സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർധന

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയാണ്. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില പത്ത് ദിവസത്തിന് ശേഷവും 45,000 ത്തിന് താഴെ എത്തിയിട്ടില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 10 രൂപ ഉയർന്നു. വിപണി വില 4695 രൂപയാണ്.

സംഘാടകര്‍ ഗാന മേളയ്ക്കുള്ള പണവുമായി മുങ്ങി; ആരാധകരെ നിരാശരാക്കാതെ കണ്ണൂര്‍ ഷെരീഫും കൊല്ലം ഷാഫിയും

സംഘാടകര്‍ ഗാന മേളയ്ക്കുള്ള പണവുമായി മുങ്ങി; ആരാധകരെ നിരാശരാക്കാതെ കണ്ണൂര്‍ ഷെരീഫും കൊല്ലം ഷാഫിയും

കാസർഗോഡ്: കാസര്‍കോട്ടെ സൗത്ത് തൃക്കരിപ്പൂരില്‍ ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകര്‍ മുങ്ങിയതായി പരാതി. എന്നാല്‍ ഗാനമേള ആസ്വദിക്കാന്‍ എത്തിയ ആളുകളെ കലാകാരന്മാര്‍ നിരാശപ്പെടുത്താതെ പരിപാടി അവതരിപ്പിച്ചു. ഗാനമേളയ്ക്ക് 50 ഓളം കലാകാരന്മാരായിരുന്നു എത്തിയത്. എന്നാല്‍ എത്തി ഏറെ നേരമായിട്ടും സംഘാടകര്‍ എത്തിയില്ല. സമയം കഴിഞ്ഞിട്ടും ഇവര്‍ എത്താതായതോടെ ആണ് ഇവര്‍ പറ്റിച്ചെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. എന്നാല്‍ ഗാനമേളയ്ക്കെത്തിയ ജനങ്ങളെ നിരാശപ്പെടുത്താന്‍ കലാകാരന്മാര്‍ക്ക് തോന്നിയില്ല, കാണികള്‍ക്ക് മുന്നില്‍ ഇവര്‍ ഗാനമേള അവതരിപ്പിക്കുകയായിരുന്നു ചെയ്തത്.

പരിപാടി ബുക്ക് ചെയ്ത് പണം പിരിച്ചെടുത്ത രണ്ടംഗ സംഘം മുങ്ങിയതായും പക്ഷേ ആസ്വാദകരെ മാനിച്ച്‌ പരിപാടി അവതരിപ്പിക്കുകയാണെന്നും അറിയിച്ച ശേഷം കണ്ണൂര്‍ ഷെറീഫ്, കൊല്ലം ഷാഫി, രഹന എന്നിവരടങ്ങിയ ഗായകരും കലാകാരന്‍മാരും പരിപാടി അവതരിപ്പിച്ചു. പരിപാടി ആരംഭിക്കുന്നതിനു മുന്‍പ് രാത്രി 8നും വേദിയുടെ അരികില്‍ നിന്നു പണം പിരിച്ച ശേഷം പെട്ടെന്നാണ് രണ്ടംഗ സംഘത്തെ കാണാതായതെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇരിട്ടി മേഖലയില്‍ നിന്നുള്ളവരാണ് എല്ലാവരേയും പറ്റിച്ച്‌ കടന്നുകളഞ്ഞ സംഘാംഗങ്ങളെന്നാണ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കെതിരെ ചന്തേര, പയ്യന്നൂര്‍, പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഓണ്‍ലൈനിലൂടെ അഡ്വാന്‍സ് ബുക്ക് ചെയ്ത മുഴുവന്‍ തുകയുമായാണ് ഇവര്‍ മുങ്ങിയത്. 2 ലക്ഷത്തോളം രൂപ നല്‍കാനുള്ള ലൈറ്റ് ആന്‍ഡ് സൗണ്ടിന് അമ്പതിനായിരം രൂപയുടെ ചെക്കാണ് നൽകിയിരിക്കുന്നത് എന്നും പറയുന്നു.

ഒറ്റ ദിവസം രാത്രിയില്‍ രണ്ട് വീടുകളില്‍ കയറി മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന യുവാവ് പിടിയില്‍

ഒറ്റ ദിവസം രാത്രിയില്‍ രണ്ട് വീടുകളില്‍ കയറി മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന യുവാവ് പിടിയില്‍

മോഷണത്തിനിടെ ഉണര്‍ന്ന വീട്ടുകാരെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും കടന്ന് കളഞ്ഞ കള്ളനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കാഞ്ഞിരംകുളം പുതിയതുറ കറുത്താന്‍ വിളവീട്ടില്‍ വിജിന്‍ (22) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വിഴിഞ്ഞം പഴയ പള്ളിയ്ക്ക് സമീപം പള്ളിത്തെരുവ് വീട്ടില്‍ ജയയുടെ വീട്ടില്‍ കയറിയ വിജിന്‍ ഇവിടെ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. സമീപത്തെ കടയുടെ ജനല്‍ വഴി വീടിനുള്ളിലേക്ക് കടന്ന് ജയയുടെയും മകളുടെയും മൊബൈലുകളാണ് കവര്‍ന്നത്.

