by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാട് വിട്ട് നാട്ടിലെത്തിയ മാൻ കൗതുകമായി. ആറ്റിങ്ങൽ പൂവണത്തും മൂട് കോടാലി കോണത്താണ് മാനിനെ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെ പഴുത്ത ചക്കപ്പഴം തിന്നുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ഫോട്ടോ പകർത്തുന്നതിനിടയിൽ മാൻ ഓടി മറയുകയായിരുന്നു. ഈ പ്രദേശത്ത് കുരങ്ങ് ശല്യം കൂടുതലാണെന്നും പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും പൂവണത്തും മൂട് പ്രദേശത്ത് മാനിന്റെ സാന്നിദ്ധ്യം കണ്ടതായി നാട്ടുകാർ പറയുന്നു.

by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് പൂജപ്പുര സ്വദേശി ശബരിയെ അറസ്റ്റു ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
കൈ മുറിഞ്ഞ് ചികിത്സക്കെത്തിയതാണ് ഇയാൾ. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ വേദനിച്ചു എന്ന് പറഞ്ഞ് ഇയാൾ ബഹളം വെച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് ശേഷം ഡോക്ടറെയും മറ്റും അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് കന്റോൺമെന്റ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. എന്നാൽ ഇയാൾ പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമുള്ളയാളാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം.

by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കർണാടക തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിടയിലേയ്ക്കാണ് ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ ജാഥയുടെ ഇടയിലേയ്ക്ക് കയറി പ്രവർത്തകരെ തള്ളിത്തെറിപ്പിച്ചത്. കിഴക്കേ നാലു മുക്കിൽ നിന്ന് ആരംഭിച്ച ആഹ്‌ളാദ പ്രകടനം ട്രഷറിയുടെ മുന്നിലെത്തിയപ്പോൾ ആണ് സംഘർഷം ഉണ്ടായത്. മറ്റു പാർട്ടിക്കാർ നടത്തുന്ന സമരത്തിന് ഒന്നും കാണാത്ത ഇടപെടിൽ ആണ് യുഡിഎഫിന്റെ പ്രകടനത്തിനെതിരെ പോലീസ് നടത്തിയത്. അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ ആർഎസ്പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
കല്ലമ്പലം, ഞാറയിൽകോണം, കരിമ്പുവിള,ഷാജുമൻസിലിൽ സൈനുലാബ്ദീൻ (73) (പലചരക്ക് വ്യാപാരം കരിമ്പുവിള) അന്തരിച്ചു.
ഭാര്യ: നുസൈഫാബീവി.
മക്കൾ: ബീന, ലീന, സീനത്ത്, ഷാജു
മരുമക്കൾ: മുജീബ്, നാസർ (പരേതൻ), മുഹമ്മദ് കബീർ
by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചിയിൽ രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച നടനും, എഡിറ്ററും അറസ്റ്റിൽ. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് സിഐയ്ക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. രാത്രി വാഹന പരിശോധനയ്ക്കിടെ നാല് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. കൂടെ ഉണ്ടായിരുന്നു മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.
സിനിമയുടെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മൂന്ന് ദിവസമായി സനൂപും രാഹുൽ രാജും ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ആദ്യം പൊലീസിനോട് തട്ടിക്കയറുകളും പിന്നീട് കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു. സംഭവത്തിൽ നാല് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ഒരു ബൈക്കിന്റെ കീ ചെയ്‌നിൻ ചെറിയ കത്തിയുടെ രൂപത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

by Midhun HP News | May 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പ്രശസ്ത സിനിമാനിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ചിത്രം, വന്ദനം തുടങ്ങി മലയാളി ഹൃദയത്തിലേറ്റ് ആഘോഷിച്ച ഒരു പിടി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ് ഇദ്ദേഹം. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളി എക്കാലവും ഓര്‍ക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പിറന്നത്.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആര്‍ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 18 വര്‍ഷത്തിനിടെയാണ് 16 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചത്. 12 വര്‍ഷം മുന്‍പാണ് ബിസിനസ് തകര്‍ന്നതോടെ തൃശൂരില്‍ താമസമാക്കിയത്. 1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. ചിത്രം സിനിമയുടെ വിജയം തലവരമാറ്റി. പിന്നീട് ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു. ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
Recent Comments