by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി നിലവിലെ റേഷന്‍ കാര്‍ഡ് തന്നെ ഉപയോഗിക്കാമെന്ന് ജില്ലാ സ്‌പ്ലൈ ഓഫീസര്‍. എറണാകുളം ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവരോട് നിലവിലെ റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം പുതിയ ലാമിനേറ്റഡ് പിവിസി കാര്‍ഡുകള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസറുടെ വിശദീകരണം.
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ നിന്ന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. അനര്‍ഹമായി അന്ത്യോദയ / മുന്‍ഗണന കാര്‍ഡുകള്‍ ആരെങ്കിലും കൈവശം വെച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 9188527301 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തരാറിലാണ്.
അൻവാർശേരിയിലേക്കുള്ള യാത്ര പിന്നീട് തീരുമാനിക്കും എന്നാണ് അറിയുന്നത്.
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിൻവിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡന്റ് കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻവീട്ടിൽ ടി പി കുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണു പിടിയിലായത്.
ബുധനാഴ്‌ച വൈകീട്ടോടെയാണ് ഇവരെ പിടികൂടിയത്. കൊണ്ടോട്ടിയിലെ ഒരു ലോഡ്‌ജിൽനിന്നാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് ഫ്ളാസ്‌കിൽ ഒളിപ്പിച്ചനിലയിൽ പാമ്പിൻവിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് വിൽക്കാൻ വേണ്ടിയാണ് ഇവർ കൊണ്ടോട്ടിയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് വിഷം എത്തിച്ചുനൽകിയ ആളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പിടിയിലായവരിൽ ഒരാൾ വിരമിച്ച അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ വനം-വന്യജീവി വകുപ്പിന് കൈമാറും.ജില്ലാ പോലീസ് മേധാവി സുജിത്ത്‌ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡൻറും സിപിഎം നേതാവുമാണ് ടി പി കുമാർ. ടി പി കുമാർ ഒരുകാലത്ത് മലയോരമേഖലയിലെ സിപിഎമ്മിന്റെ പ്രബലനേതാക്കളിൽ ഒരാളായിരുന്നു. പിന്നീട് അച്ചടക്കനടപടി നേരിട്ടതോടെ പാർട്ടിയിൽ സജീവമല്ലാതായി. നിലവിൽ ഐരവൺ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.
by Midhun HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കർഷകത്തൊഴിലാളി പെൻഷൻ 2500/രൂപയായി വർദ്ധിപ്പിക്കണം . തൊഴിലുറപ്പ് വേതനം 600/രൂപയാക്കണം . 200 തൊഴിൽ ദിനങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട. സമ്മേളനം കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏര്യ സെക്രട്ടറി ആർ രജു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എൽ ലത അധ്യക്ഷത വഹിച്ചു.
യൂണിറ്റ് കൺവീനർ ബി മുരളീധരൻ സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം എൽ മീര അവതരിപ്പിച്ചു. അനുശോചന പ്രമേയം വി.ജി അഖിൽ അവതരിപ്പിച്ചു. ആറ്റിങ്ങൽ വില്ലേജ് സെക്രട്ടറി എസ് സതീഷ് കുമാർ അഭിവാദ്യം ചെയ്തു. ഏര്യാകമ്മിറ്റി അംഗങ്ങളായ ജി നിരായണ പിള്ള, വി വിശ്വംഭരൻ, എസ് ഷീജ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എ അജി നന്ദിയും പറഞ്ഞു. പുതിയ പ്രസിഡന്റായി എൽ ലതയേയും സെക്രട്ടറിയായി എ അജിയേയും തെരഞ്ഞെടുത്തു.
by Midhun HP News | Jun 29, 2023 | Latest News, ജില്ലാ വാർത്ത
ജെ സി ഐ ആറ്റിങ്ങൽ സംഘടിപ്പിക്കുന്ന സൗജന്യ തൈറോയ്ഡ് പരിശോധനക്യാമ്പ് ജൂലൈ 2 ഞായറാഴ്ച്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെ ആറ്റിങ്ങൽ കെ എസ് ആർ ടി സി ക്ക് സമീപം അയിലം റോഡ് ബസ് സ്റ്റോപ്പിനു എതിർവശം പ്രവർത്തിക്കുന്ന സാന്ത്വന ഹോമിയോപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വച്ച് നടത്തപെടുന്നു. എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിയ്ക്കും. പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9349762724 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ജെസി ഡോ ദീപു രവി (പ്രസിഡന്റ് ജെസിഐ ആറ്റിങ്ങൽ), ജെസി ഡോ. അരുൺ എസ് (സെക്രട്ടറി ജെസിഐ ആറ്റിങ്ങൽ), ജെസി ഡോ. ബിജു എ നായർ (ട്രഷറർ ജെസിഐ ആറ്റിങ്ങൽ)
by Midhun HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ബിശ്വനാഥ് സിന്‍ഹയെ ആഭ്യന്തര,വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സിന്‍ഹ. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാര്‍ അഗര്‍വാളാണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി. രബീന്ദ്രകുമാര്‍ എത്തുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് എം കൗള്‍ ധനകാര്യ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മൊഹമ്മദ് ഹനീഷിന് ആരോഗ്യ സര്‍വകലാശാല ഉള്‍പ്പെടെ മെഡിക്കല്‍ എജ്യുക്കേഷന്റെ പൂര്‍ണ അധിക ചുമതല നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഷര്‍മിള മേരി ജോസഫിന് വനിതാ കുടുംബക്ഷേമ വകുപ്പിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെയും ഐ ടി വിഭാഗം സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കറിന് പരിസ്ഥിതി വകുപ്പിന്റെയും പൂര്‍ണ അധിക ചുമതല നല്‍കിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുവിനാണ് ടൂറിസം വകുപ്പിന്റെ അധിക ചുമതല. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗനെ ലാന്‍ഡ് റവന്യൂ കമീഷണറായി നിയമിച്ചു. ദുരന്ത നിവാരണ കമീഷണറുടെ അധിക ചുമതലയും നല്‍കി. സര്‍വെ ലാന്‍ഡ് റെക്കൊഡ്സ് ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിന് ക്ഷീരവികസന ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല നല്‍കി.
റവന്യു അഡീഷണല്‍ സെക്രട്ടറി ബി അബ്ദുള്‍ നാസറിന് ഹൗസിങ് കമീഷണറുടെയും ഹൗസിങ് ബോര്‍ഡ് സെക്രട്ടറിയുടെയും അധിക ചുമതല നല്‍കി. പട്ടികവിഭാഗ വികസന ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് പിന്നോക്ക വിഭാഗ വികസന ഡയറക്ടറുടെ അധികച്ചുമതല നല്‍കി. മലപ്പുറം ജില്ലാ വികസന കമീഷണര്‍ രാജീവ് കുമാര്‍ ചൗധരിയെ കായിക യുവജനകാര്യ ഡയറക്ടറായി മാറ്റി നിയമിച്ചു.
Recent Comments