by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടായി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും ആംബുലൻസിനുള്ളിൽ യുവാവിന്റെ പരാക്രമം. ജീവനക്കാരെ മർദിച്ച യുവാവ് ആംബുലൻസിന്റെ ചില്ല് തകർത്തു. തുടർന്ന് അതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച അക്രമാസക്തനായ യുവാവിനെ പൊലീസ് ആശുപത്രിയിൽ ഉപേക്ഷിച്ച് പോയെന്നും ആരോപണമുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബാലരാമപുരം ജംഗ്ഷനിൽ വെച്ച് വിഴിഞ്ഞം പുന്നകുളം സ്വദേശി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് ബാലരാമപുരം കേന്ദ്രമായി സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി പരിക്ക് പറ്റിയ യുവാവുമായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. മദ്യലഹരിയിൽ ആയിരുന്ന യുവാവ് ആംബുലൻസിൽ കയറിയത് മുതൽ അസഭ്യം വിളിക്കുന്നുണ്ടായിരുന്നു എന്ന് ആംബുലൻസ് ജീവനക്കാർ പറയുന്നു. ഇതിനിടയിൽ ആംബുലൻസ് നേഴ്സ് അഭിജിത്തിന്റെ കോളറിൽ പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു.
ഇതോടെ ആംബുലൻസ് തിരിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് പോയി. ആംബുലൻസ് നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ യുവാവ് അക്രമാസക്തനാകുകയും ആംബുലൻസ് നേഴ്സ് അഭിജിത്തിനെ ആക്രമിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് ഡ്രൈവർ രാഹുൽ ആംബുലൻസ് നിറുത്തി പുറക് വശത്തെ ഡോർ തുറന്നതും യുവാവ് ഇയാളെയും ആക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘം എത്തുന്നതിനിടയിൽ യുവാവ് ആംബുലൻസിന്റെ ചില്ല് അടിച്ച് തകർത്തു. തുടർന്ന് പൊലീസ് എത്തി അതേ ആംബുലൻസിൽ യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പരിക്ക് പറ്റിയ ആംബുലൻസ് ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം അക്രമാസക്തനായ യുവാവിനെ പൊലീസ് സംഘം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതായി ആരോപണം ഉണ്ട്. ഒരു മണിക്കൂർ പിന്നിട്ട് യുവാവിന് പ്രഥമശുശ്രൂഷ ആശുപത്രി അധികൃതർ നൽകിയ ശേഷം നെയ്യാറ്റിൻകര എസ് ഐ എത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അടുത്ത ദിവസം രാവിലെ സ്റ്റേഷനിൽ എത്തി പരാതി നൽകാൻ ആണ് ആംബുലൻസ് ജീവനക്കാരോട് എസ് ഐ നിർദേശിച്ചത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയതായി 108 ആംബുലൻസ് അധികൃതർ വ്യക്തമാക്കി.
by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മീനാക്ഷിയുടെ വീട് എം പി അടൂർ പ്രകാശ് സന്ദർശിച്ചു. എം പി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേയ്ക്ക് പോകും വഴിയാണ് മരണപ്പെട്ട ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷിയുടെ വീട്ടിൽ പോയി മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദർശിച്ചത്.
അലർജി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പ്ലസ് ടു വിദ്യാർത്ഥിനി മീനാക്ഷി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകുന്ന വഴി രോഗം കൂടുതലാവുകയും തിരികെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയും ആയിരുന്നു.
ഏറെ വേദനാജനകമായ ഈ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഉണ്ടായ അലംഭാവവും ചികിത്സ പിഴവുമാണ് മരണ കാരണം എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് അന്വേഷണം നടത്തി കണ്ടുപിടിക്കാനും കുടുബത്തിന് നീതിയും സഹായവും നൽകാൻ സർക്കാർ തയ്യാറാവണമെന്നും എം പി പറഞ്ഞു.
by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഐ.എ.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഴൂര്‍ മുട്ടപ്പലം ഹരിദേവ മന്ദിരത്തിൽ ആർദ്ര അശോകിനെ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ വസതിയിലെത്തി അനുമോദിച്ചു. ഫോറം പ്രസിഡന്റ് അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് അംഗങ്ങളായ കെ. ഓമന, സജിത്ത് മുട്ടപ്പലം, ഭാരവാഹികളായ വി. കെ. ശശിധരന്‍, അഴൂര്‍ വിജയന്‍, മാടന്‍വിള നൗഷാദ്, എ.ആര്‍. നിസാര്‍, എസ്. ജി. അനില്‍കുമാര്‍, രാജന്‍ കൃഷ്ണപുരം, അനു വി.നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെ എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ 45% മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ കിം പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി
www.ihrdonline.org/ihrdiri വെബ്സൈറ്റിൽ ജൂൺ 15 നു വൈകുന്നേരം 5 മണിക്കു മുൻപായി സമർപ്പിക്കേണ്ടതാണ് ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും 1000/- രൂപ രജിസ്ട്രേഷൻ ഫീ ഓൺലൈൻ | പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 19 വൈകുന്നേരം 5 മണിക്കു മുൻപായി കോളേജിൽ സമർപ്പിക്കേണ്ടതാണ്.
by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സി ഐ ടി യു സ്ഥാപകദിനാചരണം, എച്ച് ഡി എസ് ഇ യുവിൻ്റ നേതൃത്വത്തിൽ കണ്ണാശുപത്രിയിൽ പതാക ഉയർത്തലും, യോഗവും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻൻ്റ് അഡ്വ ബി സത്യൻ പതാക ഉയർത്തി. ജെ അരവിന്ദ് അദ്ധ്യക്ഷനായി. എന്നിവർ സംസാരിച്ചു. സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി എച്ച് ഡി എസ് ഇ യുവിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ യൂണിയൻ പ്രവർത്തകർ രക്തധാനം നടത്തി.
യൂണിയൻ ജില്ല: പ്രസി. അഡ്വ: ബി സത്യൻ നേതൃത്വം നൽകിയ പരിപാടിയിൽ ജില്ലാ ട്രഷറർ രാജപ്പൻപിള്ള, ജില്ലാ സെക്രട്ടറി സുജിത്ത്കുമാർ, അജി ജില്ലാ സെക്രട്ടറി സുജിത്ത് കുമാർ, ജില്ലാ ട്രഷറർ രാജപ്പൻപിള്ള, യൂണിറ്റ് പ്രസി: രെജിത ജെ ആർ, അരവിന്ദ്, ശ്രീകാന്ത്, രെജിത്ത്, എന്നിവർ പങ്കെടുത്തു. സി ഐ ടി യു രൂപീകരണത്തിൻ്റെ 53-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.



Recent Comments