by Midhun HP News | May 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിൻെറ ആഭിമുഖ്യത്തിൽ 2023-24 അധ്യയന വർഷത്തിലെ യു.പി വിഭാഗം അറബി/സംസ്കൃതം അധ്യാപക ശാക്തീകരണം പരിപാടി ആറ്റിങ്ങൽ ഗവൺമെന്റ് ടൗൺ യു.പി സ്കൂളിൽ ആരംഭിച്ചു.
നാല് ദിവസങ്ങളിലായി നടക്കുന്ന അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി ആറ്റിങ്ങൽ ടൗൺ വാർഡ് കൗൺസിലർ ബിനു.ജി ഉദ്ഘാടനം ചെയ്തു. അധ്യാപക ശാക്തീകരണ പരിപാടിയ്ക്ക് ആറ്റിങ്ങൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സുഭാഷ്, ടൗൺ യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ അജിത്കുമാർ, അറബിക് ആർ.പി മാരായ നാസർ കണിയാപുരം, ഷൗക്കത്ത് അലി, അൻസാർ ചിതറ, സംസ്കൃതം ആർ.പി മാരായ രഞ്ജുഷ, സുമിത്ര, ശ്രീലത തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | May 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ചെമ്പകമംഗലത്ത് ശങ്കരമംഗലത്ത് വീട്ടിൽ എസ് ശശികുമാർ (71) നിര്യാതനായി.
ഭാര്യ: റ്റി.എസ് അജിത (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, ഗവ: എൽ.പി.എസ് പരവൂർക്കോണം) മക്കൾ: എസ് വിഷ്ണു, എസ് ഹരി(ഇൻഡിഗോ എയർവേയ്സ്)
മരുമകൾ: സഞ്ജനസതീഷ്
by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്.
ഇന്ന് വൈകുന്നേരം പള്ളിക്കലിന് സമീപം ഈരാറ്റിൽ പള്ളിക്കൽ പുഴയാറിലാണ് (വട്ടത്തിലാർ) അപകടം സംഭവിച്ചത്. തിരുവനന്തപുരം ഗവ.ലോ കോളേജിലെ വിദ്യാർത്ഥിനിയാണ്.കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഉല്ലാസത്തിന് പോയതാണ്.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .
ചടയമംഗലം പോലീസ് കേസെടുത്തു. നാളെ പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടക്കും.സഹോദരങ്ങൾ സാനു തുളസീധരൻ, ജാനു തുളസീധരൻ.
by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.
വിദ്യാഭ്യാസയോഗ്യത-പ്ലസ് ടു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ്
കാലാവധി. ഫോൺ: 9400048282
by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കാതെ ജോലിചെയ്യുന്ന അധ്യാപകരെയും അവധിക്കാല പരിശീലനങ്ങളിൽ പങ്കെടുപ്പിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാറിന്റെ അലംഭാവം കാരണം 2016 മുതൽ നിയമനാംഗീകാരം ലഭിക്കാതെ ഒട്ടേറെ അധ്യാപകരാണ് സ്കൂളുകളിൽ പഠിപ്പിക്കുന്നത്. ഈ അധ്യാപകരെ ഒഴിവാക്കുന്നതുകാരണം പരിശീലനത്തിന്റെ ഗുണം കുട്ടികൾക്ക് ലഭിക്കാതെ വരുന്നു.
നിയമനാംഗീകാരം ലഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കഴിഞ്ഞ വർഷത്തെ ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ആർ. ശ്രീകുമാർ, എൻ. സാബു, ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായണൻ, വി.പി.സുനിൽകുമാർ, സി.എസ്. വിനോദ്, വി. വിനോദ്, ഒ.ബി. ഷാബു, ആർ.എസ്. ലിജിൻ, പി. രാജേഷ്, ആർ.എ. അനീഷ് എന്നിവർ സംസാരിച്ചു.

by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഈ മാസം 24 മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ആണ് സമരത്തിലേക്ക് നീങ്ങുന്നത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ഈ മാസം 24ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. അന്നേദിവസം സര്‍വീസ് നിര്‍ത്തിവെച്ച് സ്വകാര്യബസുടമകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗമാണ് തീരുമാനമെടുത്തത്.

Recent Comments