ചികിത്സയ്‌ക്കിടെ യുവതിയ്ക്കുനേരെ ലൈംഗീകാതിക്രമം; വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ

ചികിത്സയ്‌ക്കിടെ യുവതിയ്ക്കുനേരെ ലൈംഗീകാതിക്രമം; വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ

മുംബൈ: ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ യുവതിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ ഷൊയബ്, ഇർഫാൻ സയിദ് എന്നിവരാണ് അറസ്റ്റിലായത്.

പരിശോധനയുടെ ഭാഗമായി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിന് തുടർന്ന് ഇവരുടെ ഭർത്താവിന് സംശയം തോന്നി. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് യുവതിക്ക് നേരെയുണ്ടായ അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ പ്രകോപിതനായ യുവാവ് ആശുപത്രിയിൽ ബഹളം വെയ്‌ക്കുയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

യുവതിക്കുനേരെ അതിക്രമം കാണിച്ചതിന് പിന്നാലെ യുവതിയുടെ ഭർത്താവാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ആശുപത്രി ഉടമയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. അന്വേഷണത്തിൽ വ്യാജ ഡോക്ടറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും വ്യക്തമായി. ആശുപത്രി ഉടമ ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉദ്യോഗഗസ്ഥർ വ്യക്തമാക്കി.

മൂന്നാറിൽ വീണ്ടും പടയപ്പ; മൂന്ന് കടകൾ തകർത്തു

മൂന്നാറിൽ വീണ്ടും പടയപ്പ; മൂന്ന് കടകൾ തകർത്തു

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി. എക്കോ പോയിന്റിന് സമീപത്തുള്ള മൂന്ന് കടകൾ തകർത്തു. പടയപ്പ തമ്പടിച്ചതോടെ മൂന്നാർ -മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പടയപ്പ സ്ഥിരമായി മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ട്. അടുത്തിടെ റോഡിൽ യാദൃശ്ചികമായി ഇറങ്ങിയ പടയപ്പയോട് തന്റെ വാഹനം നശിപ്പിക്കരുതെന്ന് അപേക്ഷിക്കുന്ന ട്രാക്ടർ ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഗൂഡാർ വിള എസ്റ്റേറ്റിലൂടെ കൊളുന്ത് കയറ്റി വന്ന ട്രാക്ടറാണ് പടയപ്പ തടഞ്ഞത്. എന്നാൽ ചാക്കുകൾ നളിപ്പിക്കാനോ വാഹനം തകർക്കാനോ പടയപ്പ ശ്രമിച്ചിരുന്നില്ല.
ഒരു മണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് കാട്ടിലേക്ക് മടങ്ങി. ഭക്ഷണം തേടി പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്.

ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ

ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ

ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ. ദേശീയ അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യൻഷിപ്പ് യോഗ്യത ദൂരം പിന്നിട്ടത്. യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടാൻ മുരളി ശ്രീശങ്കറിന് കഴിഞ്ഞു. ഇതിനൊപ്പം ഏഷ്യൻ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കർ ഉറപ്പിച്ചു.

ഈ വർഷമാദ്യം ജെസ്വിൻ ആൽഡ്രിൻ നേടിയ ദേശീയ റെക്കോർഡിന് ഒരു സെന്റീമീറ്റർ മാത്രം കുറവായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. 8.42 മീറ്ററാണ് നിലവിലെ ദേശീയ റെക്കോർഡ്. സീസണിൽ മികച്ച നേട്ടങ്ങളുമായാണ് മുരളി ശ്രീശങ്കർ മുന്നേറുന്നത്. ദിവസങ്ങൾക്ക് മുൻപാണ് താരം പാരിസ് ഡയമണ്ട് ലീഗിൽ ഇതേ ഇനത്തിൽ വെങ്കലം നേടി ഇന്ത്യൻ അത്‌ലറ്റിക്‌സിൽ പുതിയ ചരിത്രം എഴുതിയത്.

200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം

200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം

തിരുവനന്തപുരം: വർക്കലയിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മീനുകൾ നശിപ്പിച്ചു. ഇന്നലെ വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്. 200 കിലോയോളം വരുന്ന പഴകിയ ചൂര മീൻ ഉദ്യോഗസ്ഥർ കണ്ടെത്തി. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിൽ നടത്തിയ പരിശോധനയിലാണ് മീൻ പഴകിയതാണെന്ന് കണ്ടെത്തിയത്.

മത്സ്യബന്ധന വിലക്ക് നിലനിൽക്കുന്നതിനാൽ തന്നെ ജില്ലയിൽ ഉടനീളം ചന്തകളിൽ വലിയ പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്നത്. പല മാർക്കറ്റിലും ഫ്രോസൺ മത്സ്യം കണക്കില്ലാതെ വിൽക്കുന്നു എന്ന വിവരം നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പുന്നമൂട് മാർക്കറ്റിൽ എത്തി പരിശോധന നടത്തിയത്

പനിയ്ക്ക് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവം; ആശുപത്രിക്കെതിരെ പരാതി

പനിയ്ക്ക് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവം; ആശുപത്രിക്കെതിരെ പരാതി

കോട്ടയം: പനിയെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ് എബി എന്ന കുഞ്ഞിന്‍റെ മരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്‍കിയ ശേഷം കുഞ്ഞിന്‍റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് വഴിവച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

മെയ് 11 നാണ് മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും ജോന്‍സിയുടെയും മകന്‍ എട്ടു മാസം പ്രായമുളള ജോഷിനെ പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടും പൂര്‍ണമായി രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് മാസം 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇന്‍ഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇന്‍ജക്ഷന്‍ കുത്തിവച്ചു.

ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന കുഞ്ഞിന്‍റെ അമ്മയുടെ മാതാപിതാക്കള്‍ ബഹളം വച്ചപ്പോള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടര്‍മാരും നഴ്സുമാരും കുഞ്ഞിന്‍റെ ആരോഗ്യനില മോശമായെന്നറിഞ്ഞതെന്നും കുടുംബം പറയുന്നു.

എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

കൊച്ചി : എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം സ്വദേശി ജിസൻ ജേക്കബാണ് പിടിയിലായത്. ദോഹയിൽ നിന്ന് കൊച്ചിയിലേയ്‌ക്ക് വന്ന വിമാനത്തിലാണ് സംഭവം. വിമാനം കൊച്ചി റൺവേയിലേക്കിറങ്ങുന്ന സമയത്ത് ഇയാൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് പൈലറ്റിന്റെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.