വൻമയക്കുമരുന്ന് സംഘത്തെ പിടികൂടി

വൻമയക്കുമരുന്ന് സംഘത്തെ പിടികൂടി

ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിൽ, പാരിപ്പള്ളി പോലീസ് അതി സാഹസികമായി പാരിപ്പള്ളി ജംഗ്ഷനിൽ വച്ച് വൻമയക്കുമരുന്ന് സംഘത്തെ പിടികൂടി. ആൾട്ടോ കാറിൽ കടത്തുകയായിരുന്ന അഞ്ചു കിലോ കഞ്ചാവാണു പാരിപ്പള്ളി ജംഗ്ഷനിൽ വെച്ച് പോലിസ് പിടികൂടിയത്. കൊല്ലം കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിൽ, പാരിപ്പള്ളി പോലീസ് ഉൾപ്പെടുന്ന സംഘം അതി സാഹസികമായി വൻമയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

തിരുവനന്തപുരം ആര്യശാലയിൽ തീ പിടുത്തം

തിരുവനന്തപുരം ആര്യശാലയിൽ തീ പിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 6 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്. ശിവകുമാർ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച മുറിയിലാണ് തീ ആദ്യം കണ്ടത്.

ദാറുസ്സലാം മദ്റസ പ്രവേശനോദ്ഘാടനം നടന്നു

ദാറുസ്സലാം മദ്റസ പ്രവേശനോദ്ഘാടനം നടന്നു

വർക്കല: വിസ്ഡം എജ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഓടയം ദാറുസ്സലാം മദ്റസയിലെ പ്രവേശനോദ്ഘാടനം നടന്നു. വിസ്ഡം ആറ്റിങ്ങൽ മണ്ഡലം മദ്റസ കൺവീനർ ഫഹദ് ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. വിസ്ഡം ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡൻ്റ് മിർസാദ് അദ്ധ്യക്ഷത വഹിച്ചു. മദ്റസ സ്വദർ മുഅല്ലിമ ഷാഹിന സ്വലാഹിയ്യ സ്വാഗതം പറഞ്ഞ യോഗത്തിൽ വിസ്ഡം യൂത്ത് കൊല്ലം ജില്ലാ സെക്രട്ടറി സഹൽ സലഫി കുട്ടികളുമായി സംവദിച്ചു. മധുനൂർ, കലാമുദ്ദീൻ, സ്വാലിഹ, നൂറുന്നിസ സ്വലാഹിയ്യ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു കരിച്ചാറ ഗവൺമെൻറ് എൽ.പി. സ്കൂളിൽ

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു കരിച്ചാറ ഗവൺമെൻറ് എൽ.പി. സ്കൂളിൽ

കണിയാപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം കരിച്ചാറ ഗവൺമെൻറ് എൽ.പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾ നിർവ്വഹിച്ചു. നന്മ അഡ്വൈസറി ബോർഡ് അംഗം താഹിർ ഹാജി പരിസ്ഥിതി ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു. നന്മ അംഗങ്ങളായ എ. ഫൈസൽ, എം, റസീഫ്, ഹാറൂൺ, ഷംനാദ് വരിക്ക് മുക്ക്, അഷ്റഫ് എ.ആർ, നൗഷാദ്, സിയാദ്, നിസാറുദ്ദീൻ, മനാഫ്, അഷ്റഫ് റോയൽ, ജസീം, കരിച്ചാറ നാദർഷ, അധ്യാപകരായ ഗിരീഷ്, മോളി, സൗമ്യ, ജസീറ, ഷജീല എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രഡിഡന്റായി എൻ ബിഷ്ണുവിനെ നിയമിച്ചു

