ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം; യാത്രക്കാർക്ക് ആശ്വസിക്കാം, ഇനി പണം നഷ്ടമാകില്ല

ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ മറ്റൊരാൾക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാവുന്ന രീതി പലർക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും.

കുടുംബാംഗങ്ങൾക്ക് കൈമാറാം

ഒരു യാത്രക്കാരന് തന്റെ കയ്യിലുള്ള കൺഫേം ടിക്കറ്റ് പിതാവ്, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. ഇതിനുശേഷം, ടിക്കറ്റിൽ യാത്രക്കാരന്റെ പേര് മാറ്റി, ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന അംഗത്തിന്റെ പേര് ചേർക്കേണ്ടതുണ്ട്. ടിക്കറ്റ് കൈമാറാൻ സാധിക്കുന്നത് കുടുംബാംഗത്തിന് മാത്രമാണ് എന്നത് ഓർമവേണം.

മുൻകൂട്ടി അപേക്ഷിക്കണം

ടിക്കറ്റ് കൈമാറണമെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് അപേക്ഷ നൽകേണ്ടതാണ്. ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ദീർഘദൂര തീവണ്ടികളാണെങ്കിൽ തീവണ്ടി പുറപ്പെടുന്ന ദിവസവും, യാത്രികരുടെ യാത്രാതീയ്യതിയും വ്യത്യസ്തമായിരിക്കും എന്നത് ശ്രദ്ധിച്ച് വേണം അപേക്ഷ നൽകാൻ. ഒരു വ്യക്തിക്ക് ഒരു ഒരു തവണ മാത്രമേ ടിക്കറ്റ് മറ്റൊരാൾക്കായി മാറ്റാൻ കഴിയുകയുള്ളു.

എന്നാൽ യാത്രക്കാരൻ ഒരു സർക്കാർ ജീവനക്കാരനാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് അപേക്ഷിച്ചാൽ മതിയാകും. വിവാഹം, പോലുളള കാരണത്താൽ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ടിക്കറ്റുമായി അപേക്ഷ സമർപ്പിക്കണം.ഓൺലൈനായും ഈ സൗകര്യം ലഭിക്കും. എൻസിസി കേഡറ്റുകൾക്കും ട്രാൻസ്ഫർ സേവനആനുകൂല്യങ്ങൾ ലഭിക്കും

ട്രെയിൻ ടിക്കറ്റ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം

ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് അടുത്തുള്ള റെയിൽവേ സ്റ്റേഷന്റെ റിസർവേഷൻ കൗണ്ടർ സന്ദർശിക്കുക. ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാർ അല്ലെങ്കിൽ വോട്ടിംഗ് ഐഡി കാർഡ് പോലുള്ള ഐഡി പ്രൂഫ് കൈവശം വയ്ക്കണം. ഇവ ചേർത്ത് റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിച്ചാൽ മതിയാകും.

ഗവ: എൽ പി എസ് ഒറ്റൂർ ഇനി അന്താരാഷ്ട്ര നിലവാരത്തിൽ

ഗവ: എൽ പി എസ് ഒറ്റൂർ ഇനി അന്താരാഷ്ട്ര നിലവാരത്തിൽ

കേരളത്തിലെ പ്രീ സ്കൂൾ പഠനം കൂടുതൽ ശാസ്ത്രീയമായി കുട്ടികളുടെ സമഗ്ര വ്യക്തിത്വത്തിനുതകും വിധം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാർസ് വർണ്ണക്കൂടാരം പ്രീ-പ്രൈമറി ശാക്തീകരണ പദ്ധതിയിലൂടെ ഒറ്റൂർ എൽ പി എസ്സിലെ സ്റ്റാർ വർണ്ണകൂടാരം മാതൃകാ പ്രീ പ്രൈമറി ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ.എസ്.അംബിക നിർവ്വഹിച്ചു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബീന അദ്ധ്യക്ഷയായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അജിത.സി.കെ, ബ്ലോക്ക് മെമ്പർ ഡി.എസ് പ്രദീപ്, എൻ. ജയപ്രകാശ്, ഡി. രാഗിണി, വി. സത്യബാബു, ഒ.ലിജ, ഷിബി.എസ് .ലളിതാംബിക, ഷാൻ, സ്കൂൾ വികസന സമിതി ചെയർമാൻ ശശികുമാർ, സ്റ്റാഫ് സെക്രട്ടറി ഷെർളി ബി.എസ് തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന്‌ കുടുംബശ്രീ സ്ഥാപിതദിനം; രജതജൂബിലി ആഘോഷം സമാപനവും കുടുംബശ്രീദിന പ്രഖ്യാപനവും ഇന്ന്‌

