യുവാവ് എലിപ്പനി ബാധിച്ച് മരണപെട്ടു

യുവാവ് എലിപ്പനി ബാധിച്ച് മരണപെട്ടു

കിളിമാനൂർ: കാരേറ്റ് പേടികുളം പി എസ് മന്ദിരത്തിൽ പ്രദീപ്(39) എലിപ്പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപതിയിൽ ചികിയിലായിരുന്നു യുവാവ്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

അച്ഛൻ: പ്രകാശ്
അമ്മ: സുധ

ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റു ബാങ്കുകളിലെ ഇടപാടുകള്‍ കൂടി ട്രാക്ക് ചെയ്യാം; ‘ആക്സിസ് വൺ വ്യൂ’, രാജ്യത്ത് ആദ്യം

ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റു ബാങ്കുകളിലെ ഇടപാടുകള്‍ കൂടി ട്രാക്ക് ചെയ്യാം; ‘ആക്സിസ് വൺ വ്യൂ’, രാജ്യത്ത് ആദ്യം

ഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് , അവരുടെ പേരില്‍ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകളും ഇനി ട്രാക്ക് ചെയ്യാം. ആര്‍ബിഐയുടെ അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂട് പ്രയോജനപ്പെടുത്താന്‍ ആക്‌സിസ് ബാങ്ക് തീരുമാനിച്ചതോടെയാണ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കുക. ഓപ്പണ്‍ ബാങ്കിങ് എന്നതിലേക്കുള്ള ആദ്യ പടിയാണ് അക്കൗണ്ട് അഗ്രിഗേറ്റര്‍.

ആക്‌സിസ് ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക്, അവരുടെ പേരില്‍ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്നതാണ് സംവിധാനം. അതായത് മറ്റു ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ ചെലവഴിക്കലുകളും ബാലന്‍സും ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് കൊണ്ടുതന്നെ അറിയാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂടില്‍ ഉള്‍പ്പെടുന്ന ബാങ്കുകളുടെ അക്കൗണ്ടുകള്‍ മാത്രമേ ഇത്തരത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കൂ.

നിലവില്‍ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിച്ച്, അതത് ബാങ്കിന്റെ ഇടപാടുകള്‍ മാത്രമേ പരിശോധിക്കാന്‍ സാധിക്കൂ. എന്നാല്‍ ആര്‍ബിഐയുടെ അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂട് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതോടെ, ഉപഭോക്താക്കള്‍ക്ക് ആക്‌സിസ് ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളില്‍ അവരുടെ പേരിലുള്ള അക്കൗണ്ടിലെ ഇടപാടുകള്‍ കൂടി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ആക്‌സിസ് ബാങ്ക് പറയുന്നു. മറ്റു ബാങ്കുകളുടെ അക്കൗണ്ട് ബാലന്‍സ് അറിയാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ആക്സിസ് വൺ വ്യൂ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. രാജ്യത്ത് സ്വകാര്യബാങ്കിങ് മേഖലയില്‍ ഈ സേവനം പ്രയോജനപ്പെടുത്തിയ ആദ്യ ബാങ്ക് ആക്‌സിസ് ബാങ്ക് ആണെന്ന് ഡിജിറ്റല്‍ ബിസിനസ് മേധാവി സമീര്‍ ഷെട്ടി പറഞ്ഞു. ഇതോടെ ആക്‌സിസ് ഇതര ബാങ്കിങ് അക്കൗണ്ടുകളെ ആക്‌സിസ് മൊബൈല്‍ ആപ്പുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതുവഴി മറ്റു ബാങ്ക് അക്കൗണ്ടുകളില്‍ നടന്ന ഇടപാടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇ-മെയില്‍ ചെയ്യാന്‍ സാധിക്കുമെന്നും ആക്‌സിസ് ബാങ്ക് അറിയിച്ചു.

‘മാരകമായ രോഗങ്ങളും മുറിവുകളുമുള്ള തെരുവുനായകളെ ദയവധത്തിന് ഇരയാക്കും’; മന്ത്രി എംബി രാജേഷ്

‘മാരകമായ രോഗങ്ങളും മുറിവുകളുമുള്ള തെരുവുനായകളെ ദയവധത്തിന് ഇരയാക്കും’; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: മാരകമായി മുറിവേറ്റതും, അസുഖമുള്ളതുമായ നായകളെ കൊല്ലാമെന്ന് മന്ത്രി എം ബി രാജേഷ്. ദയാവധത്തിന് അനുവാദം ഉണ്ടെന്നും ഇത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അപകടകാരികളായ നായകളെ കുറിച്ച് റവന്യൂ മേധാവികളെ അറിയിക്കാം. മന്ത്രിതലയോഗത്തിലാണ് തീരുമാനം.

