ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.എർ അഭയനെ തിരഞ്ഞെടുത്തൂ

ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.എർ അഭയനെ തിരഞ്ഞെടുത്തൂ

ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.എർ അഭയനെ തിരഞ്ഞെടുത്തൂ. കെ.ആർ അഭയൻ മുദാക്കൽ ഗ്രാമപഞ്ചാത്ത് മെമ്പറായിരുന്നൂ, കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി, യൂത്ത്‌ കോൺഗ്രസ്സ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

സിപിഐഎം അമ്പലമുക്ക് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഔഷധ ചെടികൾ വിതരണം ചെയ്തു

സിപിഐഎം അമ്പലമുക്ക് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഔഷധ ചെടികൾ വിതരണം ചെയ്തു

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച്, സിപിഐഎം അമ്പലമുക്ക് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഔഷധ ചെടികൾ വീടുകളിൽ വിതരണം ചെയ്തു. അരവിന്ദാക്ഷൻ നായർ, ഔഷധ ചെടികൾ ഭാസ്കരൻ നായർക്ക് നൽകി ഉത്ഘാടനം നിർവ്വഹിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

ആറ്റിങ്ങൽ: എ.കെ.ജി. നഗർ റെസിഡൻസ് അസോസിയേഷന്റേയും അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മധുരവനം എന്ന പേരിൽ ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ കൗൺസിൽ അംഗം കെ.ജെ. രവികുമാർ ഉദ്ഘാടനം ചെയ്തു. ഇതു കൂടാതെ ഔഷധ സസ്യ ഉദ്യാനത്തിന്റേയും നിർമ്മാണം ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കൈപ്രത്ത്, സെക്രട്ടറി സന്തോഷ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, അസോസിയേഷൻ ഭാരവാഹികൾ, മറ്റംഗങ്ങൾ കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു. കേഡറ്റുകൾ പരിസ്ഥിതി ദിന റാലിയും സംഘടിപ്പിച്ചു.

മതിയായ ചികിത്സ നല്‍കി;  അരിക്കൊമ്പനെ തുറന്നുവിട്ടു

മതിയായ ചികിത്സ നല്‍കി; അരിക്കൊമ്പനെ തുറന്നുവിട്ടു

തേനിയില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. തമിഴ്‌നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെയാണ് വനം വകുപ്പ് മയക്കുവെടിവച്ച് അരിക്കൊമ്പനെ തളച്ചത്.

ആനയുടെ ആരോഗ്യസ്ഥി തൃപ്തികരമാണ് തമിഴ്‌നാട് വനം വകുപ്പ് അറിയിക്കുന്നത്. മതിയായ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടതെന്നും അവര്‍ പറയുന്നു. മയക്കുവെടിയേറ്റ ആന പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു ദിവസം ആനിമല്‍ ആംബുലന്‍സിലായിരുന്നു. കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു തമിഴ്നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്– മുണ്ടൻതുറൈ കടുവസങ്കേതത്തിലെത്തിച്ചത്

ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്.

ദിവസങ്ങള്‍ക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതിനിടെ, അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.

ന്യൂനമര്‍ദം തീവ്രമായി; അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദം തീവ്രമായി; അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നലെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വ്യാപകമായ മഴ ലഭിച്ചു. നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും. ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

ജൂണ്‍ 7 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ നാലിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കന്‍ഡില്‍ 15cm നും 25cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വൻമയക്കുമരുന്ന് സംഘത്തെ പിടികൂടി

വൻമയക്കുമരുന്ന് സംഘത്തെ പിടികൂടി

ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിൽ, പാരിപ്പള്ളി പോലീസ് അതി സാഹസികമായി പാരിപ്പള്ളി ജംഗ്ഷനിൽ വച്ച് വൻമയക്കുമരുന്ന് സംഘത്തെ പിടികൂടി. ആൾട്ടോ കാറിൽ കടത്തുകയായിരുന്ന അഞ്ചു കിലോ കഞ്ചാവാണു പാരിപ്പള്ളി ജംഗ്ഷനിൽ വെച്ച് പോലിസ് പിടികൂടിയത്. കൊല്ലം കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിൽ, പാരിപ്പള്ളി പോലീസ് ഉൾപ്പെടുന്ന സംഘം അതി സാഹസികമായി വൻമയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.