കളമശ്ശേരി മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ ആക്രമണം; ആക്രമിച്ചത് പരിക്കേറ്റെത്തിയ യുവാവ്

കളമശ്ശേരി മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ ആക്രമണം; ആക്രമിച്ചത് പരിക്കേറ്റെത്തിയ യുവാവ്

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്. യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാള്‍ വളരെ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഇയാള്‍ വധഭീഷണി മുഴക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ മറ്റു രോഗികളെ പരിശോധിക്കുകയായിരുന്നു. ഇതിനിടെ യാതൊരു കാരണവുമില്ലാതെ ഡോക്ടറെ അസഭ്യം വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഡോക്ടര്‍ പറയുന്നു. യുവാവ് മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നു.

മരക്കൊമ്പു തലയിൽ വീണു; വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

മരക്കൊമ്പു തലയിൽ വീണു; വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

കുമളി: തേനിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർഥിനിയുടെ തലയിൽ മരക്കൊമ്പ് വീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. കമ്പത്തിന് സമീപം ചുരുളി വെള്ളച്ചാട്ടം കാണാൻ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം എത്തിയതായിരുന്നു പെൺകുട്ടി. വെള്ളച്ചാട്ടത്തിൽ കുളി കഴി‍ഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് അപകടം. തലയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. പ്രതിക്കു വേണ്ടി പൊലീസ് കഴിഞ്ഞദിവസം പ്രൊഡക്ഷന്‍ വാറണ്ടിന് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കൊട്ടാരക്കര കോടതി നിര്‍ദേശം നല്‍കിയത്.

പ്രതി സന്ദീപിനെ അഞ്ചുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശപ്രകാരം സന്ദീപിന്റെ രക്തസാംപിള്‍ പരിശോധനയ്ക്കായി ഫൊറഅതിനിടെ വന്ദനയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം തുടങ്ങി. രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റെ നേതൃത്വത്തിലാണ് സമരം. ഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ കരച്ചിൽ നാടകമല്ലെങ്കിൽ രാജിവെച്ചൊഴിയാൻ ആരോഗ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ഷേമനിധിയ്ക്ക് കേരള സർക്കാർ തുടക്കം കുറിച്ചു

തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ഷേമനിധിയ്ക്ക് കേരള സർക്കാർ തുടക്കം കുറിച്ചു

ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളി പ്രതിമാസം 50 രൂപയും തുല്യമായ വിഹിതം സര്‍ക്കാരും അടക്കും. ഇപ്രകാരം ലഭിക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നതാണ്. 60 വയസ്സ് പൂര്‍ത്തിയായിട്ടുള്ള അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശാദായം അടച്ചിട്ടുള്ള ഒരംഗം മരണപ്പെട്ടാല്‍ കുടുംബ പെന്‍ഷന്‍ ലഭിക്കും. അസുഖമോ അപകടമോ കാരണം മരണപ്പെട്ടാലും സാമ്പത്തിക സഹായം നല്‍കും. തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യം മൂലം നിധിയിലെ അംഗത്വം അവസാനിപ്പിക്കേണ്ടി വന്നാല്‍ ഒരംഗം അടച്ച അംശാദായം പലിശ സഹിതം മടക്കി നല്‍കും. ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തികസഹായം നല്‍കും. അംഗങ്ങളുടെ മക്കളുടെ പഠനത്തിനും വിവാഹത്തിനുമടക്കം സാമ്പത്തികസഹായം ലഭ്യമാക്കും.

വെല്ലുവിളികളെ മറികടന്ന് തൊഴിലുറപ്പു പദ്ധതിയെ ശക്തിപ്പെടുത്തുവാൻ കേരള സർക്കാരിനു സാധിച്ചു. കേരളത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടില്‍ 822 കോടി രൂപയുടെ കുറവുണ്ടായപ്പോഴും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാൻ നമുക്ക് സാധിച്ചു. 2021-ല്‍ 10.23 കോടി തൊഴില്‍ ദിനങ്ങളാണുണ്ടായിരുന്നതെങ്കില്‍ 2022-ല്‍ അത് 10.59 കോടി തൊഴില്‍ ദിനങ്ങളായി വര്‍ദ്ധിച്ചു.

ദേശീയ തലത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിനു ശരാശരി 50 തൊഴില്‍ ദിനങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ കേരളത്തില്‍ 64 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചു. നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി ദേശീയ തലത്തില്‍ 8 ശതമാനമാണ്. കേരളത്തിലാകട്ടെ അത് 31 ശതമാനമാണ്. പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ തൊഴില്‍ ദിനങ്ങളുടെ ദേശീയ ശരാശരി 57 ആണെങ്കില്‍ കേരളത്തിന്റേത് 86 ആണ്. സംസ്ഥാന ഖജനാവില്‍ നിന്ന് പണം വിനിയോഗിച്ച് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നൂറ് അധിക തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിത്തൊഴിലുകളില്‍ 90 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിക്കുന്നത്. കേരളത്തില്‍ ആകെ 27 ലക്ഷത്തോളം തൊഴിലാളികള്‍ ഈ പദ്ധതിയെ ആശ്രയിക്കുന്നുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ മികവുറ്റതാക്കി സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന്റെ ദൃഷ്ടാന്തമാണ് കേരളം രൂപീകരിച്ചിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യം; 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ വരുന്നു

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യം; 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ വരുന്നു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 210 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വരുന്നു. അഭിരുചിയ്ക്കും ഭാവി തൊഴില്‍ സാധ്യതയ്ക്കും അനുഗുണമായ വൈദഗ്ധ്യം യുവജനങ്ങളില്‍ എത്തിക്കാന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ക്ക് കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ നേരിട്ടെത്തി തുടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 21 വയസ്സില്‍ താഴെ പ്രായമുള്ള ഏതൊരാള്‍ക്കും സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ പിന്തുണ നല്‍കും.

പൊതുവിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലയെ കുറിച്ചും, വികാസ മേഖലകളെ കുറിച്ചും, സാധ്യതയെ സംബന്ധിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ വഴിയൊരുക്കും. സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 168 ബിആര്‍സി കേന്ദ്രങ്ങളുടെ പരിധിയിലായി തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ആരംഭിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. 210 നൈപുണ്യ വികസന കേന്ദ്രങ്ങളുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കും.

ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത്. മാനന്തവാടി – കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്.
ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മുക്കം ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പര്‍ ലോറി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.