by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: നടൻ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സന്ദേശം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ, ഞാന്‍, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാഗസ്സിന്റെ അറുപതാമത് ഷോറൂം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ എതിർവശത്തായി പ്രവർത്തനമാരംഭിയ്ക്കുന്നു. വർക്കല എംഎൽഎ അഡ്വക്കേറ്റ് വി. ജോയ് ഉദ്ഘാടനം നിർവഹിയ്കുന്നു. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ദീപം കൊളുത്തും. സുപ്രസിദ്ധ ചലചിത്രതാരങ്ങളായ ജഗദീഷും ജയരാജ് വാര്യരും മാഗ്നസ് ഇൻസ്റ്റിറ്റ്യൂഷന്റെ ഉദ്ഘാടനം നിർവഹിയ്ക്കും. കേരള സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു ആദ്യ വിൽപ്പന നടത്തും.
ലോഗോ പ്രകാശനം ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ അഡ്വക്കേറ്റ് കുമാരിയും സർവീസ് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗവും നിർവഹിയ്ക്കും.
ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും.
by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി അതിക്രൂര പീഡനത്തിനിരയായ സംഭവത്തിൽ പ്രതി കിരണിനെ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത പീഡനദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പ്രതിയായ കിരൺ യുവതിയ്ക്കൊപ്പം ഗോഡൗണിലെത്തുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തിയും ബലമായിട്ടുമാണ് ഇയാൾ യുവതിയെ ഇവിടെയെത്തിച്ചത്.
യുവതിയെ കൈ കാലുകൾ കെട്ടിയിട്ടായിരുന്നു പീഡനം. ഇന്നലെ രാവിലെ ആറ് മണിയോടെ കെട്ടഴിച്ച് രക്ഷപ്പെട്ട യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. വിവസ്ത്രയായ യുവതി നാട്ടുകാരോട് വസ്ത്രം ചോദിച്ചു. ഇതോടെ നാട്ടുകാർ ഗോഡൗൺ വളഞ്ഞു. പൊലീസിനെ വിവരമറിയിച്ചു. കിരണിന്റെ അച്ഛനാണ് കാർഷികാവശ്യങ്ങൾക്കായി ഗോഡൗൺ പണയത്തിനെടുത്ത് നടത്തുന്നത്.
പതിവായി കിരണാണ് ഇവിടെ വരാറുള്ളത്. കാടുപിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ പറമ്പിലേയ്ക്ക് പെട്ടെന്നാരുടെയും ശ്രദ്ധ പതിയാറില്ല. ഇത് കണക്ക് കൂട്ടി മനപൂർവ്വം യുവതിയെ ഇവിടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യഭാഗങ്ങളിലും കൈയ്ക്കും തലയ്ക്കും മുഖത്തും പരിക്കുണ്ട്. വിശദമായ പരിശോധനക്ക് ശേഷം യുവതിയെ വീട്ടിലേയ്ക്ക് മാറ്റി. ഫോണിലെ പീഡനദൃശ്യങ്ങൾക്കൊപ്പം പ്രതിയുടെയും യുവതിയുടെയും ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലവും പ്രധാന തെളിവുകളാക്കും.
by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജുകൾ വിദേശ സർവകലാശാലകളിലെ
മലയാളികളായ വിദഗ്ധരുമായി കൈകോർക്കുന്നു. ഈ അന്താരാഷ്ട്ര സഹകരണ പഠനപരിപാടി ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടന്നു. ഉദ്ഘാടനം
ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സജി ഗോപിനാഥ് നിർവഹിച്ചു.
അമേരിക്കയിലെ സിംഗ് സ്ഥാനാർഥി സിൻസിനാറ്റി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ഫാക്കൽറ്റി അംഗമായ പ്രൊഫസർ അനു സിബിൾ പ്രഭാഷണം നടത്തി. ഐഎച്ച്ആർഡി ഡയറക്ടർ ഡോക്ടർ വി. അരുൺകുമാർ പരിപാടിയിൽ
പങ്കെടുത്തു.
by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡിഎംകെ എംപി കനിമൊഴിയുടെ ബസ് സന്ദര്‍ശന വിവാദത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച വനിതാ ഡ്രൈവര്‍ ഷര്‍മിളയ്ക്ക് കാര്‍ സമ്മാനമായി നല്‍കി മക്കല്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. കമല്‍ കള്‍ചറല്‍ സെന്ററിന്റെ ഉപഹാരം എന്ന നിലയിലാണ് കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ക്ക് കാര്‍ നല്‍കിയത്.
