ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീറിംഗിൽ അന്താരാഷ്ട്ര സഹകരണ പഠനപരിപാടി സംഘടിപ്പിച്ചു

ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീറിംഗിൽ അന്താരാഷ്ട്ര സഹകരണ പഠനപരിപാടി സംഘടിപ്പിച്ചു

ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജുകൾ വിദേശ സർവകലാശാലകളിലെ
മലയാളികളായ വിദഗ്ധരുമായി കൈകോർക്കുന്നു. ഈ അന്താരാഷ്ട്ര സഹകരണ പഠനപരിപാടി ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടന്നു. ഉദ്ഘാടനം
ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സജി ഗോപിനാഥ് നിർവഹിച്ചു.
അമേരിക്കയിലെ സിംഗ് സ്ഥാനാർഥി സിൻസിനാറ്റി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ഫാക്കൽറ്റി അംഗമായ പ്രൊഫസർ അനു സിബിൾ പ്രഭാഷണം നടത്തി. ഐഎച്ച്ആർഡി ഡയറക്ടർ ഡോക്ടർ വി. അരുൺകുമാർ പരിപാടിയിൽ
പങ്കെടുത്തു.

കനിമൊഴിയുടെ ബസ് യാത്ര; ജോലി പോയ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനം നല്‍കി കമല്‍ ഹാസന്‍

കനിമൊഴിയുടെ ബസ് യാത്ര; ജോലി പോയ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനം നല്‍കി കമല്‍ ഹാസന്‍

ഡിഎംകെ എംപി കനിമൊഴിയുടെ ബസ് സന്ദര്‍ശന വിവാദത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച വനിതാ ഡ്രൈവര്‍ ഷര്‍മിളയ്ക്ക് കാര്‍ സമ്മാനമായി നല്‍കി മക്കല്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. കമല്‍ കള്‍ചറല്‍ സെന്ററിന്റെ ഉപഹാരം എന്ന നിലയിലാണ് കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ക്ക് കാര്‍ നല്‍കിയത്.

ഈ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രചോദനമാകുമായിരുന്ന ഷര്‍മിളയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് കമല്‍ പറഞ്ഞു. ഷര്‍മിള വെറുമൊരു െ്രെഡവറായി തുടരരുത്. അനേകം ഷര്‍മിളമാരെ സൃഷ്ടിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കനിമൊഴി യാത്ര ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. കനിമൊഴിയോട് ടിക്കറ്റ് എടുക്കാന്‍ ബസ് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. കനിമൊഴിയെ പോലുള്ള നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചതിനാല്‍ ഇനി ബസ് ഡ്രൈവര്‍ ജോലിയില്‍ തുടരുന്നില്ല എന്നായിരുന്നു ഷര്‍മിള വ്യക്തമാക്കിയയത്. പ്രമുഖരായ ആളുകളെ ബസില്‍ യാത്ര ചെയ്യാന്‍ ക്ഷണിച്ച് താന്‍ പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണെന്ന് ബസ് മുതലാളി ആക്ഷേപിച്ചെന്നും ശര്‍മിള പറഞ്ഞിരുന്നു.

രോഗ പ്രതിരോധത്തിനും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ കേരള സിഡിസി യാഥാര്‍ത്ഥ്യമാകുന്നു

