by Midhun HP News | May 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പിറന്നാൾ ദിനത്തിൽ മോഹൻലാലിന് 72 ലക്ഷം രൂപയുടെ ആഡംബര കാർ സമ്മാനിച്ച് ഹെഡ്ജ് ഉടമ അലക്‌സ് കെ ബാബു. ഇന്ന് ഉച്ചയോടെയാണ് കിയ ഷോറൂം അധികൃതർ താരത്തിന്റെ വീട്ടിലെത്തി കാർ സമ്മാനിച്ചത്. മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാർ ഏറ്റുവാങ്ങുമ്പോൾ മേജർ രവി, ഷിബു ബേബി ജോൺ എന്നിവരും ഉണ്ടായിരുന്നു.
ജൂൺ 2ന് പുറത്തിറങ്ങാനിരിയ്ക്കുന്ന കിയ ഇവി6 എന്ന പുത്തൻ മോഡലാണ് അലക്‌സ് പ്രിയ സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നത്. 3.5 സെക്കൻഡിൽ 100 കി.മി സ്പീഡ് കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന്റെ പവൻ 323 ബിഎച്ച്പിയാണ്. ഇലക്ട്രിക് വാഹനമായ കിയ ഇവി6ന് 19 മിനിറ്റിൽ 80% ചാർജ് കയറും.
by Midhun HP News | May 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ കിട്ടും. പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. അതേമയം, കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്കും വ്യാപിക്കുകയാണ്.
സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്.
by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കെഎസ്ആർടിസി ബസിൽ യുവതിയ്ക്കു നേരെ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീല
പ്രവൃത്തിയിലേർപ്പെടുകയും ചെയ്ത തമിഴ്നാട് മധുര സ്വദേശി സെൽവയെ (25)
തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 8.15 നാണു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മരപ്പാലത്തു വച്ചു വർക്കല സ്വദേശിനിയായ 26 കാരിയായ യുവ ഡോക്ടർക്കു നേരേയായിരുന്നു നഗ്നതാ പ്രദർശനം. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിലാണു യുവതി ഇരുന്നത്. വശത്തായി ഇരിക്കുന്നയാളുടെ കൈ അനങ്ങുന്നതായി യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. അശ്ലീല പ്രവൃത്തി ചെയ്യുകയാണെന്നു മനസ്സിലാക്കിയ യുവതി
തിരിഞ്ഞിരുന്നപ്പോൾ പ്രതി യുവതിയുടെ കാൽമുട്ടിനു മുകളിൽ സ്പർശിക്കുകയും
നേരെ തിരിഞ്ഞിരുന്നു ലൈംഗിക പ്രവൃത്തി ചെയ്യുകയുമായിരുന്നുവെന്നു പൊലീസ്
പറഞ്ഞു.
യുവതി ഉടനെ കണ്ടക്ടറെയും മറ്റു യാത്രക്കാരെയും വിവരം അറിയിച്ചു. പാളയത്തു വച്ചു പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കണ്ടക്ടറും യാത്രക്കാരും കൂടി തടഞ്ഞുവച്ചു. തുടർന്നു തമ്പാനൂരിൽ വച്ചു പൊലീസിനു കൈമാറുകയുമായിരുന്നു. വീട്ടിലേക്കു ട്രെയിനിൽ പോകുന്നതിനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനായാണു യുവതി ബസിൽ കയറിയത്. പ്രതി അതിനു മുൻപേ ബസിൽ കയറിയതാണെന്നു യാത്രക്കാർ പറഞ്ഞു. യുവതിയുടെ മൊഴി പൊലീസ് വിശദമായി എടുത്തു. തമ്പാനൂർ പൊലീസ് പ്രതിയെ മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം നഗരത്തിൽ പട്ടം എൽഐസിക്കു സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിലെ ജീവനക്കാരനാണു സെൽവ. അമിതമായി മദ്യപിച്ചു ജോലിയ്ക്ക് എത്തിയതിനെ തുടർന്നു ബുധനാഴ്ച ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നതായി ഹോട്ടൽ ഉടമ അറിയിച്ചു.
by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
‘സാരംഗിൻ്റെ പേരിൽ കളിക്കളം വേണം’ – കൂട്ടുകാർ സമർപ്പിച്ച നിവേദനം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അഡ്വ. ബി.സത്യൻ. അപകടമരണത്തെ തുടർന്ന് 6 പേർക്ക് അവയവം ദാനം ചെയ്ത സാരഗ് കടുത്ത ഫുട്ബോൾ ആരാധകനും കളിക്കാരനുമായിരുന്നെന്നും വളർന്ന് വരേണ്ട വലിയ ഒരു കായിക പ്രതിഭയെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം വഞ്ചിയൂർ ലോക്കൽ സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ, വഞ്ചിയൂർ രാജിവ്, സുധീഷ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കൊല്ലമ്പുഴ കോയിക്കൽ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്ര കലാപീ0ത്തിൽ അടുത്ത ബാച്ചിലേയ്ക്ക് ബോർഡ് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടുകാർക്ക് അപേക്ഷിക്കാം. മൂന്നു വർഷത്തെ കോഴ്സാണ്. താമസവും ഭക്ഷണവും സൗജന്യം. ഹിന്ദുക്കളായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. പഞ്ചവാദ്യം (ഇടയ്ക്ക, മദ്ദളം, കൊമ്പ്, ഇലത്താളം, തിമില) സോപാനസംഗീതം, കളമെഴുത്ത്, നാഗസ്വരം, തകിൽ തുടങ്ങിയവ പഠിപ്പിക്കുന്നു. ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ഇവർക്ക് 80 % സംവരണമുണ്ട്. മറ്റ് ക്ഷേത്രങ്ങളിലും കലാ പീഠത്തിൽ പഠിച്ചവർക്ക് മുൻഗണനയുണ്ട്. ചുരുക്കത്തിൽ ജോലി ഉറപ്പാണ്. എത്രയും വേഗം അപേക്ഷിക്കുക.
by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാമം പുണ്യം വീട്ടിൽ രാഖിശ്രീ (ദേവു) (15) നിര്യാതയായി. ചിറയിൻകീഴ് ശാരദവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയിരുന്നു.
പിതാവ് രാജീവ്, മാതാവ് ശ്രീവിദ്യ. അനുജത്തി ശരണ്യ.
സംസ്കാരം നാളെ വീട്ടുവളപ്പിൽ.
Recent Comments