കെഎസ്ഇബി നഷ്ടത്തില്‍; വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി

കെഎസ്ഇബി നഷ്ടത്തില്‍; വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി

വൈദ്യുതി സർചാർജ്ജ് കൂടിയതിൻ്റെ ഷോക്കിലിരിക്കെ, ജനത്തിന് മേൽ അടുത്ത ഇരുട്ടടി വരുന്നു. കെഎസ്ഇബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രനയം തിരിച്ചടിയായന്നും കമ്പനികൾ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നതെന്നും സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നിരക്ക് വർധന ഉണ്ടാകില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. വൈദ്യുതി നിരക്ക് കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂടിയേക്കും. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരാനാണ് സാധ്യത. കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു.

വിമാനാപകടത്തില്‍ അമ്മ മരിച്ചു, പിഞ്ചു കുഞ്ഞടക്കം നാലു കുട്ടികള്‍ ആമസോണ്‍ കാട്ടില്‍ കഴിഞ്ഞത് രണ്ടാഴ്ച

വിമാനാപകടത്തില്‍ അമ്മ മരിച്ചു, പിഞ്ചു കുഞ്ഞടക്കം നാലു കുട്ടികള്‍ ആമസോണ്‍ കാട്ടില്‍ കഴിഞ്ഞത് രണ്ടാഴ്ച

ബൊഗോട്ട: കൊളംബിയയിൽ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായ പതിനൊന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം നാലു കുട്ടികളെ ആമസോണ്‍ മഴക്കാടുകളില്‍ നിന്ന് ജീവനോടെ കണ്ടെത്തി. രണ്ടാഴ്ച മുന്‍പായിരുന്നു വിമാന അപകടം ഉണ്ടായത്. തുടര്‍ന്ന് കുട്ടികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ നാലുപേരെയും ജീവനോടെ കണ്ടെത്തിയതായുള്ള സന്തോഷ വാര്‍ത്ത കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് പുറംലോകത്തെ അറിയിച്ചത്.

മെയ് ഒന്നിന് ആണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കുട്ടികളുടെ അമ്മ അടക്കം മൂന്ന് മുതിര്‍ന്നവരാണ് മരിച്ചത്. കുട്ടികളെ കണ്ടെത്തുന്നതിന് നൂറ് സൈനികരെയും പൊലീസ് നായകളെയുമാണ് നിയോഗിച്ചത്. പതിനൊന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് പുറമേ പതിമൂന്നും ഒന്‍പതും നാലും വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. വിമാനപകടത്തെ തുടര്‍ന്ന് നാലുപേരും കാട്ടില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരച്ചിലിനിടെ, വടികളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ച താത്ക്കാലിക സംവിധാനം കണ്ടെത്തിയതാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ സൈന്യത്തെ പ്രേരിപ്പിച്ചത്. കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസത്തില്‍ നടത്തിയ വിപുലമായ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. നേരത്തെ പിഞ്ചുകുഞ്ഞിന് പാലുകുടിക്കാന്‍ ഉപയോഗിക്കുന്ന ബോട്ടില്‍ കണ്ടെത്തിയതും തിരച്ചിലില്‍ നിര്‍ണായകമായി.

കാട്ടില്‍ നിന്ന് ആമസോണ്‍ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലേക്ക് സഞ്ചരിക്കവേയാണ് വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നത്. കഴിഞ്ഞദിവസങ്ങളിലാണ് പൈലറ്റിന്റെയും രണ്ടു മുതിര്‍ന്നവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂറ്റന്‍ മരങ്ങളും വന്യമൃഗങ്ങളും കനത്തമഴയും ആമസോണ്‍ മഴക്കാടുകളിലെ സൈന്യത്തിന്റെ തിരച്ചില്‍ ദുഷ്‌കരമാക്കിയിരിക്കുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. 5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് ഇന്ന് 4650 രൂപയുമാണ്.

ഇന്നലെ സ്വര്‍ണം പവന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്. ഇന്നലെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,040 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തും സ്വര്‍ണവില കുത്തനെ ഇടിയാന്‍ കാരണമായത്.ഒരുഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില ഇന്നലെ 5630 രൂപയായിരുന്നു. അഞ്ചാം തിയതിയാണ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് 45760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഇരുട്ടടിയായി വൈദ്യുതി നിരക്കും കൂടുന്നു, യൂണിറ്റിന് 80 പൈസ വരെ വര്‍ധിച്ചേക്കും; കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി

ഇരുട്ടടിയായി വൈദ്യുതി നിരക്കും കൂടുന്നു, യൂണിറ്റിന് 80 പൈസ വരെ വര്‍ധിച്ചേക്കും; കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണ്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായതായും മന്ത്രി പറഞ്ഞു. കമ്പനികള്‍ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നത്. അതേ സമയം സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധന ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ കൂടിയേക്കും.ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്.കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതല്‍ വിവരശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നത്. ഏപ്രില്‍ ഒന്നിനായിരുന്നു പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടത്.

സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു; അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയേക്കും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ

ഡൽഹി: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രിസ്ഥാനം ഡികെ ശിവകുമാറിനായിരിക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനമായത്. ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപനം നടത്തിയേക്കും.