by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജി.വി ആർ എം യു പി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം എ എസ് ശ്രീകണ്ഠൻ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കുട്ടികൾക്ക് വൃക്ഷത്തൈ സമ്മാനിച്ച് കുട്ടിക്കൊരു മരം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ഒപ്പം സ്കൂളിലെ എല്ലാ കുട്ടികൾക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം കുട്ടികളുമായി പങ്കു വയ്ക്കുകയും ചെയ്തു.
തുടർന്ന് റിട്ടയെർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ കെ ശശികുമാരൻ നായർ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംവദിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. ശേഷം സ്കൂൾ വലിച്ചെറിയൽ വിമുക്ത ക്യാമ്പസായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് പരിസ്ഥിതി ദിന ക്വിസ്, ചിത്രം വര, ഡോക്കുമെന്ററി പ്രദർശനം, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ നടന്നു. സ്കൂൾ മാനേജർ നാരായണൻ പി സി, എ കെ ശശികുമാരൻ നായരെ പൊന്നാടയണിച്ച് ആദരിച്ചു. എച്ച് എം ഐ പി ശ്രീജ, എക്കോ ക്ലബ് കോർഡിനേറ്റർ മനോജ് ബി യു, എസ് ആർ ജി കൺവീനർ രഞ്ജുഷ തുടങ്ങിയവർ പരിപാടികർക്ക് നേതൃത്വം നൽകി.
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ സ്റ്റുഡന്റ് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഫോർത്ത് വേവ് ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന പ്രോജക്റ്റ് ” വേണ്ട” എന്ന പരിപാടി നടത്തി. ലഹരി പദാർത്ഥ ദുരുപയോ മുക്ത അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം.
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന ആരോപണം പൊലീസിനോട് നിഷേധിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. ഒളിവിൽ പോയത് കുറ്റം ചെയ്തതു കൊണ്ടല്ലെന്ന് വിദ്യ പറയുന്നു. അഭിഭാഷകൻ്റെ നിർദേശപ്രകാരമാണ് ഒളിവിൽ പോയത് ഹൈക്കോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കും വരെ മാറി നിൽക്കാനായിരുന്നു തീരുമാനം.
ഇന്നലെ വൈകിട്ടാണ് മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നും വിദ്യയെ കസ്റ്റഡിയിലെടുത്തത്. മേപ്പയൂരിലെ വിദ്യയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് വിദ്യയെ സംബന്ധിച്ച വിവരം ലഭിച്ചത്. വിവരം ചോരാതിരിക്കാൻ സുഹൃത്തിൻ്റേയും ബന്ധുക്കളുടേതടക്കം ഫോൺ പിടിച്ചെടുത്തു. തുടർന്ന് 8 കിലോമീറ്റർ മാറിയുള്ള സ്ഥലത്തു നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
ഗൂഢാലോചനയ്ക്ക് പിന്നിൽ അട്ടപ്പാടി കോളേജ് പ്രിൻസിപ്പലെന്ന് വിദ്യ ആരോപിക്കുന്നു. ബയോഡാറ്റ എഴുതിയത് താൻ തന്നെയെന്ന് മൊഴി നൽകുന്ന വിദ്യ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല എന്നും പറയുന്നു. പരസ്പരവൈരുധ്യമുള്ള മൊഴികളാണ് വിദ്യ നൽകുന്നത്. ബയോഡാറ്റയിലെ കയ്യക്ഷരവും ഒപ്പും തൻ്റേതു തന്നെയാണെന്ന് വിദ്യ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വ്യാജ സർട്ടിഫിക്കറ്റ് കണ്ടിട്ടേയില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയെന്ന് വിദ്യയുടെ മൊഴിയിലെ പ്രധാന ആരോപണം. വ്യാജ സർട്ടിഫിക്കറ്റ് എവിടെയും നൽകിയിട്ടില്ല. മനപൂർവം കേസിൽ കുടുക്കി. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും ഇവർ ആവർത്തിക്കുന്നു.
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പെരുമാതുറ മുതലപ്പൊഴിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശി 19 കാരൻ തൗഫീക്ക് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9:30 മണിയോടെയാണ് മുതലപ്പൊഴി കായലിൽ മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. കഠിനംകുളം പോലീസ് സ്ഥലത്തെത്തി മൃതദ്ദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. വിതുരയിൽ സ്ഥിരതാമസകാരനായ യുവാവ് പെരുമാതുറയിലെ ബന്ധുവീട്ടിൽ കഴിഞ്ഞ ദിവസമാണ് എത്തിയത്. യുവാവ് മാനസിക പ്രശ്നമുള്ളയാളാണ് എന്നാണ് ബന്ധുക്കൾ നൽകിയ വിവരം.
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച പരിഗണിക്കും.
വിദ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിച്ചത്. വിദ്യയുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ഭീകരവാദികളെ കൈകാര്യം ചെയ്യുന്നതു പോലെയാണ് വിദ്യയെ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും ഒരു ദിവസത്തെ കസ്റ്റഡി മാത്രമേ അനുവദിക്കാവൂ എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യാജ രേഖ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യയില്‍നിന്നു ലഭ്യമാക്കേണ്ടതുണ്ടെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു.
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വഞ്ചിയൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ ഉപദേവതമാരുടെ മൂന്ന് ശ്രീ കോവിലുകൾ കുത്തിത്തുറന്നു. അതിലുണ്ടായിരുന്ന കാണിക്ക വഞ്ചികൾ പുറത്തെടുത്തു. ഉണ്ടായിരുന്ന നാല് കാണിക്ക വഞ്ചികളിൽ മൂന്നെണ്ണവും പൊട്ടിച്ച് പണം അപഹരിച്ചു. ക്ഷേത്രമുറ്റത്ത് തന്നെ കാണിക്ക വഞ്ചികൾ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണ് പാൽക്കുളങ്ങര ഭഗവതി ക്ഷേത്രം. മതിയായ ജീവനക്കാരെ നൽകാത്തത് ഉൾപ്പെടെയുള്ള അവഗണനയാണ് മോഷ്ടാക്കൾക്ക് അവസരം ഒരുക്കിയത് ആരോപണം. വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ക്ഷേത്രമുറ്റത്ത് സിസിടിവി ഇല്ലാത്തതിനാൽ സമീപ വീടുകളിലെ സിസിടിവി പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
Recent Comments