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രഡിഡന്റായി എൻ ബിഷ്ണുവിനെ നിയമിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രഡിഡന്റായി
എൻ ബിഷ്ണുവിനെ നിയമിച്ചു. ബ്ലോക്ക് തലത്തിൽ കെ.പി സി. സി കേരളത്തിലുടനീളം നടത്തിയ ബ്ലോക്ക് പുന:സംഘടനയുടെ ഭാഗമായിട്ടാണ് ആറ്റിങ്ങൽ കോൺഗ്രസ്സ് യുവത്വത്തിനു വഴിമാറിയത്. യൂത്ത് കോൺഗ്രസ്‌ വക്കം മണ്ഡലം പ്രസിഡന്റ് ആയി പൊതുപ്രവർത്തനം ആരംഭിച്ച ബിഷ്ണു യൂത്ത് കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റയായി ചുമതലയേറ്റു.

യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റായി മികച്ച പ്രവത്തനമാണ് ഈ കാലയളവിൽ ബിഷ്‌ണു നടത്തിയത്. 2015-20 കാലയാളവിൽ വക്കം ഗ്രാമപഞ്ചായത്തിൽ നിന്ന് ജനവിധി തേടിയ ബിഷ്‌ണു ഈ കാലയളവിൽ വക്കം പഞ്ചായത്തിൽ കോൺഗ്രസ്‌ പാർലിമെന്ററി നേതാവായി. തുടർന്ന് കോൺഗ്രസ്‌ വക്കം മണ്ഡലം പ്രസിഡന്റായി ചുമതല ഏറ്റെടുക്കുകയും വക്കം മണ്ഡലത്തിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ 2020-ൽ വക്കം പഞ്ചായത്ത്‌ ഭരണം കോൺഗ്രസ്‌ പിടിച്ചെടുക്കുകയും ബിഷ്‌ണു പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. വക്കം പഞ്ചായത്തിൽ മികച്ച പ്രവർത്തങ്ങൾ നടത്തി വരുമ്പോഴാണ് കെ. പി. സി. സി.ബിഷ്‌ണു വിനു ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റായി നിയമിക്കുന്നത്. വക്കം വിളയിൽ വീട്ടിൽ പരേതനായ നൗഷാദിന്റെയും, സുജാതയുടെയും മകനാണ് ബിഷ്‌ണു. ദിവ്യയാണ് ഭാര്യ, അമീഷ്ബിഷ്‌ണു മകനും.

മടവൂർ ഗവൺമെൻറ് എൽ. പി. എസിൽ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

മടവൂർ ഗവൺമെൻറ് എൽ. പി. എസിൽ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

മടവൂർ: ഹരിത കേരള മിഷന്റെയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സജ്ജീകരിച്ച പച്ചത്തുരുത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി പി മുരളി മടവൂർ ഗവ.എൽ.പി.എസിൽ നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി ഹരിത കേരള മിഷൻ ആരംഭിച്ച ‘പച്ചത്തുരുത്ത് പദ്ധതി’ വിദ്യാലയങ്ങൾക്ക് അനുബന്ധമായി നിർമ്മിക്കപ്പെടുന്നതിലൂടെ ഭാവി തലമുറയിലും പരിസ്ഥിതി സംരക്ഷണാവബോധം സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

മടവൂർ കാർഷിക കൂട്ടായ്മ എത്തിച്ചു നൽകിയ മുളയുടെ തൈകളും, ജണ്ടുമല്ലിയും ജനപ്രതിനിധികളും കുട്ടികളും ചേർന്ന് മൾച്ചിങ് ഷീറ്റ് വിരിച്ച നിർദിഷ്ട പ്ലോട്ടുകളിൽ നട്ടു.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കുമാർ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫ്സൽ, പി.ടി.എ പ്രസിഡന്റ് ഡി.സന്തോഷ്, പ്രഥമാധ്യാപകൻ എസ് അശോകൻ എന്നിവർ ആശംസകൾ നേർന്നു. എസ് .എം .സി ചെയർമാൻ സജിത്ത് മടവൂർ സ്വാഗതവും ഹരിത കേരളമിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ പി നന്ദിയും പറഞ്ഞു.