നിലവിലെ കേന്ദ്രനിയമവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നുമെന്ന് മന്ത്രി പറഞ്ഞു. അപ്രായോഗികമായ, വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കോവിന്‍ പോര്‍ട്ടല്‍ വിവരച്ചോര്‍ച്ച; ബിഹാര്‍ സ്വദേശി പിടിയില്‍

കോവിന്‍ പോര്‍ട്ടല്‍ വിവരച്ചോര്‍ച്ച; ബിഹാര്‍ സ്വദേശി പിടിയില്‍

ഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണത്തില്‍ ബിഹാര്‍ സ്വദേശി പിടിയില്‍. ടെലിഗ്രാം ബോട്ടില്‍ കോവിന്‍ പോര്‍ട്ടലിലെ സ്വകാര്യവിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത് ഇയാളെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയിട്ടിട്ടുണ്ട്.

പിടിയിലായ ബിഹാര്‍ സ്വദേശിയുടെ അമ്മ ആരോഗ്യപ്രവര്‍ത്തകയാണ്. കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തികള്‍ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയിരുന്നു.

ഇത്തരം സ്വകാര്യ വിവരങ്ങള്‍ ടെലിഗ്രാം വഴി ചോര്‍ന്നതായി സൗത്ത് ഏഷ്യ ഇന്‍ഡക്‌സാണ് കണ്ടെത്തിയത്. എന്നാല്‍ ഈ അക്കൗണ്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും സൗത്ത് ഏഷ്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ ചോര്‍ന്നിട്ടില്ലെന്നും വിവരങ്ങള്‍ സുരക്ഷിതമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

പകർച്ചവ്യാധി വ്യാപനം; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം

പകർച്ചവ്യാധി വ്യാപനം; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച് വിവരം ലഭിക്കാൻ കൃത്യമായ ഒരു മാർഗവുമില്ല. ഇന്നലെ കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാർത്ഥിക്ക് പ്രായം 13 മാത്രം.

3 ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളിൽ 3 പേരും യുവാക്കളാണ്. 18 വയസ്സുള്ള ഐടിഐ വിദ്യാർത്ഥി, 33വയസ്സുള്ള യുവാവ്, 32 വയസ്സുള്ള യുവതി. സാധാരണ പകർച്ച വ്യാധികളിൽ പ്രായമാവരും മറ്റ് രോഗമുള്ളവർക്ക് മരണസാധ്യത കൂടുതലെന്നിരിക്കെ യുവാക്കളുടെ മരണം ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡെങ്കിപ്പനി മരണമുൾപ്പടെ ഇതുവരെ വകുപ്പ് സ്ഥിരീകരിച്ച് പട്ടികയിൽ പെടുത്തിയിട്ടില്ല.

സംസ്ഥാനതലത്തിൽ നൽകുന്ന കണക്കിൽ മരിച്ചവരുടേ പേരോ പ്രായമോ മറ്റൊരു വിവരവുമില്ല. ചുരുക്കത്തിൽ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളിൽ ഓരോന്നിലും ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണമെന്താണെന്നത് കൃത്യമായ വിവരം അനിവാര്യമായ പകർച്ചവ്യാധിക്കാലത്തും അജ്ഞാതം.

വായന പക്ഷാചരണത്തിൽ ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ച് വിദ്യാർത്ഥികൾ

വായന പക്ഷാചരണത്തിൽ ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ച് വിദ്യാർത്ഥികൾ

കീഴാറ്റിങ്ങൽ: വായന പക്ഷാചരണത്തിന്റെ ഭാഗമായി കീഴാറ്റിങ്ങൽ വൈ. എൽ. എം യുപിഎസിലെ കുട്ടികൾ. തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ചു. കൊട്ടാരത്തിന്റെ ചരിത്രം കുട്ടികൾ മനസ്സിലാക്കുകയും തിരുവാറാട്ടുകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾ, കൊല്ലമ്പുഴ സ്ഥലനാമ ചരിത്രം എന്നിവ കുട്ടികൾ മനസ്സിലാക്കി.

വിദ്യാലയത്തിൽ നിന്ന് ഗ്രന്ഥാലയത്തിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ ഫ്രണ്ട്സ് ലൈബ്രറിയും കുട്ടികൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, അധ്യാപകരായ സജിത്ത് റാണി, രമ്യ, ശാരിക എന്നിവരും പരിപാടിയിൽ പങ്കെടുത്തു.