അമ്മയുടെ ഓർമയ്ക്കായി 5 കോടി രൂപ ചെലവില്‍ താജ് മഹൽ നിർമിച്ച് മകൻ

അമ്മയുടെ ഓർമയ്ക്കായി 5 കോടി രൂപ ചെലവില്‍ താജ് മഹൽ നിർമിച്ച് മകൻ

ചെന്നൈ: അമ്മയുടെ സ്മരണയ്ക്കായി അ‍ഞ്ച് കോടി രൂപ ചെലവാക്കി താജ് മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിച്ച് യുവാവ്. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് സ്മാരം നിർമിച്ചത്.

ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൾ ഖാദറിന്റെ മരണ ശേഷം അമ്മ ജൈലാനി ബീവി മക്കളെ വളർത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് മകൻ പറയുന്നു. നാല് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുണ്ടായിരുന്നത്. അബ്ദുൽ ഖാദർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ അമറുദ്ദീൻ ഷെയ്ഖ് ദാവൂദിന് വെറും പതിനൊന്ന് വയസ്സായിരുന്നു പ്രായം.

പിതാവിന്റെ മരണ ശേഷം ജൈലാനി ബീവി തന്റെ കുട്ടികളെ വളർത്താനായി ഒറ്റയ്ക്ക് കട കൈകാര്യം ചെയ്തു. അപാരമായ ശക്തിയും അർപ്പണബോധവും പ്രകടിപ്പിച്ചെന്നും മകൻ ഓർത്തെടുക്കുന്നു. ബിഎ ബിരുദം പൂർത്തിയാക്കിയ അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്. ജൈലാനി ബീവി അന്തരിച്ചപ്പോൾ, തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിർമ്മിക്കാൻ അമറുദ്ദീൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്. നിർമ്മാണത്തിനായി രാജസ്ഥാനിൽ നിന്ന് മാർബിൾ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു.

രണ്ട് വർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. അത് ജൂൺ രണ്ടിന് പൊതുജനങ്ങൾക്കായി തുറന്നു. എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് സന്ദർശിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്താം. പത്ത് വിദ്യാർത്ഥികൾക്ക് താമസിക്കാനും സൗകര്യമുണ്ട്. നിരവധി സന്ദർശകരാണ് താജ് മഹൽ കാണാനെത്തുന്നത്. അമാവാസി ദിനത്തിൽ ഉമ്മ മരിച്ചതിനാൽ എല്ലാ അമാവാസിയിലും 1000 പേർക്ക് സ്വയം പാകം ചെയ്ത ബിരിയാണിയും ഇയാൾ വിതരണം ചെയ്യുന്നു.

വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധിക്കുന്നു – കെ യു ഡബ്ല്യു ജെ

വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധിക്കുന്നു – കെ യു ഡബ്ല്യു ജെ

വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധിക്കുന്നു – കെ യു ഡബ്ല്യു ജെ. കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ കെഎസ്‌യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ജനാധിപത്യ കേരളത്തിന് നാണക്കേടാ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു.

കർണാടകയിൽ ഇന്ന് മുതൽ വനിതകൾക്ക് സൗജന്യ യാത്ര

കർണാടകയിൽ ഇന്ന് മുതൽ വനിതകൾക്ക് സൗജന്യ യാത്ര

ബാംഗ്ലൂർ: കർണാടകയിൽ സ്ഥിരത്താമസക്കാരായ സ്ത്രീകൾക്ക് ഞായറാഴ്ച മുതൽ സർക്കാർ ബസുകളിൽ സൗജന്യ യാത്ര “ശക്തി” എന്ന പേരിലുള്ള പദ്ധതി ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വിധാൻസൗധയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി. എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ സംസ്ഥാനത്തിനകത്ത് ഓടുന്ന സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിലാണ് ആനുകൂല്യം. അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിർത്തി വരെ യാത്ര ചെയ്യാം. അതിർത്തി സം സ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും ഈ പദ്ധതി വഴി സൗജന്യമായി യാത്ര നടത്താനാകും. ഇതിനുശേഷം യാത്ര നടത്താൻ പണം നൽകണം.

