മടവൂർ ഗവൺമെൻറ് എൽ. പി. എസിൽ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

മടവൂർ ഗവൺമെൻറ് എൽ. പി. എസിൽ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

മടവൂർ: ഹരിത കേരള മിഷന്റെയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സജ്ജീകരിച്ച പച്ചത്തുരുത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി പി മുരളി മടവൂർ ഗവ.എൽ.പി.എസിൽ നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി ഹരിത കേരള മിഷൻ ആരംഭിച്ച ‘പച്ചത്തുരുത്ത് പദ്ധതി’ വിദ്യാലയങ്ങൾക്ക് അനുബന്ധമായി നിർമ്മിക്കപ്പെടുന്നതിലൂടെ ഭാവി തലമുറയിലും പരിസ്ഥിതി സംരക്ഷണാവബോധം സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

മടവൂർ കാർഷിക കൂട്ടായ്മ എത്തിച്ചു നൽകിയ മുളയുടെ തൈകളും, ജണ്ടുമല്ലിയും ജനപ്രതിനിധികളും കുട്ടികളും ചേർന്ന് മൾച്ചിങ് ഷീറ്റ് വിരിച്ച നിർദിഷ്ട പ്ലോട്ടുകളിൽ നട്ടു.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കുമാർ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫ്സൽ, പി.ടി.എ പ്രസിഡന്റ് ഡി.സന്തോഷ്, പ്രഥമാധ്യാപകൻ എസ് അശോകൻ എന്നിവർ ആശംസകൾ നേർന്നു. എസ് .എം .സി ചെയർമാൻ സജിത്ത് മടവൂർ സ്വാഗതവും ഹരിത കേരളമിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ പി നന്ദിയും പറഞ്ഞു.

വൃക്ഷ തൈകൾ വിതരണം ചെയ്തു ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്

വൃക്ഷ തൈകൾ വിതരണം ചെയ്തു ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്

2023 ജൂൺ 5 – ലോക പരിസ്ഥിതിദിനത്തിൽ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ്, കേരള വനംവകുപ്പ് എന്നിവരുമായി സഹകരിച്ച് ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ് പരിസരത്തും മറ്റു പൊതു സ്ഥലങ്ങളിലും വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ഒപ്പം മുൻ വർഷങ്ങളിൽ നട്ട വൃക്ഷങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുകയും ചെയ്തു.

പദ്ധതിയുമായി സഹകരിച്ച ക്ലബ് അംഗങ്ങൾക്കും പരിസരവാസികൾക്കും വീടുകളിൽ നടുവാൻ വൃക്ഷ തൈകൾ വിതരണം ചെയ്തു. ചലഞ്ചേഴ്‌സ് ക്ലബ്‌ മുഖ്യ രക്ഷാധികാരി അഡ്വ. സി.ജെ.രാജേഷ് കുമാർ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ്, ഉപദേശകൻ വി.ഷാജി എന്നിവർക്കൊപ്പം ക്ലബ് അംഗങ്ങൾ, പരിസരനിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

ആവണിഞ്ചേരി മാമ്പഴക്കോണം ദേവിക്ഷേത്രത്തിൽ ഡി വൈ എഫ് ഐ യുടെ ആഭിമുഖ്യത്തിൽ തൈ നടീൽ സംഘടിപ്പിച്ചു

ആവണിഞ്ചേരി മാമ്പഴക്കോണം ദേവിക്ഷേത്രത്തിൽ ഡി വൈ എഫ് ഐ യുടെ ആഭിമുഖ്യത്തിൽ തൈ നടീൽ സംഘടിപ്പിച്ചു

പരിസ്ഥിതി ദിനമായ ഇന്ന് ആവണിഞ്ചേരി മാമ്പഴക്കോണം ദേവിക്ഷേത്രത്തിൽ ഡി വൈ എഫ് ഐ യുടെ ആഭിമുഖ്യത്തിൽ തൈ നടീൽ സംഘടിപ്പിച്ചു. ഉദ്ഘാടനം വാർഡ് കൗൺസിലർ അനൂപ് നിർവഹിച്ചു. എസ് അനീഷ് ബാബു, കിരൺ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകണം

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകണം

ആറ്റിങ്ങൽ: നവകേരളം കൾചറൽ ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. കൾചറൽ ഫോറം പ്രസിഡൻ്റ് എം.ഖുത്തുബ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദീൻ. ഐ.എ.എസ് പരിസ്ഥിതിദിന സന്ദേശം നൽകി. ഭൂമി, വെള്ളം, വായു എന്നിവ മലീനീകരിക്കപ്പെട്ടിരിക്കുന്നു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും മൂലം അമിതമായ ചൂടും വരൾചയും അനുഭവപ്പെടുന്നു. കേരളത്തിൽ ബ്രഹ്മപുരത്ത് മാലിന്യ ക്കെടുതിമൂലം ശുദ്ധവായു ലഭിക്കുന്നില്ല. ഭാവിയിൽ ശുദ്ധവായുവിന് വേണ്ടി ഓക്സിജൻ പാർലറുകൾ തുറക്കേണ്ടി വരാതിരിക്കണമെങ്കിൽ പരിസ്ഥി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മടവൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചിത്രകാരൻ പ്രകാശ്, മനോജ് നാവായിക്കുളം, മുബാറക്ക് റാവുത്തർ, എം.റാബിയ എന്നിവർ സംസാരിച്ചു.

നിരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിറയും?; ഗുജറാത്തില്‍ വമ്പന്‍ ലിഥിയം ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്, 13,000 കോടി രൂപ ചെലവ്

നിരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിറയും?; ഗുജറാത്തില്‍ വമ്പന്‍ ലിഥിയം ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്, 13,000 കോടി രൂപ ചെലവ്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാരുമായി ടാറ്റ ഗ്രൂപ്പ് കരാറില്‍ ഒപ്പിട്ടു. 13,000 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിര്‍മ്മിക്കാനാണ് പദ്ധതി. ടാറ്റ ഗ്രൂപ്പിന്റെ ഉപക്കമ്പനിയായ ടാറ്റ അഗരതാസ് എനര്‍ജി സ്റ്റോറേജ് സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് ഗുജറാത്ത് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടത്. 20 ജിഗാവാട്ട് ഹവര്‍ ശേഷിയുള്ള പ്ലാന്റ്
നിര്‍മ്മിയ്ക്കാനാണ് പദ്ധതി. ഇതിലൂടെ നേരിട്ടും അല്ലാതെയും 13000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, ലിഥിയം ബാറ്ററി നിര്‍മ്മാണ രംഗത്ത് മുന്‍നിര സംസ്ഥാനമായി ഗുജറാത്ത് മാറും. ടാറ്റ ഗ്രൂപ്പിന്റെ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രിട്ടനില്‍ ഇവി ബാറ്ററി പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് ഗുജറാത്തില്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം വന്നത്.

പൊലീസുകാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

പൊലീസുകാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂ‍‍ര്‍: മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കൽ സ്റ്റേഷനിലെ എ എസ് ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എവിമനോജ് കുമാർ (52) മരിച്ചത്. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മനോജിനെ സഹപ്രവർത്തകർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മാഹി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി. സംസ്കാരം പുതുച്ചേരി സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.