by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഒന്നാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ഒ.പി ഷീജ ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗവ:യു.പി.എസി.ലെ മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബി ചെല്ലമ്മ മുത്തശ്ശി, എം.ബി.ആർ.എ സെക്രട്ടറി ജി പ്രതീപ് കുമാർ, ആശാവർക്കർ എം ഷീബ, ഹെൽപ്പർ എം ശോഭ എന്നിവർ ആശംസകൾ അർപ്പിച്ചു. വർക്കർ കെ സുനിത സ്വാഗതവും എം.ജി മഹി നന്ദിയും പറഞ്ഞു.
by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും അഴൂർ കുടുംബാരോഗ്യ കേന്ദ്രവുമാണ് നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളമാണെന്ന് മന്ത്രി പറഞ്ഞു. 3030 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് വേണ്ടി വിനിയോഗിച്ചത്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും കുടുംബാരോഗ്യകേന്ദ്രങ്ങൾ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 37.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒ.പി കെട്ടിടം -ലാബ് എന്നിവ നവീകരിച്ചത്. ലാബിൽ ആധുനിക രീതിയിലുള്ള പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിലൂടെ ഗുണനിലവാരമുള്ള പരിശോധനാഫലം സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയും. ഹേമറ്റോളജി അനലൈസർ, ഇലക്‌ട്രോലൈറ്റ് അണലൈസർ, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കൽ അനാലൈസർ, ഇമ്യുനോ അസെ അനലൈസർ എന്നിവയാണ് ലാബിലേക്ക് പുതുതായി വാങ്ങിയ മെഷിനുകൾ. പരിശോധനാ ഫലങ്ങൾ ഒരു മിനുട്ടിൽ ലഭിക്കുക, ഒരു മണിക്കൂറിൽ 350 ടെസ്റ്റുകൾ ഒരുമിച്ച് ചെയ്യുക, സാധാരണ ജനങ്ങൾക്ക് ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ലാബിലൂടെ ജനങ്ങൾക്ക് ലഭിക്കുക.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി ജനങ്ങൾക്ക് സമർപ്പിച്ചു. ഈ വർഷം എല്ലാ സർക്കാർ ആശുപത്രികളിലും ഇ -ഹെൽത്ത് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളെ രോഗീസൗഹൃദമാക്കണമെന്നും റോബോട്ടിക് സർജറി പോലുള്ള പുതിയ ചികിത്സ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി നവീകരിച്ചത് . പരിപാടിയിൽ വച്ച് ജനപങ്കാളിത്തത്തോടെ സമാഹരിച്ച പാലിയേറ്റീവ് ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.

ചടങ്ങിൽ വി. ശശി എം. എൽ. എ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.
by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. 320 രൂപയാണ് കൂടിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപയും കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4630 രൂപയാണ്.
by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് -27(പച്ചംകുളം) മങ്കാട്ടൂമൂല അങ്കണവാടി(നമ്പർ -25) പ്രവേശനോത്സവം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ എസ്.ഷീജ ഉദ്ഘാടനം ചെയ്തു. നാരായണപിള്ള,എസ്. സതീഷ്കുമാർ, പ്രശാന്ത്, മുരളി, അജി, രമ്യ, സൗമ്യ, നിഷ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.



by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആയിഷ. എൻ, നേഹ ഫാത്തിമ, ഹന്ന. എ. സൽമ. എസ് എന്നീ വിദ്യാർത്ഥികളെ സൗഹൃദ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വീടുകളിലെത്തി മധുരം നൽകി മെഡലുകൾ സമ്മാനിച്ച് അനുമോദനങ്ങൾ നൽകി.



by Midhun HP News | May 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
കരൾ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിക്കുകയുമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.
Recent Comments