ഇന്ന്‌ കുടുംബശ്രീ സ്ഥാപിതദിനം; രജതജൂബിലി ആഘോഷം സമാപനവും കുടുംബശ്രീദിന പ്രഖ്യാപനവും ഇന്ന്‌

തിരുവനന്തപുരം: കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും പുത്തരിക്കണ്ടം മൈതാനിയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 1998ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് കുടുംബശ്രീയെന്ന ആശയത്തിന് ജീവന്‍ നല്‍കിയത്. 1997-ല്‍ അദ്ദേഹം നിയമിച്ച കമ്മിറ്റിയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തത്. തുടര്‍ന്ന് 1998 മെയ് 17ന് കുടുംബശ്രീ രൂപീകൃതമായി. ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും പ്രധാന ലക്ഷ്യങ്ങളാക്കിയാണ് ഈ സ്ത്രീകൂട്ടായ്മ രൂപംകൊണ്ടത്. ഇന്ന് 46 ലക്ഷം സ്ത്രീകളും അവരുടെ കുടുംബങ്ങളും കുടുംബശ്രീയുടെ ഭാഗമാണ്.

ചടങ്ങില്‍ തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റല്‍ റേഡിയോ ‘റേഡിയോശ്രീ’യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പുതുക്കിയ കുടുംബശ്രീ ലോഗോ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തപാല്‍ വകുപ്പ് പുറത്തിറക്കിയ കവര്‍ മന്ത്രി ആന്റണി രാജുവും ‘നിലാവ് പൂക്കുന്ന വഴികള്‍’ എന്ന പുസ്തകം മന്ത്രി വി ശിവന്‍കുട്ടിയും പ്രകാശിപ്പിക്കും. എല്ലാ വര്‍ഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ​ഗുരുതരമായി പൊള്ളലേറ്റു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ​ഗുരുതരമായി പൊള്ളലേറ്റു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ​ഗുരുതര പരിക്കേറ്റു.
ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജാ സത്യ (59)നാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസ്സം രാവിലെയാണ് സംഭവം. ഈ സമയം വീട്ടിൽ ​ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജക്ക് ​എൽപിജി ​ഗ്യാസ് ലീക്കായ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകുവശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകകായിരുന്നു. വീട്ടിലെ ഡബിൾ ഡോർ ഫ്രിഡ്സ് പൂർണമായും പൊട്ടിത്തകർന്ന് കത്തുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആറ്റിങ്ങൽ അ​ഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അ​ഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

പരിക്കേറ്റ ​ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇവർക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം ​ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടാകുകയോ, ​ഗ്യാസ് ലീക്കായതിന്റെ സൂചനകൾ കാണുന്നില്ലായെന്നും അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ പറയുന്നു. ഫ്രിഡ്ജിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

കാട്ടാനയുടെ ആക്രമണത്തിൽ ​വിദ്യാർഥി മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ ​വിദ്യാർഥി മരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കേരള – തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടിൽ വച്ചായിരുന്നു അപകടമുണ്ടായത്. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയ വിശാൽ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.

ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ആരോ​ഗ്യനില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം.

ആലുവയില്‍ നടുറോഡില്‍ തോക്ക് ചൂണ്ടി ഭീഷണി; യുവാവ് പിടിയില്‍

ആലുവയില്‍ നടുറോഡില്‍ തോക്ക് ചൂണ്ടി ഭീഷണി; യുവാവ് പിടിയില്‍

കൊച്ചി: നടുറോഡില്‍ തോക്ക് ചൂണ്ടി കാര്‍ ഡ്രൈവറുടെ ഭീഷണി. റോഡിന് നടുക്ക് വാഹനം നിര്‍ത്തി നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ തോക്ക് ചൂണ്ടുകയായിരുന്നു. ആലുവയ്ക്കടുത്ത് തോട്ടുംമുഖത്താണ് സംഭവം. നാട്ടുകാര്‍ ഈ സമയം മറ്റ് വാഹനങ്ങള്‍ കുറുകെയിട്ട് പൊലീസിനെ വിളിച്ചു. തുടര്‍ന്ന് കാര്‍ യാത്രക്കാരനേയും കാറും ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.