രോഗ പ്രതിരോധത്തിനും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ കേരള സിഡിസി യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി-പകര്‍ച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ മാതൃകയില്‍ കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (കെ-സി ഡി സി) യാഥാര്‍ത്ഥ്യമാകുന്നു. ജനറല്‍ ഹോസ്പിറ്ററിന് സമീപം പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിനോടനുബന്ധിച്ചാണ് കെ-സിഡിസി പ്രവര്‍ത്തിക്കുക. കെ-സിഡിസി രൂപീകരണത്തിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി ധാരണാപത്രം കൈമാറി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ഐഐപിച്ച് ഡയറക്ടര്‍ ഡോ. ശ്രീധര്‍ കദം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കെ-സിഡിസി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എസ്.എ. ഹാഫിസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് കെ-സിഡിസിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുതായി രൂപപ്പെടുന്ന പകര്‍ച്ചവ്യാധികളും അതില്‍ നിന്നുമുള്ള ആരോഗ്യ സംരക്ഷണവും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കോവിഡ് മഹാമാരി സമയത്താണ് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മാതൃകയില്‍ സംസ്ഥാനത്ത് ഒരു സ്ഥാപനം ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടത്തത്. 2021ലെ ബഡ്ജറ്റില്‍ ഇതിനുള്ള തുക അനുവദിക്കുകയും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കെ-സിഡിസി യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ സുരക്ഷ, പകര്‍ച്ചവ്യാധി മുന്‍കൂട്ടിയുള്ള നിര്‍ണയം, രോഗത്തിന്റെ ഗതിയറിയുക, പൊതുജനാരോഗ്യ ഡേറ്റ മാനേജ്‌മെന്റ്, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ നയ ശുപാര്‍ശകള്‍, മറ്റ് ഗവേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും ‘വണ്‍ ഹെല്‍ത്ത്’ എന്ന സമീപനം വളര്‍ത്തിയെടുക്കുക, സുസ്ഥിരമായ ഒരു പ്രവര്‍ത്തന മാതൃക വികസിപ്പിക്കുക എന്നിവയാണ് കെ-സിഡിസിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

‘ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവര്‍ത്തിക്കുക’ എന്നതാണ് കെ-സിഡിസിയുടെ പ്രധാന മുദ്രാവാക്യം. സംസ്ഥാനത്തിന്റെ പ്രാദേശിക സാന്നിദ്ധ്യം, വിവരശേഖരണം, ഏകോപനം എന്നിവ ദ്രുതഗതിയിലാക്കുന്നതിന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെ-സിഡിസി സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. മാത്രവുമല്ല, മറ്റ് സംസ്ഥാനങ്ങളുടെയും പകര്‍ച്ചവ്യാധി നിയന്ത്രണം, രോഗപ്രതിരോധം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ ദേശീയ പ്രാധാന്യമുള്ള ഒരു കേന്ദ്രമായി കെ-സിഡിസി മാറുന്നതാണ്.

ആരോഗ്യ മേഖലയുടെ അടിസ്ഥാനപരമായ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ വിവിധ മേഖലകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് ആരോഗ്യ പരിപാലനത്തിന്റെ എല്ലാ മേഖലകളിലും മികച്ച നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഒരു ആശയകേന്ദ്രമായി കെ-സിഡിസി പ്രവര്‍ത്തിക്കുക. കൂടാതെ ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അടിയന്തിര പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായിരിക്കുമിത്.

‘പൈസയേക്കുറിച്ചോർത്ത് വിഷമിക്കേണ്ട, ഏറ്റവും മികച്ച ചികിത്സ നൽകും, ഞാനേറ്റു’; മഹേഷിനെ കാണാനെത്തി ​ഗണേഷ് കുമാർ

‘പൈസയേക്കുറിച്ചോർത്ത് വിഷമിക്കേണ്ട, ഏറ്റവും മികച്ച ചികിത്സ നൽകും, ഞാനേറ്റു’; മഹേഷിനെ കാണാനെത്തി ​ഗണേഷ് കുമാർ

വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ മിമിക്രി ആർട്ടിസ്റ്റ് മഹേഷ് കു‍ഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. മഹേഷിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വീട്ടിലെത്തി മഹേഷിനെ കണ്ടിരിക്കുകയാണ് നടനും എംഎൽഎയുമായ ​ഗണേഷ്കുമാർ. മികച്ച ചികിത്സ തന്നെ മഹേഷിന് ഉറപ്പുവരുത്തുമെന്നും പണത്തിന്റെ കാര്യമോർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും ​ഗണേഷ്കുമാർ പറഞ്ഞു.

ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം. ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികില്‍സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു- ​ഗണേഷ് കുമാർ പറഞ്ഞു. കൃത്യമായ ചികിത്സ കിട്ടിയാൽ മാത്രമേ പഴയ നിലയിലേക്ക് മഹേഷ് എത്തുകയുള്ളൂ. അതിനായി ഡോക്ടറെ നേരിട്ട് വിളിച്ച് സംസാരിക്കാമെന്നും ​ഗണേഷ് പറഞ്ഞു.