ഇവര്‍ ഉണര്‍ന്ന് ബഹളം വെച്ചപ്പോൾ വീടിന്റ പിറകുവശത്തെ അടുക്കള വാതില്‍ തുറന്ന് ഭീഷണിയും വെല്ലുവിളിയും നടത്തിയ ശേഷം രക്ഷപ്പെട്ടു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വര സ്വദേശി സരിതയുടെ വാടക വീട്ടിലും കയറി മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന സരിതയുടെ ഫോണും കവര്‍ന്നു. ആള്‍ രൂപം കണ്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളമുണ്ടാക്കി. സമാനമായി ഭീഷണി നടത്തിയാണ് പ്രതി രക്ഷപ്പെട്ടത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരംകുളം ലൂര്‍ദ്ദ്പുരമെന്ന് കണ്ടതോടെ പ്രതിയെത്തേടി പോലീസ് സംഘം അങ്ങോട്ട് തിരിച്ചു. ഈ സമയം കവര്‍ന്ന ഫോണുകള്‍ വിൽക്കാനായി ഇറങ്ങിയ പ്രതിയെ വഴിയില്‍ വച്ച് പിടികൂടുകയായിരുന്നു.

ഈ വർഷത്തെ അധ്യാപക ശാക്തീകരണ പരിപാടിയ്ക്ക് ആറ്റിങ്ങലൽ ബോയ്സ് എച്ച്എസ്എസിൽ തുടക്കമായി

ഈ വർഷത്തെ അധ്യാപക ശാക്തീകരണ പരിപാടിയ്ക്ക് ആറ്റിങ്ങലൽ ബോയ്സ് എച്ച്എസ്എസിൽ തുടക്കമായി

ആറ്റിങ്ങൽ: ഈ വർഷത്തെ അധ്യാപക ശാക്തീകരണ പരിപാടിയ്ക്ക് ആറ്റിങ്ങലൽ ബോയ്സ് എച്ച്എസ്എസിൽ തുടക്കമായി.ആറ്റിങ്ങൽ ഉപജില്ലയിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകർക്കുള്ള പരിശീലനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻപിള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിപിസിയുടെ ചുമതലയുള്ള വി. സുഭാഷ്, സ്കൂൾ പ്രിൻസിപ്പാൾ അജിത, ഹെഡ്മാസ്റ്റർ അനിൽകുമാർ, കെ.ബിനു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പ്രൈമറി വിഭാഗം അധ്യാപക പരിശീലനം നാളെ മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു

ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു

പത്തനംതിട്ട: കോന്നി കൊന്നപ്പാറയിൽ ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്ന എം എസ് മധുവാണ് മരിച്ചത്. കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ എം എസ് പ്രസാദിന്റെ സഹോദരനാണ് വാഹനാപകടത്തിൽ മരിച്ച മധു. ബസിലുണ്ടാരുന്ന പന്ത്രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോഡ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബസിലേയ്ക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.

ഇന്ത്യ ബുക്സ് ഓഫ് റെക്കോർസിൽ ഇടം നേടി റൈഡർ മുഹമ്മദ്‌ യൂസഫ്

ഇന്ത്യ ബുക്സ് ഓഫ് റെക്കോർസിൽ ഇടം നേടി റൈഡർ മുഹമ്മദ്‌ യൂസഫ്

കല്ലമ്പലം: മോട്ടോർ റൈഡേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ‘റോഡ് ടു റെക്കോർഡ്സ്’ ഇവന്റിൽ കന്യാകുമാരി മുതൽ കാത്നി വരെ 2098 കിലോമീറ്റർ 83 മണിക്കൂർ കൊണ്ട് 6 സംസ്ഥാനങ്ങൾ താണ്ടിയാണ്‌ യൂസഫ് ഇന്ത്യ ബുക്ക്‌ ഓഫ് റോക്കോർഡ്‌സിൽ ഇടം നേടിയത്.
സെപ്റ്റംബർ 4 ന് രാവിലെ 7 മണിയ്ക്ക് യൂസഫ് ഉൾപ്പടെ 21പേരാണ് കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിച്ചത്. സെപ്റ്റംബർ 7 ന് വൈകിട്ട് 6 മണിയ്ക്ക് മധ്യപ്രദേശിലെ കത്നിയിൽ എത്തിചേർന്നു. ഹീറോ എക്സ്പ്ലസ് ബൈക്കിൽ ആയിരുന്നു റൈഡ്. കാട്ടുപുതുശ്ശേരി തോളൂർ സ്വദേശിയായ റൈഡർ മുഹമ്മദ്‌ യൂസഫ് നിരവധി തവണ ബൈക്കിൽ ഓൾ ഇന്ത്യ ട്രിപ്പ് നടത്തിയിട്ടുണ്ട്.