ദേശീയപാതയിൽ പള്ളിപ്പുറത്ത് കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച് നവജാതശിശു അടക്കം മൂന്നു മരണം

ദേശീയപാതയിൽ പള്ളിപ്പുറത്ത് കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച് നവജാതശിശു അടക്കം മൂന്നു മരണം

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്.

മണമ്പൂർ കാരൂർക്കോണം സ്വദേശിയായ മഹേഷ് ഭാര്യ അനുവിന്റെ പ്രസവശേഷം എസ് എ ടി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.

അരിവാൾ എടുക്കുന്നതിനായി കിണറ്റിൽ ഇറങ്ങി തിരിച്ചു കയറാൻ സാധിക്കാതെ വയോധികൻ

അരിവാൾ എടുക്കുന്നതിനായി കിണറ്റിൽ ഇറങ്ങി തിരിച്ചു കയറാൻ സാധിക്കാതെ വയോധികൻ

അരിവാൾ എടുക്കുന്നതിനായി കിണറ്റിൽ ഇറങ്ങി തിരിച്ചു കയറാൻ സാധിക്കാതെ വയോധികൻ. നെടുമ്പറമ്പ് കടയിൽവീട്ടിൽ ബാബു(73) ആണ് കിണറ്റിൽ കുടുങ്ങി പോയത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ആറ്റിങ്ങൽ അഗ്നിശമന സുരക്ഷാ നിലയത്തിൽ അറിയിയ്ക്കുകയും സജിത്‌ലാൽ, നജീമുദീൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തുകയും റോപ്പ് നെറ്റ് എന്നിവയുടെ സഹായത്താൽ ബാബുവിനെ പുറത്തെടുക്കുകയും ചെയ്തു. രക്ഷാദൗത്യത്തിൽ പങ്കെടുത്തവർ രാഗേഷ്, നോബിൾ കുമാർ, ഉണ്ണികൃഷ്ണൻ, സജി.എസ്.നായർ, സുജിത്ത്, അനിൽകുമാർ, ബൈജു എന്നിവരാണ്. കരവാരം പഞ്ചായത്തിലെ ഉദ്ദേശം 45 അടി താഴ്ചയും 5 അടി വ്യാസവും ഉദ്ദേശം 5 അടിയോളം വെള്ളവുമുള്ള ആൾമറയുള്ള കിണറ്റിലാണ് ബാബു വീണത്. ബാബുവിന് ശരീരാസ്വാസ്ഥ്യമോ യാതൊരു വിധ പരിക്കുകളോ ഇല്ലായിരുന്നു.

ആറ്റിങ്ങലിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ അമർ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്‌സ്‌, ഫാർമസിസ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 9995925566

‘ആരവം’ കോസ്റ്റൽ ഗെയിംസ് രജിസ്‌ട്രേഷൻ ആരംഭിച്ചു

‘ആരവം’ കോസ്റ്റൽ ഗെയിംസ് രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിലെ തീരദേശമേഖലയിലെ യുവാക്കൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആരവം കോസ്റ്റൽ ഗെയിംസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. കേന്ദ്രകായിക മന്ത്രാലയം, ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, സ്പോർട്സ് കേരള ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

രജിസ്‌ട്രേഷൻ ഫോമുകൾ എല്ലാ മത്സ്യ ഭവനുകളിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളിലും ലഭിക്കും. മെയ് 26 വരെയാണ് രജിസ്‌ട്രേഷൻ. ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി എന്നിങ്ങനെ നാല് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ ഇനത്തിനും പുരുഷ വനിതാ ടീമുകൾ ഉണ്ടായിരിക്കും. സ്‌ക്രീനിംഗിന് ശേഷം മാത്രമായിരിക്കും ടീമുകളും തീയതിയും പ്രഖ്യാപിക്കുക.

എസ്എന്‍ കോളേജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളി നടേശന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

എസ്എന്‍ കോളേജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളി നടേശന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

എസ്എന്‍ കോളജ് ഫണ്ട് തിരിമറിക്കേസില്‍ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍പ് കേസില്‍ തുടരന്വേഷണം വേണമെന്ന് കൊല്ലം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് എസ് എന്‍ ട്രസ്റ്റ് അംഗമായ സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് തിരിച്ചടി നേരിട്ടിരുന്നത്.

2004 ലാണ് കോടതി നിര്‍ദേശപ്രകാരം ഫണ്ട് തിരിമറിയില്‍ അന്വേഷണം ആരംഭിക്കുന്നത്. പിന്നീട് 2020ലാണ് ക്രൈം ബ്രാഞ്ച് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.1997- 98ല്‍ കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്‌സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ചു വര്‍ഷം മുമ്പ് തുടങ്ങിയ അന്വേഷണമാണ് 2020ല്‍ ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കിയിരുന്നത്.

ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നല്‍കി സുപ്രീംകോടതി

ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നല്‍കി സുപ്രീംകോടതി

ഡല്‍ഹി: ജല്ലിക്കെട്ട് നിയമവിധേയമാക്കിക്കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ജല്ലിക്കെട്ട് നിയമവിധേയമാക്കിയതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ ‘പെറ്റ’ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ചട്ടങ്ങള്‍ 2017 എന്നീ നിയമങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജികള്‍. സംഘടനകളുടെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ല്‍ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചത്.