മഹേഷിനോട് ചികിത്സയുടെ വിവരങ്ങളും ​ഗണേഷ് ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയെ വിവരം അറിയിക്കാമെന്നും ​ഗണേഷ് പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂരിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കൊല്ലം സുധി മരിച്ചിരുന്നു. വണ്ടിയുടെ പുറകിലെ സീറ്റിലായിരുന്നു മഹേഷ് ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ സീറ്റിൽ പോയി മുഖം ഇടിക്കുകയായിരുന്നു.

താടിയെല്ലിനും പല്ലുകൾക്കും മൂക്കിനുമെല്ലാം ​ഗുരുതരമായി പരുക്കേറ്റിരുന്നു. നിരവധി ശസ്ത്രക്രിയകൾ ചെയ്താണ് ഈ അവസ്ഥയിലെത്തിയതെന്നും ദൈവാനുഗ്രഹത്താൽ ശരീരത്തിന് മറ്റൊന്നും സംഭവിച്ചില്ലെന്നും മഹേഷ് പറയുന്നു. കലാരം​ഗത്തേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് മഹേഷ്. മഹേഷിന്റെ മനോധൈര്യത്തെ ​ഗണേഷ് കുമാർ പ്രശംസിക്കുകയും ചെയ്തു.

വന്ദേഭാരതില്‍ യുവാവിന്റെ പരാക്രമം; റെയില്‍വേയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ, ട്രെയിന്‍ വൈകിയത് 20 മിനിറ്റ്

വന്ദേഭാരതില്‍ യുവാവിന്റെ പരാക്രമം; റെയില്‍വേയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ, ട്രെയിന്‍ വൈകിയത് 20 മിനിറ്റ്

പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന യുവാവ് റെയില്‍വേയ്ക്ക് വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് 2.30നു കാസര്‍കോട് നിന്ന് പുറപ്പെട്ട ട്രെയിനിലെ എക്‌സിക്യൂട്ടീവ് കോച്ച് ഇ വണ്ണില്‍ കാസര്‍കോട് ഉപ്പള സ്വദേശി ശരണാണ് (26) ശുചിമുറിയില്‍ കയറി വാതിലടച്ചത്. ഇന്നലെ വൈകീട്ട് 5.30ന് ഷൊര്‍ണൂരിലെത്തിയ ട്രെയിന്‍ വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ, 20 മിനിറ്റോളം വൈകിയാണ് പുറപ്പെട്ടത്.

ആര്‍പിഎഫും റെയില്‍വേ പൊലീസും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സെന്‍സര്‍ സംവിധാനത്തിലുള്ള പൂട്ടിനു മുകളില്‍ ടീഷര്‍ട്ട് കീറി കെട്ടിവച്ചതോടെ പുറത്തുനിന്ന് തുറക്കാനുള്ള ശ്രമങ്ങളും പാളി. കണ്ണൂരിലും കോഴിക്കോട്ടും ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ 3 സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പരിശ്രമിച്ചിട്ടും പൂട്ടുതുറക്കാനായില്ല.

ഒടുവില്‍ പൂട്ട് പൊളിക്കേണ്ടിവന്നു. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലുകളാണു വന്ദേഭാരതിലെ ശുചിമുറിയിലുള്ളത്. ഇലക്ട്രോണിക് സങ്കേതമുള്‍പ്പെടെ അന്‍പതിനായിരം രൂപയോളം ഇതിനു വില വരുമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാതില്‍ തുറക്കുന്നതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് ഡ്യൂട്ടി അലവന്‍സും അരലക്ഷത്തോളം വരും.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ശുചീകരിക്കുമ്പോള്‍ തന്നെ ഇയാള്‍ ശുചിമുറിയില്‍ കയറിക്കൂടാന്‍ ശ്രമിച്ചിരുന്നു. ജീവനക്കാര്‍ തടഞ്ഞതോടെ പുറത്തിറങ്ങി, പിന്നീട് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ആരും കാണാതെ കയറിയതാണ്. ഇയാള്‍ ലഹരിയ്ക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: തടസ്സഹര്‍ജിയുമായി പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: തടസ്സഹര്‍ജിയുമായി പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍

ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ഡോ. പ്രിയ വര്‍ഗീസ്. നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ഫയല്‍ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രിയ വര്‍ഗീസ് തടസ്സഹര്‍ജി നല്‍കിയത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തിലാണ് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് കഴിഞ്ഞദിവസം ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

പ്രിയ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടായിരുന്നു വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.