by Midhun HP News | Jun 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീനാരായണ ഗുരുദേവന്‍റെ മഹാസങ്കല്‍പ്പമായിരുന്ന ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ (മതമഹാപാഠശാല) പഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിര്‍ദ്ദിഷ്ട പഠനകോഴ്സില്‍ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകള്‍, ഭാരതീയ വേദാന്ത ദര്‍ശനം, മതമീമാംസ, ഗുരുദേവദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വമത പഠനം, ഇതര ദാര്‍ശനിക ചിന്താധാരകള്‍ തുടങ്ങിയവയാണ് പാഠ്യവിഷയങ്ങള്‍.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശിവഗിരി മഠത്തില്‍ താമസിച്ച് അദ്ധ്യയനം നടത്തുന്നതിനുള്ള എല്ലാ പ്രാഥമിക സൗകര്യങ്ങളും മഠത്തില്‍ നിന്നും ലഭിക്കുന്നതാണ്. ജാതിമതഭേദമെന്യേ എല്ലാവിധ ഭേദചിന്തകള്‍ക്കും അതീതമായ ശ്രീനാരായണ ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഈ പഠനകോഴ്സില്‍ പങ്കെടുക്കാം.
പഠിതാക്കളുടെ മുഴുവന്‍ ചിലവും ശിവഗിരി മഠം വഹിക്കുന്നതായിരിക്കും. ആശ്രമോചിതമായ ജീവിതചര്യ ശീലിച്ച് പഠിക്കുവാന്‍ താല്‍പ്പര്യമുള്ളവരുടെ വിശദമായ ബയോഡേറ്റ അടങ്ങിയ അപേക്ഷകള്‍ ജൂണ്‍ 20 നകം ജനറല്‍ സെക്രട്ടറി, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠം, വര്‍ക്കല 695141, തിരുവനന്തപുരം എന്ന വിലാസത്തില്‍ കിട്ടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ശിവഗിരി മഠം പി.ആര്‍.ഒ., ഫോണ്‍: 9447551499
by Midhun HP News | Jun 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
17.5 ഗ്രാം എംഡിഎംഎയുമായി സീരിയൽ സഹസംവിധായികയെയും സുഹൃത്തിനെയും സിറ്റി പൊലീസ് പിടികൂടി. ചൂണ്ടൽ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂർ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെയാണു കുനംമുച്ചി ഭാഗത്തു നിന്നു പൊലീസ് പിടികൂടിയത്. ഒരുമിച്ചു ജീവിക്കുന്ന ഇവർ ഇൻസ്റ്റഗ്രാ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകൾ വിൽപന നടത്തുകയാണെന്നു കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു.
സംസ്ഥാനാന്തര ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള 2 യുവതികൾ വൻതോതിൽ ലഹരിമരുന്നു വിൽക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ആവശ്യക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോഴാണ് എം.ഡി.എം.എയുമായി എത്താമെന്ന് ഏറ്റത്. ഇരുചക്ര വാഹനത്തിൽ ലഹള മരുന്നുമായെത്തിയ യുവതികളെ പൊലീസ് വളഞ്ഞിട്ടു പിടികൂടി. ഇവർ പതിവായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. 9000ലേറെ ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള സുരഭിയെ ചാറ്റിങ്ങിലൂടെയാണു പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ചു സുനിക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
by Midhun HP News | Jun 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ധനവിനിയോഗത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്ഷേമപെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നാണ് ധനവകുപ്പ് സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധനവകുപ്പ് സെക്രട്ടറി വിശദമായ കുറിപ്പ് യോഗത്തില്‍ അവതരിപ്പിച്ചു
ചെലവു ചുരുക്കിക്കൊണ്ട് പോകുമ്പോഴും മുന്‍ഗണന നിശ്ചയിച്ച് മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ മുടക്കാതെ തന്നെ ധനകാര്യസ്ഥിതി മാനേജ് ചെയ്തു പോകണം. ഇല്ലാത്ത സമയത്ത് പണം ചെലവഴിക്കുന്നതും ഒരു കലയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
by Midhun HP News | Jun 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് അനുവദിച്ച 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധിയും ഇവിടെ താൽക്കാലികമായി സൃഷ്ടിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയുടെ കാലാവധിയും 31.03.2026 വരെ ദീർഘിപ്പിച്ച് നൽകും. 01.04.2023 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണിത്. അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി കേന്ദ്ര ഗവൺമെന്റ് മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ച സാഹചര്യത്തിലാണിത്.
by Midhun HP News | Jun 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ വർധിപ്പിച്ചു. 11,000 രൂപയിൽ നിന്ന് 14,080 രൂപയായാണ് വർധിപ്പിച്ചത്. 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും. സംസ്ഥാന സർവ്വീസ് പെൻഷൻകാർക്ക് 2019 പെൻഷൻ പരിഷ്ക്കരണ ഉത്തരവ് പ്രകാരം അനുവദിക്കുന്ന ക്ഷാമാശ്വാസവും ഇവർക്ക് അനുവദിക്കും.
by Midhun HP News | Jun 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.
ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും. റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.
തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കും.
Recent Comments