by Midhun HP News | Jun 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാഞ്ഞിരപള്ളി അമൽജ്യോതി കോളേജിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ എച്ച് ആർ ഡി കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാർച്ച് കോളേജിനു മുന്നിൽ അവസാനിച്ചു. തുടർന്നു ചേർന്ന ധർണ്ണ എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്കൽ,വിജിത്, സോനു എന്നിവർ പങ്കെടുത്തു.
by Midhun HP News | Jun 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്റ്റാച്ച്യുവിലെ എം.ഇ.എസ് ഹാളിൽ സംഘിപ്പിച്ച ജില്ലാ എക്സ്പേർട്ട് മീറ്റിന് ഉജ്ജ്വല തുടക്കം. ജില്ലാ വൈസ് പ്രസിഡൻ്റ് സൽമാനുൽ ഫാരിസിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഷബീർ കണ്ണൂർ മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നസീം അഴീക്കോട് സ്വാഗതം പറഞ്ഞു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷഹീർ വലിയവിള, വിസ്‌ഡം സ്റ്റുഡൻ്റസ് ജില്ലാ പ്രസിഡൻ്റ് അർഷദ് പട്ടം എന്നിവർ പങ്കെടുത്തു.
by Midhun HP News | Jun 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കി: പ്രശസത നടന്‍ പൂജപ്പുര രവി(86) അന്തരിച്ചു. മറയൂരില്‍ മകളുടെ വീട്ടില്‍ വച്ച് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ കാലമായി വിശ്രമജീവിതത്തിലായിരുന്നു. ഹാസ്യ-സ്വാഭാവ വേഷങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടനായിരുന്നു.
രവീന്ദ്രന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. തിരുവനന്തപുരത്തെ കലാനിലയം നാടക സമിതിയിലെ പ്രമുഖ നടനായിരുന്നു.
ഡിസംബറിലാണ് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ നിന്ന് ഇടുക്കി മറയൂരിലെ വീട്ടിലേക്ക് പോയത്. മകന്‍ ഹരികുമാര്‍ അയര്‍ലണ്ടിലേക്ക് പോയപ്പോഴാണ് അദ്ദേഹം പൂജപ്പുര വിട്ടത്. 1979ല്‍ പുറത്തിറങ്ങിയ സായൂജ്യം ആണ് ആദ്യ ചിത്രം. നാടക രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. നിരവവധി സീരിയലുകളിലും അഭിനയിച്ചു. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, കുയിലിനെ തേടി, നായാട്ട്, കളിച്ചുണ്ടന്‍ മാമ്പഴം, കണ്ണെഴുതി പൊട്ടും തൊട്ട് , ഹരികൃഷ്ണന്‍സ്, ഗപ്പി തുടങ്ങി അറുനൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
തങ്കമ്മയാണ് ഭാര്യ, മകള്‍ ലക്ഷ്മി.

by Midhun HP News | Jun 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊൻമുടിയിൽ ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ 500 മിറ്റർ താഴ്ചയിലേക്ക് മറിഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാർ അറിയിച്ചു. ഒരാളെ മുകളിലേക്ക് എത്തിച്ചു. മറ്റ് മൂന്ന് പേരെ കൊക്കയിൽ നിന്നും മുകളിലേക്ക് എത്തിക്കാനുളള ശ്രമം തുടരുകയാണ്. നാല് പേർക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.
by Midhun HP News | Jun 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ഡല്‍ഹി ആര്‍കെ പുരത്തുണ്ടായ വെടിവെയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആര്‍കെ പുരത്തെ അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലർച്ചെ വെടിവെപ്പുണ്ടായത്.
പിങ്കി (30), ജ്യോതി (29) എന്നീ യുവതികളാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരനെത്തേടിയാണ് അക്രമിസംഘം എത്തിയതെന്നാണ് പ്രാഥമിക വിവരം. അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നതായി സൗത്ത് വെസ്റ്റ് ഡല്‍ഹി ഡിസിപി മനോജ് അറിയിച്ചു.
by Midhun HP News | Jun 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിഴിവിലം സ്വദേശികളായ ആക്കോട്ടു വിളവീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത്, പ്രതിഭ ജംഗ്ഷനിൽ മേലെ തുണ്ടുവിള വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അനീഷ്, എസ് എൻ ജംഗ്ഷന് സമീപം പുത്തൻ വിള വീട്ടിൽ മാരി എന്ന് വിളിക്കുന്ന വിനോദ് എന്നിവരാണ് അറസ്റ്റിൽ ആയത്. ചിറയിൻകീഴ് കുറക്കട സ്വദേശി ഓമന (65), ഇവരുടെ ബന്ധുവായ ദീപു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്…
കഴിഞ്ഞ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചിറയിൻകീഴ് കുറക്കടയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ എത്തിയ പ്രതികൾ കഴിക്കാൻ പൊറോട്ട ആവശ്യപ്പെട്ടു. ആ സമയം കടയിൽ കഴിക്കാൻ ഇരുന്നവർക്ക് നൽകിയത് കൊണ്ടും ആവശ്യത്തിന് പൊറോട്ട സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ഉടൻ തയ്യാർ ചെയ്ത് തരാമെന്ന് പറഞ്ഞെങ്കിലും പ്രതികൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. പ്രകോപിതരായ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ 65 വയസ്സുള്ള ഓമനയുടെ ദേഹത്തേക്ക് ഒഴിച്ചു. ഇത് കണ്ടുനിന്ന ഓമനയുടെ ബന്ധുവായ ദീപു പ്രതികളെ തള്ളി മാറ്റുകയും കൂടുതൽ പ്രശ്നങ്ങൾ
ഉണ്ടാകാതിരിക്കുവാൻ കടയ്ക്കുള്ളിലേക്ക് തള്ളിമാറ്റി ഷട്ടർ ഇട്ടു.
തുടർന്ന് ഗുരുതരമായി പുള്ളലേറ്റ ഓമനയെ ഉടൻതന്നെ ആംബുലൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചു.മറ്റു ചില അസുഖങ്ങളും ഉള്ള ഓമനയുടെ മരുന്നുകൾ എടുക്കാനായി ദീപു മെഡിക്കൽ കോളേജിൽ നിന്നും തിരികെ കുറക്കടയിലുള്ള കടയിൽ എത്തി. ഈ സമയം വീണ്ടും ഒരു ഓട്ടോറിക്ഷയിൽ അവിടെ എത്തിയ പ്രതികൾ ദീപുവിനെ മാരകമായി
മർദ്ദിക്കുകയും ദീപുവിന്റെ ഇരുചക്രവാഹനവും കടയും അടിച്ചു നശിപ്പിച്ചു.
മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഓടി അടുത്തുള്ള കടയിൽ കയറിയ ദീപുവിനെ
അവിടെ വച്ചും മർദ്ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സമീപത്തുള്ള ആ കടയും അക്രമികൾ നശിപ്പിച്ചു. സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോൾ പ്രതികൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടർന്നുള്ള ചിറയിൻകീഴ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ അന്വേഷണത്തിൽ പ്രതികൾ ആയുധവും സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും ഉൾപ്പെടെ പിടിയിലായി.
ഇതിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്തിന് 17 ഓളം കേസുകൾ ഉണ്ട്. ഇയാൾ കാപ്പ
നിയമം പ്രകാരമുള്ള ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയിട്ട് പത്ത് ദിവസം ആയിട്ടേയുള്ളൂ. അപ്പു എന്ന് വിളിക്കുന്ന അനീഷിന് 19 കേസും, മാരി എന്ന് വിളിക്കുന്ന വിനോദിന് മൂന്നു കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Recent Comments