ദിവാകരൻ (89) അന്തരിച്ചു

ദിവാകരൻ (89) അന്തരിച്ചു

ചാത്തമ്പറ കൊച്ചുവിള വീട്ടിൽ (കരിക്കോത്തി) ദിവാകരൻ(89) അന്തരിച്ചു.
വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ഇന്ന് പുലർച്ചെ ഒരു മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ: ശാന്ത.
മക്കൾ: വിജയകുമാർ, സുനിൽകുമാർ, ലിസി
മരുമക്കൾ: ദേവരാജൻ, ഷീന, ജയശ്രി
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 30ന്.

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 603 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. AM 292517 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AD 135584 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

പതിനാറു രാജ്യങ്ങളിലെ കവികൾ പങ്കെടുത്ത കവിതാ രചനയിൽ ശ്രേഷ്ഠ കവിതയ്ക്കുള്ള ‘ഡിപ്ലോമ’യ്ക്ക് അർഹനായി ആറ്റിങ്ങൽ സ്വദേശി

പതിനാറു രാജ്യങ്ങളിലെ കവികൾ പങ്കെടുത്ത കവിതാ രചനയിൽ ശ്രേഷ്ഠ കവിതയ്ക്കുള്ള ‘ഡിപ്ലോമ’യ്ക്ക് അർഹനായി ആറ്റിങ്ങൽ സ്വദേശി

ഐക്യരാഷ്ട്ര സംഘടന ഈ വർഷം ആചരിച്ച ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പതിനാറു രാജ്യങ്ങളിലെ കവികൾ പങ്കെടുത്ത കവിതാ രചനയിൽ ശ്രേഷ്ഠ കവിതയ് ക്കുള്ള ‘ഡിപ്ലോമ’ ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർ കരസ്ഥമാക്കുകയുണ്ടായി. 2022-ൽ ഒരു വർഷം തുടർച്ചയായി കേരളത്തിലെ ഗവ: സ്കൂളിലെ നാനൂറിലേറെ വിദ്യാർത്ഥികളെ കവികളായി സാഹിത്യ വേദിയിലേക്കാനയിച്ച് ലോക
റെക്കോർഡ് സൃഷ്ടിക്കുകയുണ്ടായി.

വിവിധ ഭാഷാ കവിയും വിവർത്തകനുമായ ബാലചന്ദ്രൻ നായരുടെ രചനകൾ ലോകമെമ്പാടുനിന്നും പ്രസിദ്ധീകരിക്കപ്പെട്ട എൺപതിലേറെ സമാഹാരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾ എഴുപതിലേറെ ലോക ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. തെലങ്കാനാ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.

കൂടാതെ യുനെസ്ക്കോയുടെ ലോക സമാധാന അംബാസഡർ, മനുഷ്യാവകാശ അംബാസഡർ, ഇന്റർനാഷണൽ എത്തിക്സ് അക്കാദമി വേൾഡ് അംബാസഡർ, കൊളംബിയൻ കൾച്ചുറൽ ഇൻസ്റ്റിറ്റ്യൂട്ട് മഹാത്മാ ഗാന്ധി പീസ് അവാർഡ്, വേൾഡ് കൾച്ച്യുറൽ അവാർഡ് ഫോർ ആർട്ട്സ് ആൻഡ് ലിറ്ററേച്ചർ, ഗ്ലോബൽ പീസ് മേക്കർ അവാർഡ്, ഐസിഎഫ്ഐസി മെഡൽ ഓഫ് ഹോണർ, ഐബറോ അമേരിക്കൻ പ്ലാനറ്റ് അവാർഡ്, എലൈറ്റ് അറബ് ക്രിയേറ്റീവ് യൂണിയൻ വേൾഡ് അച്ചീവ്മെന്റ് അവാർഡ്, രവീന്ദ്രനാഥ് ഠാഗോർ ഇന്റർനാഷണൽ അവാർഡ് എന്നിവ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കൈവന്ന അംഗീകാരങ്ങളിൽ ചിലതു മാത്രം!