ഒട്ടനവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ വഞ്ചിയൂർ  സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി

ഒട്ടനവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ വഞ്ചിയൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി

നഗരൂർ: ഒട്ടനവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ വഞ്ചിയൂർ
സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കേരളാ സമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നഗരൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് നാടുകടത്തിയത്.

ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ ശാന്തിനിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. നഗരൂർ സ്റ്റേഷൻ പരിധിയിലും ചിറയിൻകീഴ് എക്സൈസ് റെയിൽ പരിധിയിലുമായി ധീരജ് നിരവധി കേസുകളിൽ പ്രതിയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി
ടി ജയകുമാറിന്റെ നേതൃത്വത്തിൽ നഗരൂർ എസ്എച്ച്ഒ അമൃത് സിംഗ് നായകം, എസ് ഐ ഇതിഹാസ് താഹ എന്നിവരായിരുന്നു നടപടികൾ എടുത്തത്.

ചിറ്റൂർക്കോണം ശ്രീ അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്‌ഠ നാളെ

ചിറ്റൂർക്കോണം ശ്രീ അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്‌ഠ നാളെ

ചിറ്റൂർക്കോണം ശ്രീ അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠാ മഹോത്‌സവം മെയ് 28 നു തുടങ്ങി. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതൽ അന്നദാനം ഉണ്ടായിരിയ്കും. നാലാം ദിവസമായ നാളെ ശ്രീ അന്നപൂർണേശ്വരി ദേവി പ്രതിഷ്ഠ നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം എൽ ഒ ഒ എസ് അംബിക
ഉദ്ഘാടനം ചെയ്യും. ചിറ്റൂർക്കോണം ക്ഷേത്ര പ്രസിഡന്റ് പ്രേം ലാൽ അധ്യക്ഷനാകും അഡ്വ. എസ് കുമാരി. ഉണ്ണികൃഷ്ണൻ തുടങ്ങിവർ പങ്കെടുക്കും. തുടർന്ന് ക്ഷേത്രത്തിലെ മുതിർന്ന വ്യക്തികൾക്ക് ആദരവ്, സംഗീതാർച്ചന , വിവിധ കലാപരിപാടികൾ, സ്റ്റേജ് ഷോ എന്നിവയും നടക്കും. ക്ഷേത്ര പ്രതിഷ്ഠയെ തുടർന്ന് 41 ദിവസവും വൈകുന്നേരം വിളക്കും പൂജയും ഉണ്ടായിരിയ്കും.

ഓട്ടോയിൽ തട്ടി തിരുവനന്തപുരത്ത് റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരുഭാഗം പൊട്ടിവീണു

ഓട്ടോയിൽ തട്ടി തിരുവനന്തപുരത്ത് റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരുഭാഗം പൊട്ടിവീണു

തിരുവനന്തപുരം: തുമ്പ റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരുഭാഗം പൊട്ടിവീണു. ഓട്ടോയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. അഞ്ചു ദിവസത്തോളം അടച്ചിട്ട് അറ്റകുറ്റപണികൾക്കു ശേഷം ഇന്നലെയാണ് ഗേറ്റ് തുറന്നത്. നിര്‍മാണത്തിലെ അപാകതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഗേറ്റ് അടയ്ക്കുന്നതിനിടെ ഓട്ടോ കടന്നുപോകാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് റെയില്‍വേ കുറ്റപ്പെടുത്തുന്നത്.

ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അപകടമുണ്ടായത്. ഓട്ടോയുടെ മുകളിലുണ്ടായിരുന്ന ഇരുമ്പ് വലയില്‍ ഗേറ്റ് കുടുങ്ങുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ സംഭവത്തേക്കുറിച്ച് പറയുന്നത്. ഗേറ്റിന്‍റെ ഒരു ഭാഗത്തെ വെല്‍ഡിംഗ് അടക്കമാണ് ഗേറ്റ് ബൂം തകര്‍ന്ന് വീണത്. റെയില്‍വേ ഗേറ്റിലെ ഉയർന്നു നിൽക്കുന്ന അടയ്ക്കുന്ന ഭാഗമാണ് ഗേറ്റ് ബൂം. സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധിച്ചതോടെ ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി. ദേശീയ പാതയിൽ നിന്ന് വിഎസ്എസ്സിയിലേക്കുള്ള പാതയായതിനാൽ രാവിലെയും വൈകുന്നേരവും രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന മേഖലയാണ് ഇവിടം. സംഭവത്തില്‍ ആളപായമൊന്നുമില്ല.

പികെഎസ് ആറ്റിങ്ങൽ ഏരിയ കമ്മറ്റി ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു മാർച്ചും ധർണ്ണയും നടത്തി

പികെഎസ് ആറ്റിങ്ങൽ ഏരിയ കമ്മറ്റി ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു മാർച്ചും ധർണ്ണയും നടത്തി

സoവരണം സംരക്ഷിക്കുക, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പട്ടികജാതിക്ഷേമ സമിതി
പികെഎസ് ആറ്റിങ്ങൽ ഏരിയ കമ്മറ്റി ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു മാർച്ചും ധർണ്ണയും നടത്തി. പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എക്സ് എം എൽ എ അഡ്വക്കേറ്റ് ബി. സത്യൻ ധർണ ഉദ്ഘാടനം ചെയ്തു. പികെഎസ് ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് എസ്. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി പി. സന്തോഷ്‌, ഏരിയ ജോയിന്റ് സെക്രട്ടറി സുജിൻ, വൈസ് പ്രസിഡന്റ് സതീശൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലളിത, രവി, വിജയൻ, സജു, ഷൈജു, ഏരിയ ട്രഷറർ എൻ. പ്രസാദ് തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.

വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മുതിർന്ന മത്സ്യ തൊഴിലാളി കോൺഗ്രസ്സുകാർക്ക് അനുമോദനവും സംഘടിപ്പിച്ചു. വർക്കല നിജോയക മണ്ഡലം പ്രസിഡന്റായി വി. എസ് ഷാലിബിനെയും വെട്ടൂർ മണ്ഡലം പ്രസിഡന്റായി എം എച്ച് സലിമിനേയും വർക്കല മണ്ഡലം പ്രസിഡന്റായി നൗഷാദ് തയ്യലിനേയും ഇടവാ മണ്ഡലം പ്രസിഡന്റായി റഹ്മാൻ ഇടവയെയും ജില്ലാ സെക്രട്ടറിയായി നസീബ് നിസ്സാസിനെയും തെരഞ്ഞെടുത്തു.

എ ഐ എഫ് സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൂന്തുറ ജെയ്സന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് വി എസ് ഷാലിബ്
അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഹദ് വെട്ടൂർ, മണ്ഡലം പ്രസിഡന്റ് എം എച്ച് സലിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് മരണപെട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് സംഭവ സമയമുണ്ടായിരുന്നത്. മാവൂര്‍ എസ് ഐ. മോഹനന്‍. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു. പ്രിന്‍സി എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.