by Midhun HP News | May 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നെടുമങ്ങാട് മണ്ഡലത്തിൽ ‘ഒപ്പം’ പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് പുലിപ്പാറ ജംഗ്ഷനിൽ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജകരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിതരണകേന്ദ്രങ്ങളിലെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ കഴിയാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് റേഷൻസാധനങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ‘ഒപ്പം’. പ്രദേശത്തെ സേവന സന്നദ്ധരായ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായമായവർ, കിടപ്പുരോഗികൾ, യാത്ര ചെയ്യാൻ കഴിയാത്ത ഭിന്നശേഷിക്കാർ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
by Midhun HP News | May 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടയ്ക്കാവൂർ: വക്കം സ്വദേശിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
കിഴുവിലം വലിയഏല വൈദ്യന്റെമുക്ക് വയൽതിട്ട വീട്ടിൽ കുമാർ (49), വക്കം ഇറങ്ങുകടവ് പുതുവീട്ടിൽതൊടി വീട്ടിൽ തീപ്പൊരി ജയൻ എന്ന് വിളിക്കുന്ന ജയൻ എന്നിവരാണ് പിടിയിലായത് .
ഇക്കഴിഞ്ഞ മെയ് 19ന് രാത്രിയിൽ ഇരുവരും ചേർന്ന് മദ്യലഹരിയിൽ കുമാറിന്റെ ഭാര്യാസഹോദരിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയ നാട്ടുകാരുടെ നേർക്ക് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
വക്കം ഇറങ്ങുകടവ് മേഖലയിൽ പ്രതികൾ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്ഐ ദീപു, ജിഎസ്ഐ എഡിസൺ, എഎസ്ഐ ശ്രീകുമാർ, എഎസ്ഐ രാജീവ് സിപിഒമാരായ സുജിൽ, അനിൽകുമാർ, ഇന്ദ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
by Midhun HP News | May 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു ട്രഷറി വകുപ്പ് ആദ്യം. എന്നാൽ, നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി.
2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യൂണിറ്റുകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്നും ഇക്കര്യത്തിൽ പരാതി ഉയർന്നാൽ കർശനനടപടിയുണ്ടാവുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ 2000ത്തിന്റെ നോട്ടുകൾ നിലവിൽ സ്വീകരിക്കില്ല.
by Midhun HP News | May 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കഴിഞ്ഞദിവസം പള്ളിപ്പുറത്ത് ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരണപ്പെട്ട മണമ്പൂർ കാരൂർകോണം നിവാസികളായിട്ടുള്ള സുനിൽ, ശോഭ എന്നിവരുടെ വീടുകളിൽ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റും ആറ്റിങ്ങൽ മുൻ എം എൽ എ യുമായ അഡ്വ ബി സത്യൻ സന്ദർശിച്ചു. സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സുധീർ ഒപ്പമുണ്ടായിരുന്നു. അത്യന്ത്യം ദാരുണമായ സംഭവമായിരുന്നുവെന്നും ഈ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സത്യൻ പറഞ്ഞു.
by Midhun HP News | May 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എച്ച് ഡി എസ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ സിസ്റ്റർ ലിനി അനുസ്മരണവും, നിരാലംബരായ രോഗികൾക്ക് വസ്ത്രങ്ങളുടെ വിതരണവും ചെയ്തു. എച്ച് ഡി എസ്എംപ്ലോയീസ് യൂണിയൻ ആദ്യമായി ജില്ലയിലെഏറ്റവും നല്ല ആരോഗ്യ പ്രവർത്തകക്ക് ഏർപ്പെടുത്തിയ സിസ്റ്റർ ലിനിയുടെ പേരിലുള്ള പുരസ്ക്കാര വിതരണവും നടന്നു.
തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സകഴിഞ്ഞും അവിടെ തന്നെ തുടരുന്നവരായ നിരാലംബരായ രോഗികളെ പരിചരിക്കുന്നതിന് – 15-ാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രസ്സ് ബാങ്കിൻ്റെ നടത്തിപ്പിൻ്റെ മുഖ്യചുമതലക്കാരിയും അവരുടെ പരിചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന സീനിയർനേഴ്സിഗ് ഓഫീസർ സിസ്റ്റർ എച്ച്,
ഷാനിഫയ്ക്ക്, യൂണിയൻ ജില്ലാപ്രസിഡന്റ് അഡ്വ.ബി സത്യൻ പുരസ്ക്കാരം സമർപ്പിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് വി.എസ് ജോയിലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി വി.എസ് ശങ്കർ സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുനിൽകുമാർ, ജില്ലാസെക്രട്ടറി എസ്, സുജിത്ത്കുമാർ, സംസ്ഥാന ട്രഷറർ ഗിരിജ കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി സുഷമ, എന്നിവർ പങ്കെടുത്തു.


by Midhun HP News | May 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങല്‍ എൽ എം എസ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഠനോ പകരണ വിതരണവും പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തി. എൽ എം എസ് റസിഡന്‍സിനകത്തുള്ള എൽ കെ ജി മുതല്‍ പി ജി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. എൽ എം എസ് ആർ എ യിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വാര്‍ഡ്
കൗണ്‍സിലര്‍ എസ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങലീന്റെ ജനകീയ ഡോക്ടര്‍ പി. രാധാകൃഷ്ണന്‍ നായർ പഠനോപകരണ വിതരണവും വിത്തുകള്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. കുടാതെ എൽ എം എസ് എൽ പി എസ്സിലെ വിദ്യാര്‍ഥികള്‍ക്ക് ആർ എ യുടെ വകയായി വാങ്ങി നല്‍കിയ പഠനോപകരണ വിതരണവും നടന്നു. എൽ എം എസ് ആർ എ പ്രസിഡന്റ് സി. പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിലേഷ് വി സി സ്വാഗതവും ട്രഷറര്‍ ദിനേശ് ബാബു ജി നന്ദി യും രേഖപ്പെടുത്തി
Recent Comments