിപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്‌. ആന്ധ്രപ്രദേശിൽനിന്ന്‌ കഞ്ചാവ് വാങ്ങി ചെന്നൈ വഴി തിരുവനന്തപുരത്ത് എത്തിയസംഘം സൂപ്പർഫാസ്റ്റ് ബസിൽ കൊല്ലത്തേക്ക്‌ വരുന്നവഴിയാണ് പാരിപ്പള്ളിയിൽ പിടിയിലായത്. ഷോൾഡർ ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സുരേഷ് എന്നിവർ നിരവധി മയക്കുമരുന്ന്‌ കേസുകളിൽ പ്രതികളാണ്. അനിൽകുമാർ കൊല്ലത്തേക്ക്‌ മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ്.

ലഹരിവിരുദ്ധ ദിനത്തോട്‌ അനുബന്ധിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പാരിപ്പള്ളിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്‌. ആന്ധ്രയിൽനിന്ന്‌ കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 15,000 രൂപയ്ക്കാണ് വിൽക്കുന്നത്.

പ്രതികളുടെ അന്തർസംസ്ഥാന ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി റോബർട്ട് പറഞ്ഞു. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ്‌, എക്സൈസ് ഇൻസ്‌പെക്ടർ ബി വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം മനോജ് ലാൽ, പ്രിവന്റീവ് ഓഫീസർ പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്‌, അജിത്ത്, നിധിൻ, ജൂലിയൻ ക്രൂസ്, അജീഷ്ബാബു, അനീഷ്, സൂരജ്, ഗോപകുമാർ, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജില്ലയിൽ എക്‌സൈസ്‌ ഈ മാസം വിവിധ കേസുകളിൽ 22 കിലോ കഞ്ചാവ്, ഏഴ്‌ ഗ്രാം എംഡിഎംഎ, രണ്ട്‌ കഞ്ചാവുചെടികൾ, നൈട്രൊസെപാം ഗുളികകളും രണ്ടു കാറും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു. 14 പേർ അറസ്റ്റിലായി.

ബാലസോർ ട്രെയിൻ അപകടം; അന്വേഷണ റിപ്പോർട്ട് പുറത്ത്; ​സി​ഗ്നലിം​ഗ്, ഓപ്പറേഷൻസ് വിഭാ​ഗത്തിൽ ​ഗുരുതര വീഴ്ച

ബാലസോർ ട്രെയിൻ അപകടം; അന്വേഷണ റിപ്പോർട്ട് പുറത്ത്; ​സി​ഗ്നലിം​ഗ്, ഓപ്പറേഷൻസ് വിഭാ​ഗത്തിൽ ​ഗുരുതര വീഴ്ച

ഭുവനേശ്വര്‍: ബാലസോർ ട്രെയിൻ അപകടത്തിലെ റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പുറത്തുവന്നു. സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക്) വിഭാഗത്തിന് വീഴ്ചയെന്ന് റിപ്പോർട്ടിലെ കണ്ടെത്തൽ. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോകോൾ പാലിച്ചില്ല. ട്രെയിൻ കടന്നു പോകുന്നതിന് മുൻപുള്ള സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ചില്ലെന്നും റെയിൽ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.