by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയില്‍ പുതിയതായി പ്ലംബിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള യോഗ്യതാനിര്‍ണയ പരീക്ഷ 2023 സെപ്റ്റംബറില്‍ നടത്തും. സിലബസും നിര്‍ദേശങ്ങളും അടങ്ങുന്ന അപേക്ഷ വാട്ടർ അതോറിറ്റി വെബ്സൈറ്റില്‍ (www.kwa.kerala.gov.in) 2023 ജൂണ്‍ 26 മുതല്‍ ലഭ്യമാകും. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ഓൺലൈൻ ആയി സമർപ്പിക്കണം. അവസാന തീയതി: 2023 ജൂലൈ 16
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
കേരള വാട്ടർ അതോറിറ്റി
by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: ചെന്നൈയില്‍ ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം. ബാസിന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ നിര്‍ത്തിയിട്ടു. അതിനിടെ ട്രെയിനിന് തീപിടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. തീപിടിച്ചതിനെ തുടര്‍ന്ന് പുക ഉയരുന്നതാണ് വിഡിയോയിലുള്ളത്. ട്രെയിനിലെ യാത്രക്കാര്‍ പരിഭ്രാന്തിയില്‍ ഇറങ്ങി ഓടുന്നതും വിഡിയോയിലുണ്ട്. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ വീണ്ടും സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി.
by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എബിവിപി സംസ്ഥാന സെക്രട്ടറി എന്‍ സി ടി ശ്രീഹരി അടക്കമുള്ളവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് എബിവിപി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൊതുമുതൽ നശിപ്പിച്ച കേസിൽ പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ൽ വടകര തപാൽ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് കേസ്.
പിഡിപി പി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണിത്. തപാൽ വകുപ്പാണ് പരാതിക്കാർ.3,80,000 രൂപയാണ് പിഴയിനത്തിൽ അടച്ചത്. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കൾ ചേർന്ന് നഷ്ടപരിഹാരം അടച്ചത്. പലിശ അടക്കമുള്ള തുകയാണിത്.
by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുൻ എം എൽ എ യും സിപിഐ എം നേതാവുമായ അഡ്വ. ബി സത്യന്റെ മകൻ എസ് ബോബി വിട്ടുപിരിഞ്ഞിട്ട് ഇന്ന് ആറുവർഷം തികയുകയാണ്. അദ്ദേഹം കൂടി മുൻകൈ എടുത്ത് ആരംഭിച്ച പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള തട്ടത്തുമല ബഡ്‌സ് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു
എസ് ബോബി മെമ്മോറിയൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ എന്ന പേര് നാമകരണം ചെയ്തു. അതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ നിർവഹിച്ചു. എം എൽ എ ആയിരുന്ന സന്ദർഭത്തിൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം എഴുപത് ലക്ഷം രൂപ ചിലവഴിച്ചാണ് ഈ സ്കൂൾ നിർമിച്ചത്. അതിനുശേഷമാണ് പഞ്ചായത്ത് ഭരണസമിതി ഇതിനു ബോബിയുടെ പേര് നാമകാരണം ചെയ്തത് രക്ഷിതാക്കളും അൻപതു കുട്ടികളും അടക്കം അധ്യാപകരും ചേർന്ന് വളരെ മാതൃകപരമായി ചേർന്ന് നടത്തുന്ന സ്ഥാപനമാണിത്.

ഇത് ഭാവിയിൽ ഇങ്ങനെ മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി വളർന്നുവരുന്ന ഒരു സ്ഥാപനം ആയി മാറ്റിയെടുക്കാൻ എല്ലാവരുടെയും സഹായസഹകരണം അഭ്യർത്ഥിക്കുന്നു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സിബി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. എൽ. അജീഷ്, മെമ്പർമാരായ ഗിരിജ, സലിൽ, അജ്മൽ, ദീപ, സി. ഡി. എസ് വൈസ് ചെയർപേഴ്സൺ പ്രവിത. പി, സ്കൂൾ ടീച്ചർമാർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു
by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ ഊമൻപള്ളിക്കര ശ്രീവിലാസത്തിൽ ജി.രാജു(റിട്ട. എയർ ഫോഴ്സ്) (71) അന്തരിച്ചു.
ഭാര്യ: ലാലി.ആർ.എസ്.
മക്കൾ: ശ്രീ വിശാഖ്, ശ്രീവിനോദ്
Recent Comments