by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് താലൂക്ക് തല കെ സ്റ്റോർ ഉദ്ഘാടനം നഗരൂർ പഞ്ചായത്തിൽ നന്ദായി വനത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക നിർവഹിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അധ്യക്ഷത വഹിച്ചു.
നാട്ടിൻപുറത്തെ ജനങ്ങൾക്ക് സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ പതിനായിരം രൂപ വരെയുള്ള മിനി ബാങ്കിംഗ് സൗകര്യവും, യൂട്ടിലിറ്റി പെയ്മെന്റ് സർവീസ്, ചോട്ടു ഗ്യാസ് വിതരണം,മിൽമ ഉൽപ്പന്നങ്ങൾ, ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ, ഓൺലൈൻ ഇതര സർവീസുകൾ ലഭ്യമാകുന്ന കോമൺ സർവീസ് സെന്റർ എന്നിവ ലഭ്യമാക്കിയാണ് റേഷൻ കടകൾ കെ -സ്റ്റോറുകളാക്കി മാറ്റിയത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിരാജ്, നഗരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരീഷ്ണൻ, വാർഡ് മെമ്പർ രേവതി, സിപിഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ. എം.റാഫി, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രജിത്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി .സുരേഷ് പയക്കാട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.സുദർശനൻ, ബിജെപി നഗരൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തേക്കിൻകാട് രാജേഷ് എന്നിവർ പങ്കെടുത്തു. ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസർ എസ്. ഗീത സ്വാഗതവും റേഷനിങ് ഇൻസ്പെക്ടർ അജിത്. ആർ നന്ദിയും പറഞ്ഞു.

by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിക്കാനിരിക്കെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളെല്ലാം. വിജയ ശതമാനം എല്ലാ വര്‍ഷവും ഉയരുന്നുണ്ടെങ്കിലും എസ് എസ് എല്‍ സി ഒരു കടമ്പ തന്നെയാണ് ഇപ്പോഴും. അതിനാല്‍ തന്നെ നാളത്തെ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാം. നാളെ മൂന്ന് മണിക്കാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നത്.
പി ആര്‍ ചേംബറില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഫലം പ്രഖ്യാപനത്തിന് പിന്നാലെ തന്നെ
keralaresults.nic.in,
keralapareekshabhavan.in,
sslcexam.kerala.gov.in,
results.kite.kerala.gov.in,
result.kerala.gov.in,
examresults.kerala.gov.in,
results.kerala.nic.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. വെബ്‌സൈറ്റുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഹൈദരബാദിനെതിരെ രാജകീയവിജയവുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വീരാട് കോഹ് ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ബാംഗ്ലൂരിന് സൂപ്പര്‍വിജയം സമ്മാനിച്ചത്. 94 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് വീരാട് സെഞ്ച്വറിയടിച്ചത്. 167 റണ്‍സ് എടുത്ത ശേഷമാണ് ഓപ്പണിങ് സഖ്യം തകര്‍ക്കാന്‍ ഹൈദരബാദിന് കഴിഞ്ഞത്.
63 ബോളില്‍ നിന്നാണ് കോഹ് ലി സെഞ്ച്വറി അടിച്ചത്. ഇതില്‍ നാല് സിക്‌സറുകളും 12 ഫോറുകളും ഉള്‍പ്പെടുന്നു. ഡുപ്ലെസ് 71 റണ്‍സ് നേടി പുറത്തായി. മാക്‌സ് വെല്‍ 9 റണ്‍സ് നേടി. ഭുവനേശ്വര്‍ കുമാറാണ് കോഹ്ലിയെ മടക്കിയത്.
ഹെന്റിച്ച് ക്ലാസന്റെ തകര്‍പ്പന്‍ സെഞ്ചറിയാണ് ഹൈദരബാദിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. ടോസ് ലഭിച്ച ബാംഗ്ലൂര്‍ ഹൈദരബാദിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. 51 പന്തില്‍ ആറു സിക്സറുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെ 104 റണ്‍സെടുത്ത് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ(11), രാഹുല്‍ ത്രിപാഠി(15) മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം(18) എന്നിവര്‍ രണ്ടക്കം പിന്നിട്ടതിനു പിന്നാലെ ക്രീസ് വിട്ടപ്പോള്‍ ക്ലാസനാണ് ഹൈദരാബാദിന്റെ രക്ഷയ്ക്കെത്തിയത്. മൂന്നാം വിക്കറ്റില്‍ മാര്‍ക്രവുമായി 76 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ ഹാരി ബ്രൂക്കു( 27)മായി 74 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് ക്ലാസെന്‍ നേടിയത്. ബാംഗ്ലൂരിനായി മിച്ചല്‍ ബ്രയ്സ്വെല്‍ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, ഷഹ്ബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി പത്ത് മണിയ്ക്കാണ് നട അടയ്ക്കുക. ഇന്നലെ സഹസ്ര കലശ പൂജ നടന്നു. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ 1001 കലശങ്ങൾ പൂജിച്ചു നിറച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് ഉച്ചയ്ക്കു അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം നടക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിക്കും.
ഇന്നലെ ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം എന്നിവ നടന്നു. ഇന്നലെയും ദർശനത്തിനു വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ ഇന്നലെ ദർശനം നടത്തി.

by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ചു. ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്.
മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ചുമണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഡൽഹിയിൽ നടന്ന അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി എട്ടാം തീയതി അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയിൽ എത്തിയത്. ചേരാനല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29നായിരുന്നു അവസാനിച്ചത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം.
Recent Comments