ഈ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രചോദനമാകുമായിരുന്ന ഷര്‍മിളയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് കമല്‍ പറഞ്ഞു. ഷര്‍മിള വെറുമൊരു െ്രെഡവറായി തുടരരുത്. അനേകം ഷര്‍മിളമാരെ സൃഷ്ടിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കനിമൊഴി യാത്ര ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. കനിമൊഴിയോട് ടിക്കറ്റ് എടുക്കാന്‍ ബസ് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. കനിമൊഴിയെ പോലുള്ള നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചതിനാല്‍ ഇനി ബസ് ഡ്രൈവര്‍ ജോലിയില്‍ തുടരുന്നില്ല എന്നായിരുന്നു ഷര്‍മിള വ്യക്തമാക്കിയയത്. പ്രമുഖരായ ആളുകളെ ബസില്‍ യാത്ര ചെയ്യാന്‍ ക്ഷണിച്ച് താന്‍ പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണെന്ന് ബസ് മുതലാളി ആക്ഷേപിച്ചെന്നും ശര്‍മിള പറഞ്ഞിരുന്നു.
by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി-പകര്‍ച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ മാതൃകയില്‍ കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (കെ-സി ഡി സി) യാഥാര്‍ത്ഥ്യമാകുന്നു. ജനറല്‍ ഹോസ്പിറ്ററിന് സമീപം പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിനോടനുബന്ധിച്ചാണ് കെ-സിഡിസി പ്രവര്‍ത്തിക്കുക. കെ-സിഡിസി രൂപീകരണത്തിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി ധാരണാപത്രം കൈമാറി.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ഐഐപിച്ച് ഡയറക്ടര്‍ ഡോ. ശ്രീധര്‍ കദം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കെ-സിഡിസി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എസ്.എ. ഹാഫിസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് കെ-സിഡിസിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുതായി രൂപപ്പെടുന്ന പകര്‍ച്ചവ്യാധികളും അതില്‍ നിന്നുമുള്ള ആരോഗ്യ സംരക്ഷണവും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കോവിഡ് മഹാമാരി സമയത്താണ് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മാതൃകയില്‍ സംസ്ഥാനത്ത് ഒരു സ്ഥാപനം ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടത്തത്. 2021ലെ ബഡ്ജറ്റില്‍ ഇതിനുള്ള തുക അനുവദിക്കുകയും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കെ-സിഡിസി യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സുരക്ഷ, പകര്‍ച്ചവ്യാധി മുന്‍കൂട്ടിയുള്ള നിര്‍ണയം, രോഗത്തിന്റെ ഗതിയറിയുക, പൊതുജനാരോഗ്യ ഡേറ്റ മാനേജ്‌മെന്റ്, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ നയ ശുപാര്‍ശകള്‍, മറ്റ് ഗവേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും ‘വണ്‍ ഹെല്‍ത്ത്’ എന്ന സമീപനം വളര്‍ത്തിയെടുക്കുക, സുസ്ഥിരമായ ഒരു പ്രവര്‍ത്തന മാതൃക വികസിപ്പിക്കുക എന്നിവയാണ് കെ-സിഡിസിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
‘ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവര്‍ത്തിക്കുക’ എന്നതാണ് കെ-സിഡിസിയുടെ പ്രധാന മുദ്രാവാക്യം. സംസ്ഥാനത്തിന്റെ പ്രാദേശിക സാന്നിദ്ധ്യം, വിവരശേഖരണം, ഏകോപനം എന്നിവ ദ്രുതഗതിയിലാക്കുന്നതിന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെ-സിഡിസി സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. മാത്രവുമല്ല, മറ്റ് സംസ്ഥാനങ്ങളുടെയും പകര്‍ച്ചവ്യാധി നിയന്ത്രണം, രോഗപ്രതിരോധം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ ദേശീയ പ്രാധാന്യമുള്ള ഒരു കേന്ദ്രമായി കെ-സിഡിസി മാറുന്നതാണ്.
ആരോഗ്യ മേഖലയുടെ അടിസ്ഥാനപരമായ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ വിവിധ മേഖലകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് ആരോഗ്യ പരിപാലനത്തിന്റെ എല്ലാ മേഖലകളിലും മികച്ച നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഒരു ആശയകേന്ദ്രമായി കെ-സിഡിസി പ്രവര്‍ത്തിക്കുക. കൂടാതെ ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അടിയന്തിര പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായിരിക്കുമിത്.
Recent Comments