എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് 19ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, പറഞ്ഞതിനും ഒരു ദിവസം മുമ്പ് ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.

ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എന്നതിൽ വർധനയുണ്ടായിട്ടുണ്ട്. 47 ലക്ഷം വിദ്യാർത്ഥികളാണ് സ്‌കൂളുകളിൽ എത്തിച്ചേരുക.

എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ് ബോയ്സ് സ്കുളിൽ മുഖ്യമന്ത്രി നിർവഹിക്കും.

അഡ്വക്കേറ്റ് സിപി സുധാകരപ്രസാദിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ച്  എ ഐ എൽ യു

അഡ്വക്കേറ്റ് സിപി സുധാകരപ്രസാദിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ച് എ ഐ എൽ യു

മുൻ അഡ്വക്കേറ്റ് ജനറലും എ ഐ എൽ യു സംസ്ഥാന പ്രസിഡന്റും ആയിരുന്ന അഡ്വക്കേറ്റ് സിപി സുധാകരപ്രസാദിന്റെ ഒന്നാം ചരമ വാർഷികം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് ആചരിച്ചു. അനുസ്മരണ സമ്മേളനം അഡ്വക്കേറ്റ് കല്ലമ്പലം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എ ഐ എൽ യു ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് അഡ്വക്കേറ്റ് കനിരാജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വക്കേറ്റ് നിസാം കണിയാപുരം സ്വാഗതം ആശംസിച്ചു. അഡ്വക്കേറ്റ് മോഹൻദാസ്, ബിന്ദു ഉമ്മർ, സി ജെ രാജേഷ് കുമാർ, ജിനിരാജ് എന്നിവർ സംസാരിച്ചു.

അബ്ദുൽ വാഹിദ് (76)മരണപ്പെട്ടു

അബ്ദുൽ വാഹിദ് (76)മരണപ്പെട്ടു

ആറ്റിങ്ങൽ: ആലംകോട് ജനത ഡ്രൈവിംഗ് സ്കൂൾ ഉടമ പനമൂട് ഹൗസിൽ അബ്ദുൽ വാഹിദ് (76)മരണപ്പെട്ടു.

ഭാര്യ: റാഹില ബീവി
മക്കൾ: ഫൈസൽ റഹ്മാൻ, സിയാഉൽഹഖ്, ഷമീം അഹമ്മദ്

തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തി നാട്ടുകാർക്ക് ഭീഷണിയാകുന്നു

തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തി നാട്ടുകാർക്ക് ഭീഷണിയാകുന്നു

ആറ്റിങ്ങൽ: ആലംകോട് ഉഷസ്സ് ലെയിനിൽ ആദ്യ വളവിൽ 2 വർഷത്തിലേറെയായി തകർന്നു കിടക്കുകയാണ് സംരക്ഷണ ഭിത്തി. പല തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റെസിഡൻസ് അസോസിയേഷനും ജനപ്രതിനിധികളും നിരവധി തവണ നഗരസഭാധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. തുശ്ചമായ തുകയിൽ ലഭ്യമായ സാധനങ്ങളുപയോഗിച്ച് ചെയ്യാവുന്ന ഈ പണി അധികൃതരുടെ അനാസ്ഥ മൂലം നീണ്ടു പോകുന്നുവെന്നു നാട്ടുകാർ പറയുന്നു. നിരവധി സ്കൂൾ ബസുകൾ ഈ വളവിൽ ബന്ധപ്പെട്ടാണ് തിരിയുന്നത്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഗോഡൗൺ പൂർണമായും കത്തി നശിച്ചു

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഗോഡൗൺ പൂർണമായും കത്തി നശിച്ചു

കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. പുക ശ്വസിച്ച രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംജി കോളനിയിലെ മിനി, ഷീജ എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലം ഉളിയക്കോവിൽ ക്ഷേത്രത്തിന് പിറകിലുളള ഗവ. മെഡിക്കൽ ഗോഡൗണിൽ വൻ തീപ്പിടുത്തം.

ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല.തീ കെടുത്താൻ ശ്രമം തുടരുന്നു. രാത്രി എട്ടരയോടെയായിരുന്നു സംഭവം. തീയണയ്ക്കാൻ കൊല്ലം, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർ എഞ്ചിനുകൾ എത്തി. മേഖലയിൽ നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇറങ്ങിയോടി സമീപ വാസികളെ ഒഴിപ്പിച്ചു. കെട്ടിടത്തിൽ ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു.

വാളക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വാളക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ആറ്റിങ്ങൽ: വാളക്കാട് ഇളമ്പ തടത്തിൽ സ്വകാര്യ ബസുകൾ കൂട്ടിമുട്ടി 10 പേർക്ക് പരിക്ക്. ഇന്ന് സന്ധ്യയ്ക്ക് 7 മണിയോട് കൂടി ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട്ടിലേയ്ക് പോകുകയായിരുന്ന സംഗീത ബസും വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേയ്ക് വരുകയായിരുന്ന എസ് ആർ ബസും തമ്മിൽ കൂട്ടിയിടിച്ചാണ്‌ അപകടം നടന്നത്. 10 പേർക്ക് പരിക്ക് പറ്റി. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.