by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചുകളിലെ ആരും മരിച്ചിട്ടില്ലെന്ന് റെയില്‍വേ. ഈ കോച്ചുകളിലെ ആര്‍ക്കും പരിക്കില്ലെന്നും റെയില്‍വേ അറിയിച്ചു. ഹൗറ എക്‌സ്പ്രസിലെ ജനറല്‍ കോച്ചില്‍ ഉണ്ടായിരുന്ന ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാളം തെറ്റി മറിഞ്ഞ ജനറല്‍ സിറ്റിങ് കോച്ചും ബ്രേക്ക് വാനും പുനസ്ഥാപിച്ചു വരികയാണെന്നും റെയില്‍വേ അറിയിച്ചു.
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കണക്കു പ്രകാരം ഹൗറ എക്‌സ്പ്രസില്‍ 994 റിസര്‍വ്ഡ് യാത്രക്കാരും 300 അണ്‍ റിസര്‍വ്ഡ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ട് ജനറല്‍ കോച്ചുകളും ബ്രേക്ക് വാനുമാണ് മറിഞ്ഞത്. ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ ആരൊക്കെയന്ന് തിരിച്ചറിയാന്‍ സമയമെടുക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എല്‍.ഡി ക്ലാര്‍ക്ക് ശ്രീനാഥിനെയാണ് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കൊല്ലം കൊട്ടാരക്കര മാങ്കോട് മതിര തൂറ്റിക്കല്‍ ശ്രീകലയില്‍ ശ്രീനാഥിന്റെ ആദ്യ വിവാഹം 2021 ഫെബ്രുവരിയിലായിരുന്നു. നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഒരു വര്‍ഷം മുന്‍പ് വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച് ചീരാണിക്കര സ്വദേശിയായ മറ്റൊരു യുവതിയെയും ശ്രീനാഥ് വിവാഹം കഴിച്ചു. വിവാഹസമ്മാനമായി 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്ട് കാറും കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ആദ്യവിവാഹത്തെ കുറിച്ചറിഞ്ഞ രണ്ടാം ഭാര്യ വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു
ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിയെ നെടുമങ്ങാട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജി.ഉജ്ജ്വല്‍ കുമാറിന്റെ നേതൃത്വത്തില്‍ സി ബ്രാഞ്ച് ഉദ്യോഗസ്ഥരായ എ.എസ്.ഐ ഷംനാദ്, സി.പി.ഒമാരായ സതീഷ്, ആല്‍ബിന്‍, ബിന്ദു എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : സിനിമാ സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ചർച്ച നടത്തുകയാണ്. ഇന്ന് തന്നെ സിപിഎം പ്രവേശനം പ്രഖ്യാപിച്ചേക്കും. നേരത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയടക്കമായിരുന്ന രാജസേനൻ.
by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ടി ബി ജംഗ്ഷൻ വാഴപ്പള്ളി ലൈൻ രജി ഭവനിൽ രവീന്ദ്രദാസ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ ഒന്നരയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും. റിട്ടയേഡ് കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്നലെ രാത്രി ഒമ്പതര മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഭാര്യ- രംഭാസിനി.
മകൾ- രജിസാബുജി, രഞ്ജിത്ത്.
മരുമക്കൾ- സാബുജി, അഞ്ചുജവഹർ .
by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പെട്ടെന്നാണ് അപകടമുണ്ടായത്. ഞങ്ങള്‍ ഞെട്ടിപ്പോയി. ട്രെയിന്‍ ഒരുവശത്തേക്ക് മറിഞ്ഞു. ഞങ്ങള്‍ കുറേപേര്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പെട്ടെന്ന് പുറത്തേക്ക് തെറിച്ചുവീണു. ചുറ്റും വികൃതമായ മൃതദേഹങ്ങള്‍ കിടക്കുകയായിരുന്നു’- രാജ്യത്തെ നടുക്കിയ ബാലാസോര്‍ ട്രെയിന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി പിജുഷ് പൊഡ്ഡറിന്റെ വാക്കുകളില്‍ ഭീതി നിറഞ്ഞുനില്‍ക്കുന്നു. അപകടത്തില്‍പ്പെട്ട ചെന്നൈ കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു പൊഡ്ഡര്‍.
വന്‍ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചിതറിക്കിടക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍. പലതും വികൃതമായിരുന്നു. തകര്‍ന്ന കോച്ചുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആളുകളുടെ കൂട്ട നിലവിളി.’ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റു, പത്ത് പതിനഞ്ച് പേര്‍ എനിക്ക് മുകളിലുണ്ടായിരുന്നു. എന്റെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. ട്രെയിനിന് പുറത്തേക്ക് കടന്നപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചുറ്റുപാടും കൈകാലുകള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. പല സ്ഥലങ്ങളിലായി കൈകാലുകള്‍. ഒരാളുടെ മുഖം വികൃതമായിരുന്നു’- അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
by Midhun HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊലപാതകശ്രമം, മോഷണം, പിടിച്ചുപറി, സ്നാച്ചിങ് കേസുകളിലെ പ്രതിയായ മിഥുൻ (അച്ചു)വിനെ ആണ് തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീം അറസ്റ്റ് ചെയ്തത് മിഥുൻ പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മറ്റു പല കേസുകളിലും ഉൾപ്പെട്ടു ഒളിവിൽ കഴിഞ്ഞുവരവേ പോക്സോ കേസിൽ വിധി പുറപ്പെടുവിക്കുന്നതിനായി തിരുവനന്തപുരം പോക്സോ കോടതി മിഥുനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കാൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം റൂറൽ എസ്സ് പി ശില്പ ദേവയ്യ ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡി വൈ എസ് പി രാശിത്തിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ടീമിലെ എസ് ഐ ബിജു ഹക്ക്, എ എസ് ഐ ബിജുകുമാർ, എസ് സി പി ഒ വിനീഷ്, സി പി ഒ സുനിൽരാജ് എന്നിവരും പള്ളിക്കൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Recent Comments