യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

കൊച്ചി: സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. യു ട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കില്ല എന്നാണ് കണ്ടെൽ.

മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ തോട്ടിയുമായി പോയി, എഐ ക്യാമറയില്‍ കുടുങ്ങി കെഎസ്ഇബി ജീപ്പ്

മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ തോട്ടിയുമായി പോയി, എഐ ക്യാമറയില്‍ കുടുങ്ങി കെഎസ്ഇബി ജീപ്പ്

കല്‍പ്പറ്റ: കാലവര്‍ഷത്തെ തുടര്‍ന്ന് ഒടിഞ്ഞുവീണ മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ജീപ്പിന് മുകളില്‍ തോട്ടിയുമായി പോയ കെഎസ്ഇബിക്കും പിഴയിട്ട് എഎഐ ക്യാമറ. അമ്പലവയല്‍ കെഎസ്ഇബിയിലെ ജീപ്പിനാണ് മോട്ടോര്‍ വാഹനവകുപ്പ് 20,500 രൂപ പിഴ ചുമത്തിയത്.

വൈദ്യുതി ലൈനിനോടു ചേര്‍ന്നു പോകുന്ന അപകടസാധ്യതയുള്ള മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന തോട്ടിയുള്‍പ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയില്‍ കുടുങ്ങിയത്. വാഹനത്തിനു മുകളില്‍ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 500 രൂപയുമാണ് പിഴ ചുമത്തിയത്.

കെഎസ്ഇബിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒാടുന്ന വാഹനത്തിനാണ് പിഴ. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുമായി കെഎസ്ഇബി ജീവനക്കാര്‍ സംസാരിച്ച്, സാധനങ്ങള്‍ കൊണ്ടു പോയതിനുള്ള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1932 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് വില 43760 രൂപയായിരുന്നു ഇന്നലെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 43600ലേക്കെത്തി. കുറച്ച് ദിവസങ്ങളായി 44000ത്തിന് മുകളില്‍ തുടര്‍ന്നിരുന്ന സ്വര്‍ണ വിലയാണ് മൂന്ന് ദിവസം കൊണ്ട് 480 രൂപ കുറഞ്ഞത്. ഇതോടെ ഈ മാസത്തെ സ്വര്‍ണവിലയില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5450ലേക്കെത്തി.

ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് പൂയപ്പള്ളി പോലീസിന്റെ പിടിയിൽ

ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് പൂയപ്പള്ളി പോലീസിന്റെ പിടിയിൽ

ഓയൂർ: മദ്യലഹരിയിൽ ഭാര്യയെ നിരന്തരം ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുന്ന ഭർത്താവിനെ പൂയപള്ളി പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തു. കെ.എസ് ആർടിസിബസ് ഡ്രൈവർ വെളിനല്ലൂർ റോഡുവിളകട്ടേനിൽ പുത്തൻവീട്ടിൽ 42 വയസുള്ള നിസാറാണ് പിടിയിലായത്.

സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഉപദ്രവം സഹിക്കാനാകാത്തത്കാരണം ഭാര്യ രണ്ട് കുട്ടികളുമായി മറ്റൊരു വീട് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു. എന്നാൽ വാടക വീട്ടിലെത്തിയും നിസാർ ഭാര്യയെ മർദ്ദിക്കുമായിരുന്നു. പീഡനം സഹിക്കാനാകാതെ ഭാര്യ കോടതിയെ സമീപിച്ച് പ്രൊട്ടക്ഷ ൻ ഓഡർ സമ്പാദിച്ചിരുന്നു. കോടതി നിർദ്ദേശങ്ങൾക്ക് പുല്ലുവിലകൽപ്പിച്ച് ഭാര്യയെ ഉപദ്രവിക്കുന്നത് തുടരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൂയപ്പള്ളി എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുന്നു.

ഭവാനി അമ്മ (97) നിര്യാതയായി

ഭവാനി അമ്മ (97) നിര്യാതയായി

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് മൂഴിക്കവിളാകത്തു വീട്ടിൽ (തിരുവാതിര) പരേതനായ ശങ്കരൻ നായരുടെ ഭാര്യ ഭവാനി അമ്മ (97) നിര്യാതയായി.

മകൻ: രാജേന്ദ്രൻ നായർ.
മരുമകൾ: സരസ്വതി അമ്മ. വിജയൻ പാലാഴിയുടെ പിതൃ സഹോദരിയാണ്.

മൃതദേഹത്തിൽ ഉണ്ടായിരുന്നത് മറ്റാരുടെയോ വസ്ത്രം; 11കാരിയുടെ മരണത്തിൽ ദുരൂഹത

മൃതദേഹത്തിൽ ഉണ്ടായിരുന്നത് മറ്റാരുടെയോ വസ്ത്രം; 11കാരിയുടെ മരണത്തിൽ ദുരൂഹത

കൊച്ചി: വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 11കാരിയുടെ മരണം ദുരൂഹതയെന്ന് കുടുംബം. ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മേയ് 29ന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളും മൂത്ത സഹോദരിയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.

ഉച്ചയ്ക്ക് അമ്മ കുട്ടിയ്ക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന സാധനങ്ങൾക്ക് ഇളക്കം തട്ടിയിരുന്നില്ല. കുട്ടി സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വസ്ത്രങ്ങളാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.

ആത്മഹത്യാക്കുറിപ്പ് എന്ന രീതിയിൽ ഉള്ള ഒരു കത്ത് മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. എന്നാൽ അതിലുണ്ടായിരുന്ന കയ്യക്ഷരം മകളുടേതല്ലെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു. ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ രേഖപ്പെടുത്തിയില്ലെന്നും കാര്യമായി തുടർ അന്വേഷണം ഉണ്ടായില്ലെന്നുമാണ് ആരോപണം. കൂടാതെ കുട്ടിയുടെ മരണത്തിനു ശേഷം അടുത്ത ബന്ധുവിന്റെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ ഉണ്ട്.