by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭുവനേശ്വർ : ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് എന്നിവയാണ് കേരളത്തിൽ നിന്നും റദ്ദാക്കിയ ട്രെയിനുകൾ. രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ജൂൺ 2 ന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയിൽ വേ അറിയിച്ചു.
by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളജിലേക്ക് എത്തുന്ന നായകന്റെ കഥ സിനിമയിൽ കണ്ടിട്ടില്ലേ?, ഇവിടെ അനിലക്ഷ്മി എന്ന എട്ടാം ക്ലാസുകാരി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിലേക്കെത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. അടൂർ ഗവ. ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് എ ഡിവിഷനിൽ 21 ആൺകുട്ടികൾക്കൊപ്പമാണ് അനിലക്ഷ്മി പഠിക്കുന്നത്. സ്കൂളിൽ ആറ് പതിറ്റാണ്ടിനുശേഷം പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ചപ്പോഴാണ് അനിലക്ഷ്മി എത്തിയത്.
1917ൽ സ്കൂൾ സ്ഥാപിച്ചപ്പോൾ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു. കുട്ടികൾ കൂടിയതോടെ 1961ലാണ് അടൂർ ബോയ്സ്, അടൂർ ഗേൾസ് എന്നിങ്ങനെ രണ്ട് സ്കൂളുകളാക്കി. ഹൈസ്കൂൾ വിഭാഗം മിക്സഡ് ആക്കാനുള്ള ശ്രമങ്ങൾ 2021 മുതൽ തുടങ്ങിയതാണ്. ഈ വർഷം അത് യാഥാർഥ്യമായി. അടൂർ മേലൂട് സ്വദേശി എം ജി അനിയുടെയും അനിതയുടെയും മകളാണ് അനിലക്ഷ്മി. അനിയൻ അനുശങ്കർ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നുണ്ട്. പ്രവേശനോത്സവദിനത്തിൽ പിടിഎയുടെ നേതൃത്വത്തിൽ ഏക പെൺതരിക്കു സ്വീകരണം ഒരുക്കിയിരുന്നു.
by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരൻ്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ചവറ സ്വദേശി മണിലാലിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിൽ ഭിക്ഷാടനം നടത്തിവന്ന സുകുമാരൻ നായർ എന്നയാളുടെ പണം ഒരു മാസം മുൻപാണ് നഷ്ടപ്പെട്ടത്. രാത്രിയിൽ പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൻ്റെ മണ്ഡപത്തിലാണ് ഇയാൾ ഉറങ്ങിയിരുന്നത്.
ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇദ്ദേഹവുമായി പരിചയത്തിലായി. സുകുമാരൻ നായർ ഭാണ്ഡത്തിലാണ് പണം സൂക്ഷിച്ചതെന്ന് മനസിലാക്കിയ പ്രതി മോഷണം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മണിലാലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ആദ്യദിനം അരലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. രാത്രി ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 69030 പേര്‍ അപേക്ഷ കണ്‍ഫേം ചെയ്തിട്ടുണ്ട്. ആദ്യ ദിവസം ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ്- 7688 പേര്‍. മലപ്പുറം ജില്ലയില്‍ നിന്ന് 7005 പേരും അപേക്ഷകരായുണ്ട്. അപേക്ഷ സമര്‍പ്പണത്തിന്‍റെ മുന്നോടിയായി 91620 പേര്‍ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പത് വരെയാണ് അപേക്ഷ സമര്‍പ്പണം. 13ന് ട്രയല്‍ അലോട്ട്മെന്‍റും 19ന് ഒന്നാം അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും.
അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്:
തിരുവനന്തപുരം -6420, കൊല്ലം- 6855, പത്തനംതിട്ട- 3079, ആലപ്പുഴ- 6782, കോട്ടയം- 3938, ഇടുക്കി- 2256, എറണാകുളം- 6111, തൃശൂര്‍- 4940, പാലക്കാട് -7688, മലപ്പുറം- 7005, കോഴിക്കോട്- 4656, വയനാട്- 1745, കണ്ണൂര്‍- 4530, കാസര്‍കോട്- 3025
by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടമുണ്ടാകാനുണ്ടായ കാരണം കണ്ടെത്തണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകട സ്ഥലത്ത് എത്തി. സിഗ്നലിങ് പാളിച്ചയുണ്ടായതായാണ് നിഗമനം, ആദ്യ അപകടമുണ്ടായതിന് ശേഷം മുന്നറിയിപ്പു സിഗ്നലുകൾ കാര്യമായി പ്രവർത്തിച്ചില്ലെന്നാണ് സൂചന. അതിനിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനി ഉയർന്നേക്കാമെന്നാണ് സൂചനകൾ. നിരവധി പേരാണ് ട്രെയിനിനുള്ളിൽ കുടുങ്ങി കിടക്കുന്നത്. ഒരു ബോഗിയിലേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. ബോഗി വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവർത്തനം നടത്തുന്നത്.
ദുരന്തത്തിൽ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേർക്ക് പരുക്കേറ്റു. ഒഡീഷയിലെ ബാലസോർ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഷാലിമാറിൽ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെ പുറപ്പെട്ട കോർമണ്ഡൽ എക്സ്പ്രസ് രണ്ട് സ്റ്റേഷനുകൾ പിന്നിട്ട് ബാലസോറിലെത്തി. വേഗത്തിൽ കുതിച്ച ട്രെയിൻ ബഹനാഗ സ്റ്റേഷന് സമീപം വച്ചാണ് പാളം തെറ്റിയത്. 12 കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് യശ്വന്ത്പൂർ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.
by Midhun HP News | Jun 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രി നഗരസഭ ഹെൽത്ത് സ്‌ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നുമെത്തിച്ച മത്സ്യം പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന നടത്തിയത്. കുറഞ്ഞ ചെലവിൽ മത്സ്യം വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. മത്സ്യമെത്തിച്ച ലോറിയും രണ്ട് ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Recent Comments